അത് സഞ്ചയനമല്ല! കരഞ്ഞ് ബഹളം വെച്ചില്ല! ആ പരിപാടി നടത്തിയതിന്റെ കാരണം പറഞ്ഞ് സിന്ധു കൃഷ്ണ
ഡാഡിയുടെ വിയോഗ ശേഷം പ്രമുഖ ഹോട്ടലില്‍ പരിപാടി നടത്തിയതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. അന്ന് എല്ലാവരും അണിഞ്ഞൊരുങ്ങി, ചിരിച്ച് കളിച്ചാണ് വന്നത്. അച്ഛന്റെ മരിച്ചതിന്റെ വിഷമം മകളുടെ മുഖത്ത് പോലും കാണാനില്ലെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ പുതിയ വീഡിയോയിലൂടെയായി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സിന്ധു കൃഷ്ണ.
നേരത്തെ ഡാഡി സീരിയലൊന്നും കാണാറില്ലായിരുന്നു. പിന്നെ ഏതൊക്കെയോ സീരിയല്‍ കാണുന്നുണ്ടായിരുന്നു. പിന്നെ കുട്ടികളുടെ പാട്ടും വിടാതെ കാണുമായിരുന്നു. ഫ്‌ളവേഴ്‌സ് ചാനല്‍ കാണാനാണ് കൂടുതലിഷ്ടം. ഡാഡി ഇനി കൂടെയില്ലല്ലോ എന്നോര്‍ക്കുമ്പോഴുള്ള ഫീലിംഗ്‌സ് എനിക്ക് പറയാനറിയില്ല. ഡാഡി ഈ റൂമിലാണ് എപ്പോഴും നില്‍ക്കാറുള്ളത്. ഇപ്പോഴും ഇവിടെയിങ്ങനെ ഇരിക്കുന്നുണ്ടായിരിക്കാം. ഇനി ഡാഡിയെന്ന ക്യാരക്ടര്‍ ലൈഫില്‍ ഇല്ലെന്നോര്‍ക്കുമ്പോള്‍ നല്ല സങ്കടമാണ്. പക്ഷേ, എല്ലാവരും ആഗ്രഹിക്കുന്ന പോലെയൊരു മരണമാണ് ഡാഡിക്ക് കിട്ടിയത്. ബാത്ത്‌റൂമില്‍ ഇരുന്ന സമയത്ത് മയങ്ങിയപ്പോള്‍ ക്ഷീണം കൊണ്ടാവാം എന്ന് ഡാഡി വിചാരിച്ചിരിക്കാം. ഇവര്‍ എന്നെ ഇപ്പോള്‍ ആശുപത്രിയിലെത്തിക്കും. കുറച്ച് കഴിയുമ്പോള്‍ ഞാന്‍ കണ്ണ് തുറക്കും എന്നൊക്കെയായിരിക്കും മനസില്‍ ചിന്തിച്ചിട്ടുണ്ടാവുക. അങ്ങനെ രണ്ടുമൂന്ന് സംഭവങ്ങള്‍ നേരത്തെയുണ്ടായിട്ടുണ്ട്.

ഡാഡിയൊരു മയക്കത്തിലോട്ട് പോയതാണ്. ഇതാണ് അവസാനം എന്ന് ഡാഡി പോലും അറിഞ്ഞ് കാണത്തില്ല. ജീവിക്കാന്‍ അത്ര കൊതിയുള്ള ആളാണ്. ഭയങ്കരമായിട്ട് ജീവിതം ആസ്വദിക്കുന്നുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും എന്‍ജോയ് ചെയ്യുന്ന ആളാണ്. ആശുപത്രിയില്‍ പോവുമ്പോള്‍ വരെ വാച്ചും, ടീഷര്‍ട്ടുമൊക്കെ നോക്കി സെലക്ട് ചെയ്യും. എപ്പോഴും വെല്‍ഡ്രസായിരിക്കണം എന്നുണ്ട്. ഇടയ്ക്ക് അമ്മ പഴയ ടീഷര്‍ട്ടൊക്കെയാണ് അമ്മ ഇടാന്‍ കൊടുത്തിരുന്നത്. എത്രയെണ്ണമുണ്ട്, അമ്മയെന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് ഇടയ്ക്ക് ഞാന്‍ ചോദിച്ചിരുന്നു. പിങ്ക് ടീഷര്‍ട്ട് വലിയ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ഡര്‍ ചെയ്ത് കൊടുത്തിരുന്നു. ആ കളര്‍ ഒന്നേയുള്ളൂ എന്നൊക്കെ പറഞ്ഞിരുന്നു. കൊച്ചിയില്‍ നിന്നും ഞാന്‍ വാങ്ങിയ പച്ച ടീഷര്‍ട്ട് ഡാഡി ഇട്ടിട്ടേയുണ്ടായിരുന്നില്ല. അവസാനം ഇടീപ്പിക്കാനായി ഡ്രസ് ചോദിച്ചപ്പോഴാണ് എത്ര മുണ്ടും, ടീഷര്‍ട്ടുമൊക്കെയാണ് ഡാഡി ഇടാതെ വെച്ചിരിക്കുന്നതെന്ന് എനിക്ക് മനസിലായത്. ലാസ്റ്റ് ഓണത്തിന് മേടിച്ചതൊന്നും ഇട്ടില്ല. അതിന് മുന്നെ വാങ്ങിയ പച്ച കളര്‍ മുണ്ടാണ് അവസാനമായി ഉടുപ്പിച്ചത്.
