ജയറാം ഒന്നാന്തരം അവസരവാദി, രാജസേനൻ പറഞ്ഞത് നൂറ് ശതമാനം ശരി, ഫെയ്ക്ക്; നടനെ വിമർശിച്ച് നെറ്റിസൺസ്!
കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നടൻ ജയറാമാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. റിലീസിന് ഒരുങ്ങുന്ന നടന്റേയും ഉർവശിയുടേയും പുതിയ സിനിമ പരിമള ആൻഡ് കോയുടെ പ്രമോഷൻ തിരക്കുകളിലാണ് ജയറാമിപ്പോൾ. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടൻ നൽകിയൊരു അഭിമുഖവും അതിൽ പറഞ്ഞ ചില കാര്യങ്ങളുമാണ് താരം സോഷ്യൽമീഡിയയിൽ ചർച്ചയാകാൻ കാരണം.
ട്വന്റി ട്വന്റി സിനിമയുടെ ക്ലൈമാക്സ് ഫൈറ്റിനുശേഷം സൂപ്പർതാരങ്ങൾ ഒരുമിച്ച് നടന്ന് വരുന്ന മാസ് രംഗത്തിൽ ജയറാം എന്തുകൊണ്ട് ഉണ്ടായിരുന്നില്ല എന്ന ചോദ്യത്തിന് താരം പുതിയ അഭിമുഖത്തിൽ ഒരു മറുപടി നൽകിയിരുന്നു. അവിടെ നിന്നാണ് ചർച്ചകളുടെ തുടക്കം. ഈ പടം ട്വന്റി 20യിൽ അതിന്റെ അവസാന ഭാഗത്ത് ഞാൻ മാത്രം ഉണ്ടാവില്ല. കാരണം അതിന്റെ ക്ലൈമാക്സ് ഷൂട്ട് നടക്കുമ്പോൾ ദീപാവലി സമയമായിരുന്നു.

വീട്ടിൽ ദീപാവലി ആഘോഷിക്കാൻ എനിക്ക് ചെന്നൈയിലേക്ക് പോകണമായിരുന്നു. അപ്പോൾ ജോഷി സാർ എന്നോട് ചോദിച്ചു നിനക്ക് ദീപാവലിയാണോ വലുത് അതോ അവസാനം അഞ്ച് പേരും ഒന്നിച്ച് നടന്ന് വരുന്ന ഈ ഷോട്ട് ആണോ വലുത്? എന്ന്. ഞാൻ കുറച്ചുനേരം ആലോചിച്ചു... എന്നിട്ട് ഞാൻ പറഞ്ഞു സാർ എനിക്ക് ദീപാവലി തന്നെയാണ് പ്രധാനം എന്ന് അതുകൊണ്ടാണ് താൻ ആ സീനിൽ ഇല്ലാതെ പോയത് എന്നാണ് ജയറാം തമിഴ്നാട്ടിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
അതോടെ കുറച്ച് നാളുകൾക്ക് മുമ്പ് മലയാളം ഇന്റർവ്യൂവിൽ ഇതേ ചോദ്യത്തിന് നടൻ നൽകിയ മറുപടി സോഷ്യൽമീഡിയയിൽ പൊങ്ങി വന്നു. ട്വന്റി 20 പടത്തിലെ ക്ലൈമാക്സിൽ സുരേഷ് ഗോപി, ലാലേട്ടൻ എല്ലാവരും കൂടി നടന്ന് വരുന്ന ഒരു സീനുണ്ട്.
അപ്പോൾ അതിൽ ജയറാമേട്ടൻ മിസ്സിങ്ങാണ്. ഞാൻ കേട്ടത് ജയറാമേട്ടന് അപ്പോൾ ശബരിമലയ്ക്ക് പോകാൻ ഉള്ള തീയതി ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇതിനേക്കാൾ വലുത് അതാണെന്ന് പറഞ്ഞ് പോയതാണെന്നാണ്. അത് ശരിയാണോ? എന്നാണ് മലയാളം ഇൻ്റർവ്യൂവിൽ അന്ന് അവതാരക ചോദിച്ചത്. സത്യം! ശരിയാണ്... ഞങ്ങൾ അഞ്ചുപേരും കൂടി നടന്നുവരുന്ന ഒരു സീൻ കൂടി എടുക്കാം എന്ന് ജോഷി സാർ പറഞ്ഞു.
പക്ഷെ അതിന്റെ ഷൂട്ട് നീണ്ടുനീണ്ടു പോയി. എനിക്കാണെങ്കിൽ ശബരിമലയ്ക്ക് പോകാനുള്ള തീയതിയും അടുത്തു. അപ്പോൾ അഞ്ചുപേര് നടന്നുവരുന്ന സീൻ വേണോ ശബരിമലയ്ക്ക് പോകുന്നതാണോ പ്രധാനം എന്ന് ഞാൻ ആലോചിച്ചപ്പോൾ എനിക്ക് ശബരിമലയാണ് വലുതെന്ന് തോന്നി എന്നാണ് ജയറാം പറഞ്ഞത്.

