ഒരുങ്ങി വന്നാൽ അതീവ സുന്ദരി, സ്ത്രീകൾ മാറി നിൽക്കണം, എക്സ്പോസ് ചെയ്തിട്ട് എന്തിനാണ്?, ആ സമയത്ത് വേദന വരും!

സോഷ്യൽമീഡിയയിൽ എപ്പോഴും വൈറലായി നിൽക്കാറുള്ള കോണ്ടന്റ് ക്രിയേറ്ററാണ് ജാസിൽ ജാസി. ട്രാൻസ് വുമണായി മാറാനുള്ള ജേർണിയുടെ ഭാ​ഗമായി അടുത്തിടെ ജാസി ബ്രസ്റ്റ് ഇംപ്ലാന്റേഷന് വിധേയയായിരുന്നു. അന്ന് അത് വലിയ വിവാദവും ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ആണിൽ നിന്നും പെണ്ണിലേക്ക് എന്ന ക്യാപ്ഷൻ നൽകിയായിരുന്നു ജാസി ബ്രെസ്റ്റ് ഇംപ്ലാന്റേഷന്റെ വീഡിയോ പങ്കുവെച്ചത്. ഡൗൺ സർജറി ചെയ്തുവെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് ജാസി അത്തരത്തിൽ ഒരു ക്യാപ്ഷൻ നൽകിയത് എന്നായിരുന്നു പ്ര​ധാന വിമർശനം.

അവാര്‍ഡ് കിട്ടിയപ്പോൾ ബാലന്‍സ് പോയി! രേഖ അന്ന് 22 ടേക്ക് പോയപ്പോൾ ശ്രീനിവാസൻ പറഞ്ഞത്: ലാൽ ജോസ്
അവാര്‍ഡ് കിട്ടിയപ്പോൾ ബാലന്‍സ് പോയി! രേഖ അന്ന് 22 ടേക്ക് പോയപ്പോൾ ശ്രീനിവാസൻ പറഞ്ഞത്: ലാൽ ജോസ്

അതിന് കൃത്യമായ മറുപടി ജാസി നൽകിയതും ഇല്ല. ഇപ്പോഴിതാ ബ്രസ്റ്റ് ഇംപ്ലാന്റേഷൻ ജേർണിയെ കുറിച്ച് ജാസി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബ്രസ്റ്റ് ഇംപ്ലാന്റേഷന്റെ സമയത്ത് ഞാൻ എല്ലാം ചെയ്തത് ഡോക്ടർ പറഞ്ഞതുപോലെയാണ്.

Jasil Jasi

ഡോക്ടർ നിർദേശ അതേ ​ഗ്രാമിലാണ് ഞാൻ ബ്രസ്റ്റ് ഇംപ്ലാന്റേഷൻ ചെയ്തിരിക്കുന്നത്. സൈസ് അടക്കം എല്ലാം അവനവന് തെരഞ്ഞെടുക്കാം. ശരീരത്തിന് കുഴപ്പമൊന്നും ഉണ്ടാവില്ല. പക്ഷെ ഇത് താങ്ങാൻ കഴിയണ്ടേ. സ്കിന്നിലേക്ക് അഡാപ്റ്റായി വരുന്ന സമയത്ത് പ്രൊജക്ട് ചെയ്ത് കാണാൻ സാധിക്കില്ല. വളരെ ടൈറ്റായിരിക്കും. പിന്നീട് ഓരോ ​ദിവസം കഴിയുമ്പോഴും സ്കിന്ന് ലൂസാകുമ്പോഴാണ് ആ വേദന നമുക്ക് മനസിലാകാൻ തുടങ്ങുന്നത്.

എന്റെ അഭിപ്രായത്തിൽ ബ്രസ്റ്റ് ഇംപ്ലാന്റേഷൻ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർ നോർമൽ സൈസ് തെരഞ്ഞെടുത്താൽ മതിയാകും. ഒരുപാട് വലിപ്പത്തിൽ വെച്ച് എക്സ്പോസ് ചെയ്തിട്ട് ആരെ കാണിക്കാനാണ്. പിന്നെ എല്ലാം ഓരോരുത്ത‌രുടെ ഇഷ്ടമാണ്. എന്റെ ഭർത്താവ് പറഞ്ഞിരുന്നു നോർമൽ സൈസിൽ ചെയ്താൽ മതിയെന്ന്.

