മകൻ മകന്റെ വഴിക്ക് പോയി; അച്ഛനല്ല ​തണൽ, അമ്മയുടെ പിതാവ്? കുടുംബത്തിനുള്ളിൽ നടന്നത് പുറത്തായി

വിജയ് -സം​ഗീത വിവാഹ​ മോചന വാർത്തകൾക്കിടെ ചർച്ചയായി ഇവരുടെ മകൻ ജേസൺ സഞ്ജയ്. താൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കിലാണ് ജേസൺ. അച്ഛൻ വിജയുമായി ജേസൺ അകൽച്ചയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. വിജയ്നെ ജേസൺ സഞ്ജയ് സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തെന്നും റിപ്പോർട്ടുണ്ട്. ഏറെക്കാലമായി വിജയ്നെയും ജേസൺ സഞ്ജയിനെയും ഒരുമിച്ച് കാണാറില്ല. ജേസൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപിച്ചപ്പോഴും വിജയ്നെ ഒപ്പം കണ്ടില്ല.‍ അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം ജേസൺ മറ്റൊരു ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് ചില യൂട്യൂേബർസ് ഈയടുത്ത് വാദിച്ചിരുന്നു.

മണിയടിക്കാൻ ഞാൻ പോവാറില്ല, ദിലീപ് മോശമായി പെരുമാറി, മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കാറില്ല!
മണിയടിക്കാൻ ഞാൻ പോവാറില്ല, ദിലീപ് മോശമായി പെരുമാറി, മമ്മൂക്ക അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കാറില്ല!

ജേസണിന്റെ ആദ്യ സിനിമ നിർമിക്കുന്നത് ലെെക പ്രൊഡക്ഷൻസാണ്. തുടക്കത്തിൽ തന്നെ ഇത്ര വലിയ പ്രൊജക്ട് ലഭിച്ചതിന് കാരണം താരപുത്രനായത് കൊണ്ടാണെന്ന് നേരത്തെ വാദം വന്നിരുന്നു. സഹ സംവിധായകനായി പ്രവർത്തിച്ച് വർഷങ്ങളോളം അധ്വാനിച്ച ശേഷമേ പലർക്കും സംവിധായകനാകാൻ പറ്റുന്നുള്ളൂ. പുതുമുഖ സംവിധായകരുടെ സിനിമകൾ നിർമ്മിക്കാൻ പ്രൊഡക്ഷൻ ഹൗസുകളും തയ്യാറാകുന്നില്ല. എന്നാൽ ജെയ്സണിന് വിജയുടെ മകനായതിനാൽ ഇത്തരം പ്രശ്നങ്ങളൊന്നും നേരി‌ടേണ്ടി വന്നില്ലെന്നും നെപ്പോട്ടിസമാണ് ഇവിടെ തുറന്ന് കാട്ടപ്പെടുന്നതെന്നും വിമർശകർ വാദിച്ചു.

Vijay  Jason Sanjay

എന്നാലിപ്പോൾ വിജയുമായി മകൻ ഏറെക്കാലമായി അകൽച്ചയിലാണെന്ന് വ്യക്തമാണ്. മകന് ഈ അവസരം നേടിക്കൊടുത്തതും വിജയ് അല്ല. പിന്നെ എങ്ങനെ ഇത്ര വലിയ പ്രൊജക്ട് ലഭിച്ചു എന്ന ചോദ്യമുണ്ട്. ഒരിക്കൽ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സം​ഗീതയുടെ പിതാവ് സൊർണലിം​ഗം ആണ് കൊച്ചുമകന് ഈ അവസരം ലഭിക്കാൻ കാരണമെന്നാണ് അന്തനൻ പറഞ്ഞത്. വിജയുടെ ഇടപെടലിലൂടെയല്ല ആദ്യ സിനിമ ജേസണിന് ലഭിച്ചത്.

അന്ന് കണ്ണീരോടെ മഞ്ജു ഇറങ്ങി, ഒരു വീ‌ട്ടിൽ അപരിചിതരെ പോലെ കഴിയുന്ന ദമ്പതികൾ; സം​ഗീത പടിയിറങ്ങില്ല
അന്ന് കണ്ണീരോടെ മഞ്ജു ഇറങ്ങി, ഒരു വീ‌ട്ടിൽ അപരിചിതരെ പോലെ കഴിയുന്ന ദമ്പതികൾ; സം​ഗീത പടിയിറങ്ങില്ല

വിജയ്ക്ക് ഇക്കാര്യം അറിയുകയേയില്ല. അനൗൺസ്മെന്റ് വന്ന ശേഷമാണ് വിജയ് അറിഞ്ഞത്. ജേസണിന്റെ അമ്മയുടെ അച്ഛൻ ലെെകയുടെ മേധാവി സുഭാസ്കറിന്റെ അടുത്ത സുഹൃത്താണ്. അതിനാൽ ജേസണിന് വേണ്ടി അവിടെ നിന്നും ഇടപെടൽ വന്നിട്ടുണ്ടാകണം. എന്റെ കൊച്ചുമകനെ വെച്ച് ചെയ്യുന്ന സിനിമയ്ക്ക് ഞാനും ഇൻവെസ്റ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടാകണമെന്നായിരുന്നു അന്തനന്റെ വാദം. ലണ്ടനിലെ പ്രമുഖ വ്യവസായിയാണ് സം​ഗീതയുടെ പിതാവ് സൊർണലിം​ഗം. ‌‌‌സുദീപ് കിഷൻ ആണ് ജേസണിന്റെ സിനിമയിലെ നായകൻ.

അച്ഛനെക്കുറിച്ച് ജേസൺ സംസാരിക്കുന്നത് കേൾക്കാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ കുടുംബ പ്രശ്നങ്ങളെക്കുറിച്ച് വന്ന വാർത്തകൾ സത്യമാണെന്നറിഞ്ഞതിന്റെ നിരാശയിലാണ് ഇപ്പോൾ ആരാധകർ. വിജയ് തുടരെ പ്രശ്നങ്ങൾ നേരിടവെയാണ് കുടുംബ പ്രശ്നവും വന്നിരിക്കുന്നത്. നടന്റെ പുതിയ ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലാണ്.

More from Filmibeat

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X