ഞരമ്പ് മുറിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് വിവാഹം നടത്തി, അവരുടെ ദുർമന്ത്രവാദം ഞാൻ രക്തം ഛർ​​​​​ദ്ദിക്കുന്നു!

വാർത്താസമ്മേളനത്തിൽ അതീവ ​ഗുരുതരമായ ആരോപണങ്ങളാണ് നടൻ ജയംരവി മുൻ ഭാര്യ ആർതിക്കും കുടുംബത്തിനും എതിരെ നടത്തിയത്. ആർതിയെ വിവാഹം കഴിച്ചത് പോലും ആത്മഹത്യ ചെയ്യുമെന്ന ഭീഷണിക്ക് വഴങ്ങേണ്ടി വന്നതുകൊണ്ടാണെന്നും തന്റെ മാതാപിതാക്കൾ അന്നേ തന്നെ വിലക്കിയതാണെന്നും നടൻ പറയുന്നു. ഇത്രയും കാലം ക്ഷമിച്ചത് മക്കളെ ഓർത്താണെന്നും മിണ്ടാതിരുന്നത് മണ്ടത്തരമായി തോന്നുന്നുവെന്നും നടൻ പറഞ്ഞു. പതിനാല് വർഷത്തോളമുണ്ടായിരുന്നു ഞങ്ങളുടെ ദാമ്പത്യം‌. അപ്പോഴെല്ലാം എന്റെ മുൻ ഭാര്യ പറഞ്ഞത് ഞാൻ ദൈവമാണ് വഴക്ക് പറയാറേയില്ല.

ഞാനാണ് വഴക്ക് കൂടുന്നത് എന്നല്ലേ. എന്റെ ഇന്റർവ്യൂവിലും അത് പറഞ്ഞതിന്റെ തെളിവുകളുണ്ട്. ഇതിപ്പോൾ ചെയ്തെ മതിയാവൂ. അല്ലാതെ വേറെ വഴി എനിക്കില്ല. ആ ബന്ധത്തിൽ നിന്നും പുറത്ത് വന്നശേഷമുള്ള കഴിഞ്ഞ രണ്ട് വർഷങ്ങളിലാണ് ‍ഞാൻ മനുഷ്യനായി ജീവിച്ചതും ശ്വസിച്ച് തുടങ്ങിയതും. എന്റെ കൂടെയുള്ളവർക്കെല്ലാം ഞാൻ അനുഭവിച്ചത് അറിയാം.

Jayam Ravi

കല്യാണം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടപ്പോൾ തന്നെ എന്നെ കുടുംബത്തിൽ നിന്ന് അകറ്റി അവരുടെ അടുത്തേക്ക് കൊണ്ടുവന്നു. വീട് പണിയൂ, അവിടെ ജോലിക്ക് പോകൂ, ഈ സിനിമയിൽ അഭിനയിക്കൂ എന്നെല്ലാം പറഞ്ഞ് ടോർച്ചറായിരുന്നു. ആര് കാശ് തന്നാലും വാങ്ങിക്കോളൂവെന്നാണ് പറഞ്ഞിരുന്നത്. സിനിമാ നിർമ്മാണവും അവര് തന്നെ. ഒരു പടം കഴിയും മുമ്പ് അടുത്തതിന് ഡേറ്റ് കൊടുക്കണം. അതുകൊണ്ട് തന്നെ മറ്റ് സിനിമകളിൽ അഭിനയിക്കാൻ കഴിയാതെ അവരുടെ കമ്പനി ആർട്ടിസ്റ്റായി മാറി ഞാൻ.

അതുപോലെ സൈബർ ബുള്ളിയിങിനെ കുറിച്ച് എനിക്ക് സംസാരിക്കാനുണ്ട്. കെനീഷയെ എല്ലാവരും സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടു. അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണം എന്നാണ് എന്റെ ആഗ്രഹം. അവളുടെ കാര്യം സംസാരിക്കനല്ല ഞാൻ വന്നത്. ഒന്നുമില്ലാതെ വീട് വിട്ട് ഇറങ്ങേണ്ടി വന്നവനാണ് ഞാൻ. ഐസരി സാറാണ് എന്നെ കുറച്ചുനാൾ സംരക്ഷിച്ചത്.

