മാനിപ്പുലേഷനും കരച്ചിൽ നാ‍ടകവും; പുരുഷന്റെ കണ്ണീരിന് വിലയില്ല, പെണ്ണിനെ കണ്ണടച്ച് വിശ്വസിക്കുന്നു; കമന്റ്സ്

പ്രേക്ഷകർ ഇന്നേവരെ ഇത്രത്തോളം തകർന്ന അവസ്ഥയിൽ ജയം രവിയെ കണ്ടിട്ടുണ്ടാവില്ല. കണ്ണ് നിറഞ്ഞും വാക്കുകൾ ഇടറിയും പൊട്ടിത്തെറിച്ചും വൈകാരികമായാണ് അര മണിക്കൂറോളം നീണ്ട വാർത്തസമ്മേളനത്തിൽ ഉടനീളം നടൻ സംസാരിച്ചത്. പതിനാല് വർഷത്തെ ദാമ്പത്യത്തിന് ഇടയിൽ അനുഭവിക്കാവുന്നതിന്റെ പരമാവധി താൻ അനുഭവിച്ചുവെന്നും ബന്ധം വേണ്ടെന്ന് വെച്ച് ഇറങ്ങിപ്പോന്നിട്ടും ജീവിക്കാൻ ഭാര്യയും അവരുടെ കുടുംബവും അനുവദിക്കുന്നില്ലെന്നുമാണ് നടൻ പറഞ്ഞത്.

അശ്വിന്റെ കുടുംബത്തിന് വേണ്ടി പലതും ചെയ്തു, നട്ടെല്ലുണ്ട്, വിമർശനങ്ങളെ പേടിച്ച് തീരുമാനങ്ങൾ മാറ്റില്ല; ദിയ
അശ്വിന്റെ കുടുംബത്തിന് വേണ്ടി പലതും ചെയ്തു, നട്ടെല്ലുണ്ട്, വിമർശനങ്ങളെ പേടിച്ച് തീരുമാനങ്ങൾ മാറ്റില്ല; ദിയ

മക്കൾക്ക് വേണ്ടി പരമാവധി ക്ഷമിച്ചുവെന്നും ഇപ്പോഴെങ്കിലും തുറന്ന് പറയണമെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനൊരു വാർത്താസമ്മേളനം വിളിച്ച് ചേർത്തത് എന്നുമാണ് നടൻ പറഞ്ഞത്. പ്രസ്മീറ്റ് വൈറലായതോടെ പതിവുപോലെ സൈബർ ലോകം രണ്ടായി തിരിഞ്ഞു.

Jayam Ravi

നല്ലൊരു ശതമാനം കമന്റുകൾ ​ഗായിക കെനിഷയുമായുള്ള ബന്ധത്തിന്റെ പേരിൽ കുറ്റപ്പെടുത്തിയും പരസ്യമായി കരഞ്ഞതിനെ പരിഹസിച്ചുമായിരുന്നു. രവി മാനിപ്പുലേറ്റ് ചെയ്യാനാണ് ശ്രമിച്ചതെന്നും കരച്ചിൽ വെറും നാടകമായിരുന്നുവെന്നുമായിരുന്നു വിമർശിച്ച് വന്ന കമന്റുകൾ. അതേസമയം മറ്റൊരു വിഭാ​ഗം നടന്റെ ഭാര്യ ആർതിയുടെ പക്ഷം പിടിച്ച് സംസാരിക്കുന്നവർക്ക് എതിരെ രം​ഗത്ത് എത്തി.

പുരുഷ കമ്മീഷൻ വരണമെന്നായിരുന്നു ചിലർ ആവശ്യപ്പെട്ടത്. പുരുഷന്റെ കണ്ണീരിനും തുറന്ന് പറച്ചിലുകൾക്കും വിലയില്ലാതാകുന്നു. സമൂഹം പെണ്ണിനെ കണ്ണടച്ച് വിശ്വസിക്കുന്നു. പുരുഷൻ അനുഭവിക്കുന്ന വേദന ആളുകൾ കാണുന്നില്ല. പകരം അവർ സ്ത്രീകളെ അന്ധമായി പിന്തുണയ്ക്കുന്നു. രവി ധൈര്യമായിരിക്കുക സത്യം എപ്പോഴും വിജയിക്കും എന്നാണ് നടനെ അനുകൂലിച്ച് ചിലർ കുറിച്ചത്.