ഡാഡിക്ക് ഏറ്റവും പ്രിയപ്പെട്ട ഹോട്ടലില്‍ ഒരു പ്രയര്‍മീറ്റ്, റിമമ്പറന്‍സ് പോലെയൊരു ഫംഗ്ക്ഷന്‍ വെച്ചിരുന്നു. അതല്ലായിരുന്നു സഞ്ചയനം. സഞ്ചയനം സെലിബ്രേറ്റ് ചെയ്‌തോ എന്നൊക്കെയാണ് ആളുകള്‍ ചോദിച്ചത്. അതൊക്കെ വീട്ടിലായിരുന്നു. ബന്ധുക്കളൊക്കെ വന്നിരുന്നു. അതിന് ശേഷമായിരുന്നു ഞാന്‍ അമ്മുവിനോട് ഡാഡിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്നവരുടെ ചെറിയൊരു ഗാതറിംഗ് നടത്തിയാലോ എന്ന് ചോദിച്ചത്. ഡെയ്‌ലി ലൈഫ് സ്‌പെന്‍ഡ് ചെയ്തിരുന്നവരായിരുന്നു അവിടെ വന്നത്. ഡാഡിയുടെ കുറച്ച് ഫോട്ടോയും, വീഡിയോകളുമൊക്കെ കാണിച്ചിരുന്നു. കരഞ്ഞ് ബഹളം വെച്ചിരിക്കാതെ, പുഞ്ചിരിയോടെ എല്ലാവരും ഡാഡിയുടെ ലൈഫ് എന്‍ജോയ് ചെയ്യുന്നു. അദ്ദേഹത്തെക്കുറിച്ച് പറയുന്നു. ആ പരിപാടി നടത്തിയ സ്ഥലത്ത് ഡാഡി ഒരുപാട് പ്രാവശ്യം വന്നിരുന്നു.
അവരെ കണ്ടോ, ചിരിച്ചിരിക്കുന്നു എന്ന നെഗറ്റീവ് കമന്റുകളൊക്കെ കണ്ടിരുന്നു. ചിരിച്ചാലേ ഡാഡി ഹാപ്പിയാവൂ. മറ്റൊരു ലോകത്തിരുന്ന് അദ്ദേഹം നമ്മളെ നോക്കിയിരിക്കുന്നുണ്ടാവും. എന്നൊക്കെയാണ് ചിന്തിക്കുന്നതെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. കൃഷ്ണകുമാറും മക്കളും, സിന്ധുവും, സിമിയും, ഡാഡിയെ പരിചരിച്ച ഹോംനഴ്‌സും, ഡാഡിയുടെ ഡ്രൈവറുമെല്ലാം അന്ന് സംസാരിച്ചിരുന്നു. അതും വീഡിയോയിലൂടെയായി സിന്ധു കാണിച്ചിരുന്നു. ഇനിയങ്ങോട്ടുള്ള എന്റെ വീഡിയോകളിലൊന്നും ഡാഡിയുണ്ടാവില്ല. അടുത്തിടെയൊന്നും കോമഡിയൊന്നും പറയുമായിരുന്നില്ല. മരിക്കുമോ എന്ന ഭയം എപ്പോഴും മനസിലുണ്ടായിരുന്നു. എഴുപതുകളിലെത്തുമ്പോള്‍ നമുക്കും വന്നേക്കാം. തന്‍വിയും ബേബിയും വരുന്നത് കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. അമ്മുവിന്റെ കല്യാണവും ഏറെ ആഗ്രഹിച്ചതാണ്. അവസാനം വരെ സ്വന്തം കാര്യങ്ങളൊക്കെ സ്വന്തമായി ചെയ്തിരുന്നു.


Click it and Unblock the Notifications