ഉർവശിക്ക് പുരസ്കാരം നൽകാൻ ഗൗരി നന്ദയ്ക്ക് യോ​ഗ്യതയുണ്ടോ; മനസിൽ വന്ന ചീത്ത നടി പിടിച്ചുവെച്ചതാണ്; ചർച്ച
ഉർവശിക്ക് പുരസ്കാരം നൽകാൻ ഗൗരി നന്ദയ്ക്ക് യോ​ഗ്യതയുണ്ടോ; മനസിൽ വന്ന ചീത്ത നടി പിടിച്ചുവെച്ചതാണ്; ചർച്ച

അതുകൊണ്ട് കൂടിയാണ് ഞാൻ അത്തരത്തിൽ ബ്രസ്റ്റ് ഇംപ്ലാന്റേഷൻ നടത്തിയത് ജാസി പറഞ്ഞു. സോഷ്യൽമീഡിയയിൽ ആക്ടീവായശേഷം അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളുടെ പേരിൽ നിരന്തരം ​വെറുപ്പും വിമർശനവും ജാസിക്ക് ലഭിക്കാറുണ്ട്. എന്നാൽ വസ്ത്രധാരണം, മേക്കേപ്പ്, റീൽസിൽ കാഴ്ചവെക്കുന്ന അഭിനയം എന്നിവയുടെ പേരിൽ ജാസിക്ക് പ്രശംസയും ലഭിക്കാറുണ്ട്.

ജാസിയുടെ സൗന്ദര്യ കുറിച്ച് സുഹൃത്ത് ശ്രീലക്ഷ്മി പറഞ്ഞത് ഇങ്ങനെയാണ്... എല്ലാവരും ജാസിയെ കുറ്റം പറയുന്നത് കേൾക്കാറുണ്ട്. അങ്ങനെയുള്ളവരോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ. ജാസി ട്രാൻസാണ്. പുരുഷനിൽ നിന്നും സ്ത്രീയിലേക്ക് മാറിയ ആളാണ്. പക്ഷെ ജാസിയുടെ അടുത്ത് നിന്ന് സ്ത്രീകൾ അങ്ങോട്ട് നീങ്ങി നിൽക്കണം. ജാസിയുടെ സൗന്ദര്യത്തിന് മുന്നിൽ.

Jasil Jasi

അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഈ കാണുന്ന മനുഷ്യന്മാരൊക്കെ കണ്ണ് പൊട്ടന്മാരാണോയെന്ന് എനിക്ക് അറിയില്ല. ശരിക്കും സ്ത്രീകൾ മാറി നിൽക്കും... അത്രയ്ക്ക് സുന്ദരിയായാണ് ജാസി വരുന്നത്. ജാസിയുടെ ഡ്രസ്സിന്റെ സെലക്ഷനാണെങ്കിലും ഓർണമെന്റ്സിന്റെ ആണെങ്കിലും മേക്കപ്പ് ആണെങ്കിലും എല്ലാം വളരെ നല്ലതാണ്. സ്ത്രീയെന്ന നിലയ്ക്ക് ഞാൻ പോലും മാറി നിൽക്കും എന്നാണ് ശ്രീലക്ഷ്മി പറഞ്ഞത്.

ശ്രീലക്ഷ്മിയുടെ വീഡിയോയ്ക്കും ഏറ്റവും കൂടുതൽ ലഭിച്ചത് വിമർശനമാണ്. നല്ല സ്ത്രീകളെ കണ്ടിട്ടില്ലാത്തതുകൊണ്ടാകും ജാസിയെ കുറിച്ച് ശ്രീലക്ഷ്മിക്ക് ഇങ്ങനൊരു അഭിപ്രായം വന്നത് എന്നാണ് ചിലർ പരിഹ​സിച്ച് കുറിച്ചത്. മുമ്പ് പങ്കാളി ആഷിക്കൊപ്പം ​ദുബായിലായിരുന്നു ജാസി. ട്രാൻസ് വുമണായി മാറാനുള്ള ചികിത്സകൾ ആരംഭിച്ചശേഷമാണ് കേരളത്തിലേക്ക് വന്നത്.

അത് ലവ് ജിഹാദ്, വിവാദമാക്കേണ്ടെന്ന് കരുതി പുറത്ത് പറഞ്ഞില്ല; ബഷീർ ഖുറാന് വിപരീതമായി പ്രവർത്തിക്കുന്നയാൾ; ഷഫീന
അത് ലവ് ജിഹാദ്, വിവാദമാക്കേണ്ടെന്ന് കരുതി പുറത്ത് പറഞ്ഞില്ല; ബഷീർ ഖുറാന് വിപരീതമായി പ്രവർത്തിക്കുന്നയാൾ; ഷഫീന

കൊച്ചിയിലാണ് ആഷിക്കൊപ്പം ജാസി താമസിക്കുന്നത്. യുട്യൂബ്, പ്രമോഷൻ, ഉദ്ഘാടനങ്ങൾ എന്നിവയിലൂടെയാണ് ജാസി വരുമാനം കണ്ടെത്തുന്നത്. ഡൗൺ സർജറി തനിക്ക് ഭയമാണെന്നും നന്നായി ആലോചിച്ചശേഷം മാത്രമെ അത് ചെയ്യണോ വേണ്ടയോ എന്ന് താൻ തീരുമാനിക്കുകയുള്ളുവെന്നും ഒരു അഭിമുഖത്തിൽ ജാസി വ്യക്തമാക്കിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X