പഴയ വീഡിയോ പൊങ്ങി വന്നതോടെ നടനെ സോഷ്യൽമീഡിയ പരിഹസിക്കാനും വിമർശിക്കാനും തുടങ്ങി. പല അഭിമുഖങ്ങളിൽ വ്യത്യസ്ത മറുപടികൾ നൽകിയ ജയറാം അവസരവാദിയാണെന്ന് ചിലർ കുറിച്ചു. ട്വന്റി ട്വന്റി പടത്തിലെ ക്ലൈമാക്സ് നടത്തത്തിൽ താൻ ഇല്ലാതെ പോയത് പണ്ട് ഒരു ഇന്റർവ്യൂവിൽ ഓണവും കുടുംബവും ആയോണ്ടായിരുന്നുവെങ്കിൽ ഇപ്പോൾ ജയറാമിന് അത് ദീപാവലിയാണ്.
കാരണം തമിഴിൽ ജയറാമിന്റെ പുതിയ സിനിമ റിലീസുണ്ട്. അതിനാൽ തമിഴ് സ്നേഹം പരത്തണം. ഇത് പറയാൻ വേണ്ടി ആ ഫോട്ടോയും കക്ഷത്തിലിട്ട് പോന്നതാണെന്ന് തോന്നുന്നു. പണ്ട് രാജസേനൻ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ജയറാം ഒന്നാന്തരം അവസരവാദിയാണ്. നടന്റെ ഓഫ്‌സ്‌ക്രീൻ പേഴ്സണാലിറ്റി കെട്ടിപ്പടുത്ത ഒന്നാണെന്നും പലരും പറയുന്ന ഒന്നാണ്.
നാളെ എങ്ങാനും ഒരു മലയാള പടം കിട്ടിയാൽ എവിടെയെങ്കിലും കയറി ചെണ്ട കൊട്ടി മലയാളത്തനിമ പറയുന്ന ജയറാമിനെ കാണാം, കരിയർ ബെസ്റ്റ് സമയം കൂടെ ഉണ്ടായ ശ്രീനിവാസൻ മരിച്ചപ്പോൾ വരാതെ ഇരുന്നപ്പോഴേ ജയറാമിനെ മനസിലായി. പറയാൻ കാരണങ്ങൾ ഉണ്ടാകും. അതേസമയം കിലോമീറ്ററുകൾ താണ്ടി പാർഥിപനൊക്കെ വന്നത് ഓർക്കുമ്പോൾ നടനോട് പുച്ഛം തോന്നുന്നു, ഓഫ് സ്ക്രീനിലെ അതിവിനയം കാണിക്കൽ കാരണം വെറുത്തുപോയി എന്നിങ്ങനെ നീളുന്നു പ്രേക്ഷക പ്രതികരണങ്ങൾ.


Click it and Unblock the Notifications


