'ഞാനുണ്ടെന്ന ഉറപ്പ് കൊടുത്ത് മകന്റെ സിനിമയെടുപ്പിച്ചു, അസുഖ ബാധിതനായ ശേഷം ജയറാമിനെ വിളിച്ചപ്പോൾ...'

നടൻ ജയറാമിനെതിരെ ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ജയറാം ഒരു നിർമാതാവിന്റെ സഹായം തേടി ഒടുവിൽ അയാളുടെ മോശം സമയത്ത് പൂർണമായും അവ​ഗണിച്ചെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
ഹസീബ് ഹനീഫ് എന്ന നിർമാതാവിനെ എത്ര പേർക്കറിയാം എന്നറിയില്ല. ആലപ്പുഴക്കാരനാണ്. നടി ഉഷ ഹസീനയുടെ സഹോദരനാണ് ഹസീബ്. ഹസീബ് കുറച്ച് സിനിമകളുടെ നിർമാതാവും സഹ നിർമാതാവും ഒക്കെയായിരുന്നു. അടുത്തിടെ ഹസീബ് എന്നെ വിളിച്ചു. നല്ല ആരോ​ഗ്യമുള്ള ചെറുപ്പക്കാരനായിരുന്നു. പെട്ടെന്ന് അസുഖ ബാധിതനായി. പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ ഹസീബ്. കോടികളുടെ ബാധ്യത തലയിലായതോടെ ഹസീബിന്റെ ജീവിതം ദുഖകയത്തിലായി എന്ന് പറയാം.

ഹസീബിന്റെ ദുരിത വാർത്തകളേക്കാൾ എന്നെ നോവിച്ചത് ഒരുത്തന്റെ വാക്ക് കേട്ട് ജീവിതം നശിപ്പിച്ചതോ പോട്ടെ, ആപത്ത് കാലത്ത് ഫോൺ വിളിച്ചാൽ ഒന്നെടുത്ത് ഹസീബേ ഞാനെന്തെങ്കിലും ചെയ്യാനുണ്ടോ എന്ന് പറയാൻ പോലും തന്നെ ചതിച്ചവൻ തയ്യാറാകുന്നില്ല എന്ന് കേട്ടപ്പോഴാണ്. ഈ സിനിമാക്കാരൊക്കെ എങ്ങനെ ഇത്തരം ചെറ്റകളാകുന്നു എന്നാണ് ഞാൻ ചിന്തിച്ചത്.

കലാഭവൻ മണി അഭിനയിച്ച മാണിക്യൻ എന്ന സിനിമയാണ് ഹസീബ് ആദ്യമായി നിർമ്മിച്ചത്. പിന്നാലെ പൃഥ്വിരാജ് നായകനായ വർ​ഗം. അതിന്റെ പിന്നാലെ ഫഹദ് ഫാസിൽ നായകനായ ​ഗോഡ്സ് ഓൺ കൺട്രി. കമൽ മമ്മൂട്ടിയെ നായകനാക്കി ചെയ്ത ഉട്ടോപ്യയിലെ രാജാവ്, ഉണ്ണി മുകുന്ദൻ നായകനായ പാതിരാമണൽ, ജയറാം നായകനായ ആടുപുലിയാട്ടം, മെെ ​ഗ്രേറ്റ് ഫാദർ എന്നീ സിനിമകളും. നന്നായി വീണ സിനിമയായിരുന്നു മെെ ​ഗ്രേറ്റ് ഫാദർ. ഇതിന്റെ പിന്നാലെ വന്ന ഒരു സിനിമ ഹസീബിനെ ശരിക്കും തകർത്തു.

Jayaram  Kalidas Jayaram

ജയറാമിന്റെ മകൻ കാളിദാസ് നായകനാകുന്ന ഹാപ്പി സർദാർ. മറ്റാരോ തുടങ്ങി വെച്ച ഈ സിനിമ പാതിവഴിയിൽ നിന്ന് പോയിരുന്നു. ജയറാം ഇടപെട്ട് ഹസീബിനെക്കൊണ്ട് എടുപ്പിച്ചു. എന്തെങ്കിലും അടി പറ്റിയാൽ ഞാനില്ലേ ഹസീബേ എന്ന ഉറപ്പ് ജയറാം നൽകിയത് ഒരു ഉറപ്പായി തന്നെ ഹസീബ് എടുത്തു. പക്ഷെ പടം ദയനീയമായി പരാജയപ്പെട്ടു. ഇതിനിടയിലാണ് സ്ട്രോക്കിന്റെ രൂപത്തിൽ ഹസീബിനെ വിധി വീഴ്ത്തിയത്. പടം ഏഴ് നിലയിൽ പൊട്ടി. എന്തെങ്കിലും വഴി തേടി ജയറാമിനെയോ കാളിദാസിനെയോ ഹസീബ് വിളിച്ചാൽ ഫോൺ പോലും എടുക്കില്ല.

അങ്ങനെ ​ഹസീബിന്റെ ജീവിതം ശരിക്ക് വഴിമുട്ടി എന്ന് എന്നോടയാൾ തുറന്ന് പറഞ്ഞു. ഇങ്ങനെ ജയറാം ചതിക്കുമെന്ന് വിചാരിച്ചില്ല. അസുഖ ബാധിതനായിരുന്നില്ലെങ്കിൽ താൻ വിളിക്കില്ലായിരുന്നെന്നും ഹസീബ് തന്നോട് പറഞ്ഞതായി ശാന്തിവിള ദിനേശ് പറഞ്ഞു. ജയറാമിനെ പോലെ സിനിമയ്ക്കുള്ളിൽ അഭിനയിക്കുന്ന വേറൊരു നടനെയും ഞാനിത് വരെ കണ്ടിട്ടില്ല. അയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പറയാൻ എനിക്കൊരു മടിയുമില്ലെന്ന് നേരത്തെ പല്ലിശ്ശേരി പറഞ്ഞിരുന്നു. ട്വന്റി ട്വന്റി സിനിമയുമായി ബന്ധപ്പെട്ട് ജയറാം നടത്തിയ പരാമർശം ചർച്ചയായിരിക്കെ വ്യാപക വിമർശനം നടന് നേരെ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പലരുടെയും പ്രസ്താവന.

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X