അച്ഛന്റെ സ്വത്തും വേണ്ടെന്ന് വെക്കെന്ന് പറയുന്നവരോട്; ജേസൺ സഞ്ജയ് ചില്ലറക്കാരനല്ല; തണലായി ഒരാൾ
കരുതിയതിലും പ്രശ്നങ്ങളാണ് വിജയുടെ കുടുംബത്തിലെന്ന വിലയിരുത്തലിലാണ് ആരാധകർ. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതോടെ പ്രശ്നങ്ങൾ ഓരോന്നായി മറനീക്കി പുറത്ത് വരികയാണ്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത ഡിവോഴ്സ് ഹർജി നൽകിയിരിക്കുന്നത്. തന്നെയും മക്കളെയും വിജയ് അവഗണിക്കുന്നെന്നും ആരോപണമുണ്ട്. മക്കൾ സംഗീതയ്ക്കൊപ്പമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം മൂത്ത മകൻ ജേസൺ സഞ്ജയ്ക്ക് വിജയ്നോട് കടുത്ത എതിർപ്പുണ്ട്. കഴിഞ്ഞ ദിവസം ജേസൺ തന്റെ പേരിൽ നിന്നും വിജയുടെ പേര് ഒഴിവാക്കി.
ജേസൺ സഞ്ജയ് വി എന്നായിരുന്നു താരപുത്രൻ ഇതുവരെ ഉപയോഗിച്ചിരുന്ന പേര്. എന്നാലിപ്പോൾ ജേസൺ സഞ്ജയ് എസ് എന്നാണ് പേര്. എസ് സംഗീതയെ സൂചിപ്പിക്കുന്നതാണെന്നാണ് വിവരം. നേരത്തെ ജേസൺ പിതാവിനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തിരുന്നു. വിജയ്ക്കെതിരെ ആരെന്ത് നീക്കം നടത്തിയാലും ഇവരെ സെെബറിടങ്ങളിൽ ആക്ഷേപിക്കുന്ന ഫാൻസ് ഏറെയാണ്. എന്നാൽ ഇത്തവണ വിജയുടെ തന്നെ കുടുംബമായതിനാൽ ഇവർക്കെതിരെ അധികം സംസാരിക്കാൻ ആരാധകർക്ക് പറ്റുന്നില്ല.

എങ്കിൽ പോലും ഒളിഞ്ഞും തെളിഞ്ഞുമുള്ള ആക്രമണമുണ്ട്. പേര് മാത്രം ഒഴിവാക്കിയതെന്തിനാണ്, അച്ഛന്റെ സ്വത്തുക്കളും പണവും വേണ്ടെന്ന് കൂടെ പറയാനുള്ള ധെെര്യം കാണിക്കെന്നാണ് ചില വിജയ് ആരാധകർ ജേസൺ സഞ്ജയ്നെ പരിഹസിച്ച് കമന്റുകളിടുന്നുണ്ട്. ഇവർക്കുള്ള മറുപടി ജേസൺ സഞ്ജയ്നെ അനുകൂലിക്കുന്നവർ തന്നെ നൽകുന്നുണ്ട്.
രണ്ട് മക്കൾക്ക് ജന്മം നൽകി അവരുടെ ചെറിയ പ്രായത്തിൽ തന്നെ കുടുംബം ഉപേക്ഷിച്ച വിജയ് കുറഞ്ഞ പക്ഷം മക്കളുടെ സാമ്പത്തിക ഭദ്രതയെങ്കിലും ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അത് ഔദാര്യമല്ലെന്നും ഇവർ പറയുന്നു. അതേസമയം ജേസൺ സഞ്ജയ്ക്ക് സാമ്പത്തികമായി പിതാവിനെ ആശ്രയിക്കേണ്ട ആവശ്യമില്ല. സംഗീത ധനികയാണ്. ലണ്ടനിലെ വലിയ ധനിക കുടുംബമാണ് സംഗീതയുടേത്. പിതാവിന്റെ പേര് സ്വർണലിംഗം. ശ്രീലങ്കൻ തമിഴരാണ് സംഗീതയുടെ കുടുംബം. സംഗീത ജനിച്ച് വളർന്നത് ലണ്ടനിൽ. വിജയ്നെ വിവാഹം ചെയ്ത ശേഷമാണ് സംഗീത ചെന്നെെയിലേക്ക് താമസം മാറുന്നത്. റിപ്പോർട്ടുകൾ പ്രകാരം 400 കോടിയുടെ ആസ്തി സംഗീതയ്ക്കുണ്ട്.
വിജയുടെ സ്വാധീനം കൊണ്ടല്ല ജേസണിന് സിഗ്മ എന്ന സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചത്. ഇതിന് പിന്നിൽ സംഗീതയുടെ പിതാവ് സ്വർണലിംഗമാണെന്ന് വാദമുണ്ട്. പ്രൊഡക്ഷൻ കമ്പനിയുടെ മേധാവിയുമായി സ്വർണലിംഗത്തിന് സൗഹൃദമുണ്ടെന്നായിരുന്നു തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞത്. താരപുത്രന്റെ ലാളിത്യത്തെക്കുറിച്ചും അന്തനൻ അന്ന് സംസാരിച്ചു. ആർഭാടങ്ങളോ അധിക ചെലവോ ജെയ്സൺ സഞ്ജയ്ക്കില്ല. വളരെ സിംപിളാണ്. രാവിലെ രാവിലെ ഒരു സ്വിഫ്റ്റ് കാറിൽ ഓഫീസിൽ വരും. രാവിലെ 10 മണിക്ക് വന്നാൽ വൈകുന്നേരം ആറ് മണി വരെയും ഡിസ്കഷൻ നടക്കും. ഉച്ച ഭക്ഷണം വലിയ ഹോട്ടലിൽ നിന്ന് വരണമെന്നൊന്നും ഇല്ല. എല്ലാവർക്കും കൊടുക്കുന്ന ഭക്ഷണം മതിയെന്നും അന്തനൻ പറഞ്ഞു.


Click it and Unblock the Notifications
