ഇപ്പോൾ ‍ഞാൻ വാടക വീട്ടിൽ താമസിക്കുന്നു. എന്റെ മുൻ ഭാര്യയും കുടുംബവും നല്ല സുഖമായി ജീവിക്കുന്നു. ഞാൻ കോടിക്കണക്കിന് രൂപ മുടക്കി പണിത വീട്ടിൽ അവർ സുഖമായി ഇരിക്കുന്നു. പുറത്ത് പോകാൻ പറയാൻ അറിയാഞ്ഞിട്ടല്ല. മനുഷ്യനാണ് ഞാൻ. അതിനുശേഷമെ ആണും പെണ്ണും എന്നതെല്ലാമുള്ളു. എന്റെ കഷ്ട കാലത്ത് ഒപ്പം നിന്ന പെണ്ണാണ് കെനീഷ. എന്നെ മനസിലാക്കിയ പെണ്ണാണ് അവൾ. ഞാൻ കാണാത്ത പെണ്ണുങ്ങളുണ്ടോ?.

എന്റെ ജോലി തന്നെ സുന്ദരികളായ നായികമാർക്കൊപ്പം അഭിനയിക്കുക എന്നതാണ്. ഇത്രയും കാലം ഞാൻ മുൻ ഭാര്യയ്ക്കൊപ്പം ജീവിച്ചിരുന്നതല്ലേ. അപ്പോൾ ഞാൻ ഏതെങ്കിലും സ്ത്രീയിൽ മയങ്ങി അവർക്ക് പിന്നാലെ പോയോ?. ഇല്ലല്ലോ. എന്തെങ്കിലും ഒരു കാരണം എന്ന രീതിയിലാണ് കെനീഷയുടെ കാര്യം അവർ എടുത്തിട്ടത്. എല്ലാത്തിനും തെളിവുണ്ട്. അവരുടെ കുടുംബത്തിലുള്ളവർ തന്നെ അവർക്ക് എതിരെ വരും നാളുകളിൽ സംസാരിക്കും. എനിക്ക് അവർ പിന്തുണ നൽകിയിട്ടുണ്ട്.

Jayam Ravi

മക്കളെ ഓർത്ത് മാത്രമാണ് മിണ്ടാതിരുന്നത്. ആ വീട്ടിൽ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് നാട്ടുകാർക്ക് എല്ലാം അറിയാം. ആ കുടുംബവുമായി ബന്ധം വേണ്ടെന്ന് അമ്മയും അപ്പയും ഒരുപാട് പറഞ്ഞതാണ്. ഇതിനോടകം എന്റെ പേരിൽ കേസും കടവും എല്ലാമുണ്ട്. 23 വർഷം എന്റെ പേരിൽ ഒരു ബ്ലാക്ക് മാർക്ക് പോലും വീഴാതെയാണ് ഞാൻ ജീവിച്ചത്. നാൽപ്പത്തിയഞ്ച് വയസിൽ‌ ‍ഞാൻ സൗന്ദര്യത്തിന് പിന്നാലെ പായുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?. സ്വന്തം പേരിൽ ഒരു അക്കൗണ്ട് പോലും എനിക്കില്ല. ഉള്ളത് ജോയിന്റ് അക്കൗണ്ടാണ്.

ഒരു രൂപ വലിച്ചാൽ പോലും ഭാര്യയും വീട്ടുകാരും ചോദ്യം ചെയ്യും. ഞാൻ സമ്പദിക്കുന്ന പണമല്ലേ. പറഞ്ഞ് അറിയിക്കാൻ കഴിയാത്ത തരത്തിലുള്ള കാര്യങ്ങൾ ഞാൻ ആ വീട്ടിൽ അനുഭവിച്ചു. ഞാൻ ജീവനോടെ ഇരിക്കരുത് എന്നാണ് അവരുടെ ലക്ഷ്യം. രക്തം ഛർ​​​​​ദ്ദിച്ച് തുടങ്ങി ഞാൻ. അവർ എനിക്ക് എതിരെ ദുർമന്ത്രവാദം ചെയ്യുന്നുണ്ട്. അവർക്കൊപ്പം ഞാൻ ജീവിച്ചിരുന്ന സമയത്തും പ്രതികരിക്കാതിരിക്കാനായി അവർ ഇത് ചെയ്തിരുന്നു.

ആർതിയുമായി എനിക്ക് നടന്നത് ബ്ലാക്ക് മെയിൽ വിവാമാണ്. അവർ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുമെന്ന് എന്നെ ഭയപ്പെടുത്തി. അവസാനം വിവാഹത്തിന് വഴങ്ങേണ്ടി വന്നു. ഇന്ന് അവൾ എന്നേയും ആത്മഹത്യയുടെ വക്കിലേക്ക് എത്തിച്ചു. ഇന്ന് ഞാൻ കഷ്ടപ്പെടുകയാണ് ജയംരവി പറഞ്ഞു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X