ഷാരടി കുട്ടിയോട് പ്രണയം തോന്നി! വിവാഹ ശേഷം ചോദിച്ചത്! ജയറാമിനെ നാണംകെടുത്തി പാര്‍വതിയുടെ റിപ്ലേ
പ്രണയവിവാഹത്തിലൂടെ ഒന്നിച്ചവരാണ് ജയറാമും പാര്‍വതിയും. പ്രണയം അറിഞ്ഞ സമയത്ത് വീട്ടുകാര്‍ എതിര്‍പ്പുകള്‍ അറിയിച്ചിരുന്നു. ലൊക്കേഷനിലേക്ക് കൂടെ വരികയും, ഫോണില്‍ സംസാരിക്കുന്നതിന് വരെ വിലക്കായിരുന്നു. അവരുടെ കണ്ണ് വെട്ടിച്ചായിരുന്നു അന്ന് കാണുന്നതും മിണ്ടുന്നതുമൊക്കെ. വിവാഹ ശേഷം പാര്‍വതി പൂര്‍ണമായും സിനിമയോട് ബൈ പറയുകയായിരുന്നു. അവസരങ്ങളൊക്കെ വരുന്നുണ്ടായിരുന്നു. ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനിച്ചത് പാര്‍വതിയാണെന്നായിരുന്നു ജയറാം പറഞ്ഞത്. അച്ഛനും അമ്മയ്ക്കും പിന്നാലെയായി കാളിദാസും അഭിനയ മേഖലയിലേക്ക് എത്തുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും താരപുത്രന്‍ സാന്നിധ്യം അറിയിച്ചിരുന്നു. പാര്‍വതിയും ജയറാമും ഒന്നിച്ചെത്തിയൊരു പരിപാടിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
കല്യാണം കഴിഞ്ഞപ്പോള്‍ ഭാര്യ എന്നോട്, കോളേജില്‍ പഠിക്കുന്ന കാലത്തോ, എപ്പോഴെങ്കിലും മറ്റേതെങ്കിലും കുട്ടികളുമായിട്ട് പ്രേമമോ, അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നു. അങ്ങനെ ഈ വിവരംകെട്ട ഞാന്‍ സമ്മതിച്ചു, ഉണ്ടായിരുന്നു. എനിക്കൊരു കുട്ടിയുമായിട്ട് ഇഷ്ടമുണ്ടായിരുന്നു. ഞാന്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പിഷാരടി കുട്ടി, ഷാരടി ഷാരടി എന്നായിരുന്നു വിളിച്ചുകൊണ്ടിരുന്നത്. ആ കുട്ടിയെ എനിക്കിഷ്ടമായിരുന്നു. പക്ഷേ, തിരിച്ച് ആ കുട്ടിക്ക് എന്നെ ഇഷ്ടമായിരുന്നില്ല. രണ്ട് വര്‍ഷം ഞാന്‍ ഷാരടിയുടെ പുറകെ നടന്നിട്ടുണ്ട്. പക്ഷേ, ഒരുപ്രാവശ്യം പോലും ഈ കുട്ടി എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. എന്റെ അബദ്ധത്തിന് ഈ കഥ ഞാന്‍ പറയുകയും ചെയ്യും.

ഈ 25 വര്‍ഷത്തിനിടെ, എപ്പോഴെങ്കിലും, എന്തെങ്കിലും ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ ഉവ്വുവ്വ് ആ ഷാരടിയുടെ പുറകെ നടന്നതല്ലേ എന്ന് പറഞ്ഞ് ഇപ്പോഴും എന്നെ കളിയാക്കാറുണ്ട്. അതാണ് അന്നെനിക്ക് പറ്റിയ അബദ്ധമെന്നായിരുന്നു ജയറാം പറഞ്ഞത്. ജയറാമിന് പിന്നാലെയായി പാര്‍വതിയായിരുന്നു സംസാരിക്കാനെത്തിയത്. ഷാരടിയുടെ കഥ ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. സത്യം പറഞ്ഞാല്‍ എനിക്കറിയില്ല. കണ്ണന്‍ എന്റെ അടുത്തിരുന്ന് ഇത് സത്യമാണോ അമ്മാ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ഞാന്‍ ഇത് ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്ന്. എന്തായാലും നല്ലൊരു കഥ നിങ്ങള്‍ കേട്ടു, എന്‍ജോയ് ചെയ്തു എന്നായിരുന്നു പാര്‍വതി പറഞ്ഞത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്.
പറഞ്ഞ് ഫലിപ്പിക്കാനുള്ള ജയറാമിന്റ് കഴിവ് അഭിനന്ദനീയം. ഈ പാർവ്വതിക്ക് കോമഡി ആസ്വദിക്കാൻ ഉള്ള കഴിവില്ലെന്ന് തോന്നുന്നു. ഈ പാർവതിയുടെ കൂടെ ഹാപ്പിയായി ജീവിക്കുന്ന ജയറാമിന് കൊടുക്കണം അവാർഡ്. അവരുടെ മുഖത്ത് നോക്കിയാൽ ടെൻഷൻ കാണാം. അവസാനം അവർ ഉരുണ്ടു കളിക്കുന്നു. ഇതുവരെ തല്ലുകൂടുമ്പോൾ പറഞ്ഞില്ലെങ്കില്ലും ഇനി പറയാൻ ഒരു വിഷയമായി. ഇന്നസെന്റ് ഒക്കെ ഇതുപോലെ ഉണ്ടാക്കി പറയുന്ന കേട്ടിട്ടില്ലേ. എന്നിട്ടും എല്ലാവരും ആസ്വദിക്കുന്നുണ്ടല്ലോ. അതുപോലെ തന്നെയാ ഇതും. പാർവതി സത്യസന്ധ്യയാണ്. അതുകൊണ്ട് തുറന്ന് പറഞ്ഞു.
ജയറാം മുകേഷ് ഇന്നസെന്റെ ഒക്കെ കാണിളൈ ചിരിപ്പിക്കാൻ കൈയ്യിൽ നിന്ന് ഇട്ട് പറയാറുണ്ട്. പക്ഷേ ചെറുതായി ഒന്ന് ചമ്മി പോയി. പാർവതി അത് പറയുമ്പോൾ ജയറാമിന്റെ മുഖഭാവം ഒന്ന് കാണിക്കാമായിരുന്നു. പാവം ജയറാം, പാർവതിക്ക് ഭർത്താവിനെ രക്ഷിക്കാൻ ഒന്ന് മയത്തിൽ നിഷേധിക്കാമായിരുന്നു. ജയറാമേട്ടാ ആണായാലും പെണ്ണായാലും അവനവൻ്റെ അഭിമാനം അവനവൻ്റെ കയ്യിൽ തന്നെ. മറ്റാരിൽ നിന്നും സപ്പോർട്ട് പ്രതീക്ഷിക്കരുതെന്നുമായിരുന്നു കമന്റുകൾ.


Click it and Unblock the Notifications











