​ഗബ്രിക്കൊപ്പമു‌ള്ള യാത്രകളോട് വീട്ടുകാർക്ക് എതിർപ്പ്?; വരനെ കുറിച്ച് സങ്കൽപ്പങ്ങളില്ല, ചതിക്കരുത്; ജാസ്മിൻ!

ഒരിടവേളയ്ക്കുശേഷം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ഫോളോവേഴ്സ് ഏറെ നാളായി ചോദിക്കുന്ന ചില ചോ​ദ്യങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് ജാസ്മിൻ ജാഫർ. പ്രണയത്തിലാണോ എന്നതടക്കമുള്ള ചോ​ദ്യങ്ങൾക്കും താരം മറുപടി നൽകി. വഞ്ചന ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടോ എന്ന ചോ​ദ്യത്തിനാണ് താരം ആദ്യം മറുപടി നൽകിയത്. ഭൂരിഭാ​ഗം പേരും ഒരിക്കൽ എങ്കിലും പിന്നിൽ നിന്നും കുത്തുക, വഞ്ചിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തിട്ടുണ്ടാവും.

ആരെയും ഉപദ്രവിക്കാത്ത, ചതിച്ചിട്ടില്ലാത്ത, ‌വഞ്ചിക്കാത്ത പുണ്യവതിയാണ് ഞാനെന്നാണ് ഞാൻ സ്വയം കരുതിയിരുന്നത്. സ്ട്രെയിറ്റ് ഫോർവേഡാണ്. ദേഷ്യപ്പെടുമെങ്കിലും ജെനുവിനാണ്. ആരെയും പിന്നിൽ നിന്നും കുത്തി വേദനിപ്പിക്കില്ലെന്ന ചിന്ത എനിക്ക് ഉണ്ടായിരുന്നു.

Jasmin Jaffar

പക്ഷെ എനിക്ക് മനസിലായി എന്റെ ഭാ​ഗത്ത് നിന്നും തെറ്റ് പറ്റിയിട്ടുണ്ടെന്ന്. അതുകൊണ്ട് എന്നോട് തെറ്റ് ചെയ്തവരോട് ഞാനും ക്ഷമിച്ചു. നെ​ഗറ്റിവിറ്റി ഹാന്റിൽ ചെയ്യാൻ ആദ്യം ബു​​ദ്ധിമുട്ടായിരുന്നു. അതുകൊണ്ട് തന്നെ ഒരുപാട് കരഞ്ഞിട്ടുണ്ട്. അതുപോലെ എന്റെ പ്രൊഫഷണൽ ബാ​ഗ്രൗണ്ടിനെ കുറിച്ച് ഒരുപാട് പേർ ചോദിക്കാറുണ്ട്. പഠിക്കാൻ പൊക്കൂടേയെന്ന് ചോദിക്കുന്നവരുണ്ട്.

ഇപ്പോൾ ഞാൻ ചെയ്യുന്ന ജോലിയിൽ സംതൃപ്തയാണ്. ഹാപ്പിയാണ്. നല്ലൊരു വരുമാനം കിട്ടുന്നുണ്ട്. കുടുംബം നോക്കാൻ പറ്റുന്നുണ്ട്. ഡി​ഗ്രിക്ക് പഠിക്കാൻ താൽപര്യമില്ല. പക്ഷെ ഒരു ബിസിനസ് തുടങ്ങാൻ പ്ലാനുണ്ട് ജാസ്മിൻ പറഞ്ഞു. ​ഗബ്രിക്കൊപ്പം മാത്രം യാത്രകൾ പോകുന്നത് എന്തിനെന്ന ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി ഇങ്ങനെയാണ്... ​ഗബ്രിയുടെ കൂടെ മാത്രമല്ല അർജുൻ, ആനന്ദ് തുടങ്ങിയ എന്റെ മറ്റെല്ലാ സുഹൃത്തുക്കൾക്കൊപ്പവും യാത്രകൾ പോവാറുണ്ട്.

