കുറ്റബോധവും കൺഫ്യൂഷൻസും, ഞാൻ ആത്മഹ​ത്യ ചെയ്യുമെന്ന് പറഞ്ഞവർ, എന്തെന്ന് അറിയാത്ത വിഷമം, വീട്ടിലും പറ‍ഞ്ഞില്ല!

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന പേരിൽ സജീവമായിരുന്നുവെങ്കിലും ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ‌ പങ്കെടുത്തശേഷമാണ് ജാസ്മിൻ ജാഫറിനെ കൂടുതൽ ആളുകൾ അറിഞ്ഞത്. കൊല്ലം സ്വദേശിനിയായ താരം ആ സീസണിലെ ഫൈനലിസ്റ്റായിരുന്നു. ബുദ്ധിപരമായ കളിച്ചിരുന്നുവെങ്കിൽ കപ്പ് ഉയർത്താൻ പോലും കഴിയുമായിരുന്നു. പക്ഷെ ജാസ്മിന്റെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങളും ​​ഗബ്രിയുമായുള്ള സൗഹൃദവും വോട്ടിനെ ബാധിക്കുകയും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ട അവ‌സ്ഥയിലേക്ക് എത്തിക്കുകയും ചെയ്തു.

ബി​ഗ് ബോസിനുശേഷം വർക്കിനും മറ്റുമായി കൊച്ചിയിൽ ഫ്ലാറ്റെടുത്ത് താമസിക്കുകയാണ് താരം. ഇപ്പോഴിതാ ബിബിക്ക് ശേഷമുള്ള തന്റെ രണ്ട് വർഷത്തെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ജാസ്മിൻ.

Jasmin Jaffar

കഴിഞ്ഞ രണ്ട് വർഷം വളരെ പ്രയാസമേറിയ ഒന്ന് തന്നെയായിരുന്നു. ഒറ്റപ്പെടൽ അനുഭവിച്ചിരുന്നുവെന്നും ഉറക്കം പോലും നഷ്ടപ്പെട്ട് കഴിഞ്ഞ ദിവസങ്ങൾ ഉണ്ടായിരുന്നുവെന്നും ജാസ്മിൻ പറയുന്നു. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം ഞാൻ ഓക്കെയായിരുന്നില്ല. ഇപ്പോൾ അതിന്റെ പേരിലുണ്ടായ ബാ​ഗേജ് എഴുപത് ശതമാനത്തോളം കുറഞ്ഞു.

കുറേ ​കുറ്റബോധവും കൺഫ്യൂഷൻസും എല്ലാം ഉണ്ടായിരുന്നു. എന്ത് പ്രശ്നമുണ്ടായാലും കുറച്ച് സമയം കഴിയുമ്പോൾ ഓടിച്ചാടി നടക്കുന്നത് കാണാമായിരുന്നല്ലോയെന്ന് ബിബി കണ്ടിട്ടുള്ളവർ എന്നോട് പറയുമായിരുന്നു. എന്റെ ജീവിതം കൊണ്ട് അങ്ങനെയായി ഞാൻ മാറിയതാണ്. കാരണം കടങ്ങൾ ഒരുപാട് ഉണ്ടായിരുന്നതുകൊണ്ട് എന്റെ വീട്ടിൽ എന്നും അടിയും ബഹളവും ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ സ്ട്രോങ്ങായി മാറി.

