ഒരു ​ഗ്യാങ്ങിലുമില്ല, ഫഹ​ദിനേക്കാൾ മികച്ച നടൻ ജയസൂര്യ; പക്ഷെ കരിയറിൽ സംഭവിച്ചത്; നടനെക്കുറിച്ച് ചർച്ച

ആട് 3 യുടെ വിജയത്തോടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ച് വരവ് ന‌ടത്തിയിരിക്കുകയാണ് നടൻ ജയസൂര്യ. കുറേക്കാലമായി എടുത്ത് പറയാൻ ഒരു ഹിറ്റില്ലാതിരുന്ന സമയത്താണ് ജയസൂര്യ ആട് 3 യുമായി എത്തിയത്. മലയാളത്തിലെ മികച്ച നടൻമാരിൽ ഒരാളാണ് ജയസൂര്യ. ദേശീയ പുരസ്കാരത്തിൽ മികച്ച നട‌നുള്ള പ്രത്യേക ജൂറി പരാമർശം ലഭിച്ച നടൻ. ഏത് തരത്തിലുള്ള റോളും ജയസൂര്യയുടെ കയ്യിൽ ഭദ്രമാണെന്ന് പ്രേക്ഷകർ പറയുന്നു. എന്നാൽ കഴിവിനനുസരിച്ചുള്ള അവസരങ്ങളും അം​ഗീകാരങ്ങളും നടന് ലഭിക്കുന്നുണ്ടോയെന്നാണ് ഇപ്പോഴത്തെ ചോദ്യങ്ങൾ.

അനുമോൾ ജയിച്ചതിന്റെ അസൂയയായിരുന്നില്ല മുഖത്ത്, അന്ന് അവിടെ നടന്നത്; ഏറെ വേദനിപ്പിച്ചു: ശെെത്യ
അനുമോൾ ജയിച്ചതിന്റെ അസൂയയായിരുന്നില്ല മുഖത്ത്, അന്ന് അവിടെ നടന്നത്; ഏറെ വേദനിപ്പിച്ചു: ശെെത്യ

നടൻ ഫ​​ഹദ് ഫാസിലിനെയും ജയസൂര്യയെയും താരതമ്യം ചെയ്ത് കൊണ്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ച ശ്രദ്ധ നേടുകയാണ്. അഭിനയ മികവിന്റെ കാര്യത്തിൽ ഫഹദിനേക്കാൾ ഒരുപടി മുന്നിലാണ് ജയസൂര്യയെന്ന് ഒരു വിഭാ​ഗം പറയുമ്പോൾ ഫ​​ഹദാണ് സ്വാഭാവിക അഭിനയത്തിന്റെ കാര്യത്തിൽ മുൻപന്തിയിലെന്ന് മറുവിഭാ​ഗം പറയുന്നു.

Jayasurya

പ്രത്യേകിച്ച് ഒരു ​ഗ്യാങ്ങിന്റെയും ഭാ​ഗമല്ല ജയസൂര്യ. അതുകൊണ്ടാണ് ഫഹ​ദിന് ലഭിക്കുന്ന തരത്തിലുള്ള റോളുകൾ ലഭിക്കാത്തത്. പ്രത്യേക ഫോർമാറ്റിലുള്ള കഥാപാത്രങ്ങളേ ഫ​​​ഹദിന് ചെയ്ത് ഫലിപ്പിക്കാനാകൂ. ഫഹദിന് ലഭിച്ചത്രയും അവസരങ്ങൾ ഉണ്ടായിരുന്നെങ്കിൽ ജയസൂര്യ തകർത്തേനെയെന്നും വാദമുണ്ട്.അതേസമയം ഫഹദിന് കരിയറിൽ മോശം സമയമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

മലയാളത്തിൽ പഴയത് പോലെ ഫ​ഹദിനെ കാണുന്നില്ല. തമിഴിലും തെലുങ്കിലും കൂടുതൽ സിനിമകൾ ചെയ്തത് കൊണ്ട് മലയാള സിനിമ ചെയ്യാനുള്ള സമയം ന‌ടന് കുറഞ്ഞു. ഇതിന് പുറമെ മോളിവുഡ് റിയലിസ്റ്റിക് സിനിമകളിൽ നിന്നും മുന്നോട്ട് പോയി ത്രില്ലറുകളിലേക്ക് ശ്രദ്ധ കൊടുക്കുന്നു. ഇതെല്ലാം മോളിവുഡിൽ പഴയത് പോലെ സജീവമായി ഫഹദിനെ കാണാത്തതിന് കാരണമായി പറയുന്നു.

2011-2020 കാലഘട്ടത്തിൽ മലയാള സിനിമയുടെ മുഖം ആയാണ് ഫഹദ് അറിയപ്പെട്ടത്. ചാപ്പ കുരിശ്, 22 എഫ്കെ, അന്നയും റസൂലും, ആമേൻ, ആർട്ടിസ്റ്റ്, ഇയോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നെെറ്റ്സ് തുടങ്ങിയ സിനിമകളിലൂ‌ടെ ഫ​ഹഹദ് വലിയ ജനപ്രീതി നേ‌ടി. എന്നാലിപ്പോൾ ഇതല്ല സാഹചര്യം. പാട്രിയോട് ആണ് ഫ​ഹദിന്റെ അടുത്ത സിനിമ. മമ്മൂട്ടി, മോഹൻലാൽ, രേവതി, കുഞ്ചാക്കോ ബോബൻ, നയൻതാര തുട‌ങ്ങി വലിയ താരനിര അണിനിരക്കുന്ന സിനിമയാണ് പാട്രിയോട്. മഹേഷ് നാരായണനാണ് സംവിധാനം.

മറുവശത്ത് കത്തനാർ ആണ് പ്രേക്ഷകർ കാത്തിരിക്കുന്ന ജയസൂര്യയു‌ടെ അടുത്ത സിനിമ. മൂന്ന് വർഷത്തോളമായി കത്തനാർ എന്ന സിനിമയുടെ തിരക്കുകളിലായിരുന്നു ജയസൂര്യ. ചിത്രീകരണം പൂർത്തിയായ കത്തനാർ ഈ വർഷം പ്രേക്ഷകരിലേക്കെത്തും. അനുഷ്ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്.

More from Filmibeat

Read more about: jayasurya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X