ഈ മാപ്പ് ആവശ്യമില്ല! നീ അതര്‍ഹിക്കുന്നില്ല! നാലായി കീറി മടക്കുന്നു! ഹന്‍സികയെക്കുറിച്ച് ആരാധിക
കൃഷ്ണകുമാറിന്റെ മകളായ ഹന്‍സിക കൃഷ്ണ സോഷ്യല്‍മീഡിയയിലെ താരമാണ്. സബ്‌സ്‌ക്രിപ്ഷനിലൂടെയായും താരപുത്രി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. അടുത്തിടെ പങ്കുവെച്ചൊരു വീഡിയോ വന്‍ചര്‍ച്ചയായിരുന്നു. ഇതെന്തൊരു അവസ്ഥയാണ്, ഇതൊക്കെയാണോ കാണിക്കുന്നത്. എങ്ങനെയെങ്കിലും കാശുണ്ടാക്കിയാല്‍ മതി എന്നാണോ, കൂടപ്പിറപ്പുകള്‍ക്കെങ്കിലും തിരുത്തിക്കൂടേ, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു ഉയര്‍ന്നത്. രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. വിവാദമായതോടെ ഹന്‍സിക വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു. ആ വിഷയത്തില്‍ മാപ്പ് പറഞ്ഞും താരപുത്രി എത്തിയിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു കുറിപ്പ് വൈറലായത്. ഇപ്പോഴിതാ ഹന്‍സികയെക്കുറിച്ച് പൂജ കൃഷ്ണ എഴുതിയ കുറിപ്പാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
മാപ്പ് സ്വീകാര്യമല്ല. ഈ പറയുന്ന വീഡിയോ ഞാന്‍ കണ്ടില്ല. കണ്ടിരുന്നെങ്കില്‍, ഒരുതരി വിരോധവും തോന്നാതെ ഞാന്‍ അത് കണ്ടേനെ. അതെന്നെ ഞെട്ടിക്കുകയോ, വിഷമിപ്പിക്കുകയോ ചെയ്യില്ലായിരുന്നു. എനിക്കുറപ്പാണ്. പക്ഷേ, നീ മനം നൊന്തെഴുതിയ മാപ്പ് ഞാന്‍ വായിച്ചു. അതെന്നെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്ത് കൊണ്ടെന്നാല്‍, നിന്നെപ്പോലെ ഇത്രയും ബോള്‍ഡായ, ഇത്രയും ഫാമിലി സപ്പോര്‍ട്ടുള്ള ഒരു കുട്ടിയെക്കൊണ്ട് മാപ്പ് എഴുതിപ്പിക്കണമെങ്കില്‍, ഈ സമൂഹത്തിന്റെ ഇടപെടല്‍ എത്ര തരം താണതായിരിക്കണം. ഈ വിദ്വേഷം, നീയോ നിന്റെ പ്രവര്‍ത്തികളോ ഒരു തരത്തിലും അര്‍ഹിക്കുന്നതല്ല. അതിനാല്‍ മാപ്പ് ആവശ്യമില്ല. അത് സ്വീകാര്യമല്ല. നാലായി കീറി, ഞാനത് മടക്കി അയക്കുന്നു എന്നായിരുന്നു കുറിപ്പ്.

പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ച് ഹന്‍സികയും എത്തിയിരുന്നു. താരപുത്രിയെ അനുകൂലിച്ചും, രൂക്ഷമായി വിമര്‍ശിച്ചുമായിരുന്നു പ്രതികരണങ്ങള്‍. അവര്‍ ചെയ്തതിലെന്താണ് തെറ്റ്. പൈസ ഡൊണേറ്റ് ചെയ്യാന്‍ അവര്‍ തയ്യാറാണെന്ന് പറഞ്ഞല്ലോ. അത് നല്ല കാര്യമാണല്ലോ. തെറ്റാണ് ചെയ്തതെന്ന് മനസിലാക്കിയപ്പോള്‍ ക്ഷമാപണം നടത്തിയതാണല്ലോ. ടീനേജേഴ്‌സില്‍ നിന്നും വരുന്ന സ്വഭാവികമായ തെറ്റ്. അതിന് ശേഷം മാനസികമായി നല്ല സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നു. പക്ഷേ, അപ്പോഴും ശക്തയായി തന്നെ നിന്നു അവര്‍. സോഷ്യല്‍മീഡിയയിലെ നെഗറ്റീവ് കമന്റുകളോട് എങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് അവര്‍ കൃത്യമായി മനസിലാക്കി.
ചെയ്തത് തെറ്റാണെന്ന് അവര്‍ക്ക് തോന്നി. അവര്‍ മാപ്പ് പറഞ്ഞു. അതവിടെ കഴിഞ്ഞു. അതിനിടയില്‍ റീച്ചുണ്ടാക്കാന്‍ വന്ന നിങ്ങളാരാണ്. സമൂഹത്തോടല്ല സ്വന്തം മനസാക്ഷിയോട് മാപ്പ് പറഞ്ഞതിന് ശേഷം അനുഭവിക്കുന്ന ഇന്നര്‍ പീസ് തന്നെയാണ് അതിന്റെ റിസല്‍ട്ട്. അവര്‍ക്ക് അത് കൃത്യമായി മനസിലായി. നിങ്ങളെന്തിനാണ് ഈ വിഷയത്തില്‍ ഇങ്ങനെ ഇടപെടുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം.


Click it and Unblock the Notifications