കര‍ഞ്ഞാലും കുറച്ച് കഴിയുമ്പോൾ ഓക്കെയാകും. ബി​ബിയിൽ നിന്നും ഞാൻ പുറത്ത് വന്ന സമയത്ത് ആളുകൾ പറയുമായിരുന്നു ഞാൻ ആത്മഹ​ത്യ ചെയ്യുമെന്ന്. ഷോ കഴിഞ്ഞ് വന്നശേഷം യാത്രയൊക്കെ ചെയ്തെങ്കിലും എനിക്ക് ഉറക്കമില്ലായ്മ, ദേഷ്യം, സങ്കടം, ഇറിറ്റേഷൻ എല്ലാം എപ്പോഴും ഉണ്ടായിരുന്നു. എന്തെന്ന് അറിയാത്ത ഒരു വിഷമം ഉള്ളിലുണ്ടായിരുന്നു. ഒരു സമയം കഴിഞ്ഞപ്പോൾ ഞാൻ ഒറ്റപ്പെട്ട് പോയതുപോലെ എനിക്ക് തോന്നി. പുറത്ത് പറയാൻ പറ്റില്ലല്ലോ നാണക്കേടല്ലേ?. ‍

മോശം അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വീട്ടിൽ ആരോടും പോലും പറഞ്ഞിരുന്നില്ല. ആര് ഫോൺ വിളിച്ചാലും എടുക്കാറില്ലായിരുന്നു. ആരോടും സംസാരിക്കാൻ താൽപര്യമില്ലായിരുന്നു. സോഷ്യൽമീ‍ഡിയ വേണ്ടെന്ന് വരെ തീരുമാനിച്ച സമയം വരെ ഉണ്ടായിരുന്നു. അങ്ങനെ സൈക്കോളജിസ്റ്റിനെ കണ്ട് തെറാപ്പി എടുത്തു.

Jasmin Jaffar

പക്ഷെ റിലീഫ് കിട്ടിയില്ല. ഡിപ്രഷന്റെ മരുന്ന് കഴിക്കണമെന്ന് വരെ അയാൾ എന്നോട് പറഞ്ഞു. അതുപോലെ ഞാൻ കാരണം ഒരാൾ ഭയങ്കരമായി വിഷമിച്ചു ബുദ്ധിമുട്ടിയെന്ന് അറി‍ഞ്ഞപ്പോൾ വലിയൊരു കുറ്റബോധം എനിക്ക് വന്നിരുന്നു. ഞാനുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്ന എല്ലാവരേയും വിളിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. എല്ലാവരുമായി നല്ല ടൈപ്പാണ് ഇപ്പോൾ. പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചു. സുഹൃത്തുക്കളോട് അടക്കം എല്ലാം പറഞ്ഞ് സോറി പറഞ്ഞ് പൊരുത്തപ്പെട്ടു.

രണ്ട് വർഷം ഇങ്ങനെയൊക്കെ ആയിരുന്നു. ഇപ്പോൾ ഞാൻ ഹാപ്പിയാണ് എന്നും ജാസ്മിൻ പറയുന്നു. വിവാഹനിശ്ചയം കഴിഞ്ഞശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് മത്സരിക്കാൻ എത്തിയത്. അവിടെ വെച്ച് സഹമത്സരാർത്ഥി ​ഗബ്രിയുമായി ജാസ്മിൻ സൗഹൃ​ദത്തിലായി. അവർക്ക് പോലും അറിയാത്ത രീതിയിലേക്ക് ആ ബന്ധം വളർന്നു.

പ്രേക്ഷകർ അതിനെ പ്രണയമായിട്ടാണ് വ്യാഖ്യാനിച്ചത്. ​ഗബ്രിയോടുള്ളത് എന്ത് തരം റിലേഷനാണെന്ന് ഷോ അവതാരകൻ വരെ ചോദിച്ചിട്ടും ജാസ്മിന് മറുപടി ഉണ്ടായിരുന്നില്ല. ​ഗബ്രിയുമായുള്ള സൗഹൃദം ചർച്ചയായതോടെ നിശ്ചയിച്ച് വെച്ച ജാസ്മിന്റെ വിവാഹം മുടങ്ങി. മാത്രമല്ല വലിയ രീതിയിൽ ഏറെക്കാലം സൈബർ ബുള്ളിയിങ് അനുഭവിക്കേണ്ട അവസ്ഥയും വന്നു.

Read more about: Jasmin Jaffar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X