പെൺസിം​ഹമാണ് ആരതി, അപ്പോൾ സം​ഗീതയോ? രണ്ടിടത്ത് രണ്ട് ന്യായം; ഖുശ്ബുവിനോട് ചോദ്യങ്ങൾ
പെൺസിം​ഹമാണ് ആരതി, അപ്പോൾ സം​ഗീതയോ? രണ്ടിടത്ത് രണ്ട് ന്യായം; ഖുശ്ബുവിനോട് ചോദ്യങ്ങൾ

വിഷയത്തിൽ ഷാംഹൂൺ തെന്നിന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന നടനും നിർമാതാവുമായ ഷംഹൂൺ പ്രതികരിച്ച് എത്തിയിരുന്നു. സമൂഹം അറിയാത്ത പല പ്രശ്നങ്ങളും ജയം രവിക്കും ആർതിക്കും ഇടയിൽ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയം രവിയുടെ വാർത്താസമ്മേളനം കണ്ടപ്പോൾ വളരെ അ​ധികം സങ്കടം തോന്നി. കുട്ടികൾ ജയം രവിയെ രാത്രിയിൽ വിളിക്കാറുണ്ട് എന്നിട്ടും അദ്ദേഹത്തിന്റെ മുൻഭാര്യ പറയുന്നത് രവി ആ കുട്ടികളെ നോക്കാറില്ലെന്നാണ്.

കുട്ടികളുടെ സ്കൂൾ ഫീസ് കൊടുക്കാൻ പോലും പൈസയില്ലെന്നും ആർതി പറഞ്ഞിരുന്നു. പക്ഷെ ജയം രവി ചോദിക്കുന്നുണ്ട് പണമില്ലാത്തവർ പിന്നെ എങ്ങനെ ടൂറുകൾ പോകുന്നുവെന്ന്. അത്രയേറെ സങ്കടത്തോടെയാണ് അയാൾ വന്ന് കാര്യങ്ങൾ സംസാരിച്ചത്. സഹിക്കാവുന്നതിന്റെ പരമാവധി സഹിച്ചതുകൊണ്ടാണ് രവി പബ്ലിക്കായി വന്നിരുന്ന് സംസാരിച്ചതും കരഞ്ഞതും.

Jayam Ravi

മറ്റൊരു സംഭവം കൂടി ഞാൻ പറയാം. ചിലർ കേട്ടുള്ളതാകും. നടന്റെ ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് പാക്കപ്പായപ്പോൾ അന്ന് പാക്കപ്പ് പാർട്ടി വെച്ചതും എല്ലാ ചിലവ് വഹിച്ചതും രവിയായിരുന്നു. നടന്റേത് ജോയിന്റ് ബാങ്ക് അക്കൗണ്ടാണ്. അതുകൊണ്ട് തന്നെ പാക്കപ്പ് പാർട്ടി നടത്താൻ അക്കൗണ്ടിൽ നിന്ന് പണം വലിച്ചുവെന്ന് പറഞ്ഞ് അന്ന് ഒരുപാട് പ്രശ്നങ്ങൾ ഭാര്യയും കുടുംബവും സൃഷ്ടിച്ചു. ഇത് പൊതുജനം അറിഞ്ഞ ഒരു സംഭവം പുറംലോകം അറിയാത്ത നിരവധി പ്രശ്നങ്ങൾ ഇവർക്കിടയിൽ ഉണ്ടായിട്ടുണ്ട്.

അതെല്ലാം അറിയാവുന്ന ചിലർ സിനിമാ മേഖലയിൽ തന്നെയുണ്ട്. സ്വന്തം മക്കളെ കാണാൻ പോലും രവിയെ അനുവദിക്കുന്നില്ല. സ്കൂളിൽ പോകുമ്പോൾ പോലും ഒപ്പം ബോഡി ​ഗാർഡ് ഉണ്ടാകും. അത്രയേറെ ദ്രോഹം ആ മനുഷ്യനോട് അവർ ചെയ്യുന്നുണ്ട്. ഡിവോഴ്സും കൊടുക്കുന്നില്ല. അവർക്ക് ആവശ്യം ജയം രവിയുടെ പണവും സ്വത്തുക്കളുമാണ്.

ഞരമ്പ് മുറിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം നടത്തി, അവരുടെ ദുർമന്ത്രവാദം ഞാൻ രക്തം ഛർ​​​​​ദ്ദിക്കുന്നു!
ഞരമ്പ് മുറിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം നടത്തി, അവരുടെ ദുർമന്ത്രവാദം ഞാൻ രക്തം ഛർ​​​​​ദ്ദിക്കുന്നു!

ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്നത് എന്തിനാണ്. അദ്ദേഹം കരയുന്നത് കണ്ട് പലരും പരഹസിച്ച് കമന്റിടുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. ചിരിക്കാൻ ​ഹോർമോൺസുള്ളതുപോലെ കരയാനുള്ള ഹോർമോൺസും മനുഷ്യന്റെ ശരീരത്തിലുണ്ട് എന്നായിരുന്നു ഷംഹൂൺ പ്രതികരിച്ച് പറഞ്ഞത്.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X