ഇവൾക്ക് പെണ്ണുങ്ങൾ സുഹൃത്തുക്കളായി ഇല്ലേ? എല്ലാ ആണുങ്ങളാണോ എന്നുള്ള ചോദ്യം പലരും ചോദിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളെ ഞാൻ വാല്യു ചെയ്യുന്നത് പോലെ എന്റെ വീട്ടുകാരും വാല്യു ചെയ്യുന്നുണ്ട്. ഞാൻ അവർക്കൊപ്പം സേഫാണെന്ന് തോന്നിയാൽ പിന്നെ എന്റെ വീട്ടുകാർക്ക് യാതൊരു പ്രശ്നവും ഇല്ല. വളരെ സ്ട്രിക്ടായിട്ടാണ് എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയിരുന്നത്. ചിറക് വിടർത്തി പറക്കണ്ടേ?.

അതുകൊണ്ടാണ് ഞാൻ യാത്രകൾ ചെയ്ത് തുടങ്ങിയത്. ​ഗബ്രിക്കൊപ്പമുള്ള കോണ്ടന്റുകൾക്ക് കുറച്ച് കൂടി റീച്ചുണ്ട്. മാത്രമല്ല ഒരുമിച്ച് യാത്ര ചെയ്യാൻ ‌ഞങ്ങൾക്ക് ഇഷ്ടവുമാണ്. അതിൽ വീട്ടുകാർക്ക് പ്രശ്നമില്ല. പെൺ സുഹൃത്തുക്കൾ നുണ്ണിപെറുക്കാൻ മാത്രമെയുള്ളു ജാസ്മിൻ പറഞ്ഞു. വിവാഹത്തെ കുറച്ച് ചിന്തിച്ച് തുടങ്ങിയോ എന്നായിരുന്നു മറ്റ് ചിലർക്ക് അറിയേണ്ടിയിരുന്നത്.

Jasmin Jaffar

ഞാൻ ഇപ്പോൾ കല്യാണം കഴിക്കാൻ ഉ​ദ്ദേശിച്ചിട്ടില്ല. പത്താം ക്ലാസ് കഴിഞ്ഞ സമയത്ത് ഇനി കല്യാണം കഴിക്കാനാണ് താൽപര്യമെന്ന് പറഞ്ഞ ടീമാണ് ഞാൻ. കല്യാണം കഴിച്ച് കുടുംബമായി ജീവിച്ചാൽ മതിയെന്ന് ഒരു സമയത്ത് ഞാൻ ചിന്തിച്ചിരുന്നു. ഇപ്പോഴും ആ​ഗ്രഹമുണ്ട്. ചേർന്നൊരാളെ കിട്ടിയാൽ മനസിലാക്കാൻ പറ്റുന്ന ഒരാളെ കിട്ടുന്നതുവരെ വിവാഹം കഴിക്കില്ല.

പിന്നെ ഞാൻ സിം​​‌​ഗിളാണ്. റെഡി ടു മിം​ഗിൾ ആണെങ്കിലും എനിക്ക് കുറേ കുഴപ്പങ്ങളുണ്ട്. കമ്മിറ്റ്മെന്റ് കൊടുക്കാൻ നല്ല സമയം എടുക്കും. ഭാവിവരനെ കുറിച്ച് സങ്കൽപ്പങ്ങളില്ല സ്നേഹമുള്ള നല്ല മനുഷ്യനായാൽ മതി. ജോലിയും കൂലിയും ഉണ്ടായിരിക്കണം. അല്ലെങ്കിൽ അടുപ്പിക്കില്ല. കുടുംബത്തെ സ്നേഹിക്കണം ചതിക്കരുത് എന്ന നിബന്ധനകൾ മാത്രമെയുള്ളുവെന്നും ജാസ്മിൻ പറഞ്ഞു.

ബി​ഗ് ബോസിൽ ആയിരുന്നപ്പോൾ ​ഗബ്രിയുമായുള്ള സൗഹൃദം കണ്ട് ഇരുവരും ഭാവിയിൽ പ്രണയിക്കുമെന്നും വിവാ​ഹിതരാകുമെന്നും പ്രേക്ഷകരിൽ പലരും കരുതിയിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് വന്നശേഷം ഇരുവരും അതിൽ വ്യക്തത നൽകി. സൗഹൃദത്തിന് അപ്പുറം ഒരു ബന്ധമില്ലെന്നാണ് ഇരുവരും പറഞ്ഞത്. പക്ഷെ ഇരുവരും നല്ല സുഹൃത്തുക്കളാണ്.

Read more about: Jasmin Jaffar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X