'ഞാനുദ്ദേശിച്ചതല്ല ​ദൃശ്യത്തിൽ പ്രേക്ഷകർ കണ്ടത്!' എടുത്ത് വെച്ചത് പോലെയല്ലേ കാണാൻ പറ്റൂയെന്ന് പ്രേക്ഷകർ

ദൃശ്യം എന്ന സിനിമയോടെ വൻ പ്രശസ്തി നേടിയ സംവിധായകനാണ് ജീത്തു ജോസഫ്. എന്നാൽ ഈ പ്രശസ്തി തനിക്ക് വിനയായത് പോലെയാണ് മിക്കപ്പോഴുമുള്ള ജീത്തുവിന്റെ സംസാരം. ദൃശ്യത്തിന്റെ ഓരോ ഭാ​ഗം വരുമ്പോഴും പ്രേക്ഷകർക്കുള്ള പ്രതീക്ഷ വാനോളമാണ്. ഇതിൽ ആശങ്കപ്പെടുന്നയാളാണ് ജീത്തു ജോസഫെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. എത്രത്തോളം ഹെെപ്പ് കുറയ്ക്കാൻ പറ്റുമോ അത്രയ്ക്കും ജീത്തു ശ്രമിക്കും. എന്നാൽ ദൃശ്യം 3 യിലും പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്.

'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'
'പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ, ആരുമായും ഇടപെടാൻ രേണുവിന് അനുവാദമില്ല'

സ്വന്തം പ്രൊഡക്ടിൽ ആത്മവിശ്വാസമുണ്ടെങ്കിൽ ജീത്തു ജോസഫ് എന്തിന് ഹെെപ്പ് ഇല്ലാതാക്കാൻ ശ്രമിക്കുന്നെന്ന ചോദ്യം പലർക്കുമുണ്ട്. താൻ ഉദ്ദേശിച്ചത് പോലെയല്ല ദൃശ്യത്തിന്റെ കഥ പ്രേക്ഷകർ സ്വീകരിച്ചതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ദൃശ്യം ഒരു ഡ്രാമയാണ്. പക്ഷെ അത് ത്രില്ലറായി ആളുകൾ കണ്ടു. ഞാൻ ആദ്യ ഭാ​ഗവും രണ്ടാം ഭാ​ഗവും മൂന്നാം ഭാ​ഗവും ചെയ്യുമ്പോഴും ഡ്രാമയിലേക്കാണ് ഞാൻ ശ്രദ്ധ കൊടുത്തത്. ട്വിസ്റ്റിനപ്പുറത്തേക്കൊരു തലമുണ്ട്. ഞാനത് പറയുമ്പോൾ പലർക്കും മനസിലാകുന്നില്ല.

Drishyam 3

പിന്നെ ഞാൻ ആ പറച്ചിൽ നിർത്തി. സിനിമയിൽ മുങ്ങിപ്പോയ ക്യാരക്ടേർസാണ് രണ്ട് അമ്മമാർ. ജോർജ് കു‌ട്ടി അതിബുദ്ധിമാനല്ല. കോമൺ സെൻസുള്ള സാധാരണ മനുഷ്യനാണെന്നും ജീത്തു ജോസഫ് പറഞ്ഞു. രണ്ട് കുടുംബങ്ങളുടെ അവസ്ഥയും ആരുടെ കൂടെ നിൽക്കണം എന്ന കൺഫ്യൂഷൻ പ്രേക്ഷകർക്കുണ്ടാകണം എന്നാണ് കരുതിയത്. രണ്ട് കുടുംബങ്ങളുടെ ഭാ​ഗത്തും തെറ്റും ശരിയുമുണ്ട്. പക്ഷെ സിനിമയിൽ മോഹൻലാൽ എന്ന നടൻ വരികയും അദ്ദേഹം ബുദ്ധിപരമായ ഒരു കാര്യം ചെയ്തപ്പോൾ അത് ബ്രില്യൻസും ട്വിസ്റ്റുമായി മാറിയെന്നും ജീത്തു ജോസഫ് പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

വേണ്ടെന്ന് വെച്ച ആദ്യ വിവാഹം, ഭർത്താവിന്റെ നന്മ പറഞ്ഞു. നിനച്ചിരിക്കാതെ അസ്വാരസ്യങ്ങൾ: ആലപ്പി അഷ്റഫ്
വേണ്ടെന്ന് വെച്ച ആദ്യ വിവാഹം, ഭർത്താവിന്റെ നന്മ പറഞ്ഞു. നിനച്ചിരിക്കാതെ അസ്വാരസ്യങ്ങൾ: ആലപ്പി അഷ്റഫ്

രണ്ട് അമ്മമാരുടെയും രണ്ട് അച്ഛൻമാരുടെയും ഇമോഷൻസുണ്ട്. പക്ഷെ അതിനപ്പുറത്തേക്ക് ക്രെെം വന്നപ്പോൾ ത്രില്ലർ ആയി കണ്ടു. താനുദ്ദേശിച്ചത് ഫാമിലി ഡ്രാമയാണെന്നും മൂന്നാം ഭാ​ഗവും അങ്ങനെ തന്നെയായിരിക്കുമെന്നും ജീത്തു ജോസഫ് പറഞ്ഞു. വിജയിച്ച ഏത് സിനിമയുടെയും പ്രീക്വലോ സീക്വലോ എടുത്താലും ബർഡൻ ഉണ്ടാകും. ഞാനതിനെ ഒത്തിരി ഭയക്കുന്നില്ല. അതൊരു ഉത്തരവാദിത്തമായി എടുത്ത് ചെയ്യാറുണ്ട്. പക്ഷെ അപ്പോഴും എന്റെ സിനിമ എന്താണെന്ന് മനസിലാക്കി മുന്നോട്ട് പോകും. അതിൽ അഭിപ്രായ വ്യത്യാസങ്ങൾ വരും. അതിനേറ്റവും വലിയ ഉദാഹരണമാണ് ദൃശ്യമെന്നും ജീത്തു ജോസഫ് പറഞ്ഞു.

അതേസമയം ജീത്തുവിന്റെ വാക്കുകളിൽ പല അഭിപ്രായങ്ങളാണ് വരുന്നത്. ത്രില്ലർ സ്വഭാവത്തിലാണ് ദൃശ്യം ഒന്നാം ഭാ​ഗത്തിന്റെ രണ്ടാം പകുതി മുഴുവനും നീങ്ങുന്നത്. ജീത്തു പറഞ്ഞത് പോലെ രണ്ട് കുടുംബങ്ങളുടെയും മാനസികാവസ്ഥ പ്രേക്ഷകർക്ക് കണക്ടായിട്ടില്ല. വരുണിന്റെ അമ്മയെ നെ​ഗറ്റീവ് ഷേഡിലാണ് സിനിമയിൽ കാണിച്ചിരിക്കുന്നതും. ദൃശ്യം 3 യിൽ അമിത പ്രതീക്ഷ വെക്കാതിരിക്കാനാകും ജീത്തു ഇങ്ങനെ പറഞ്ഞതെന്നാണ് അഭിപ്രായങ്ങൾ. അടുത്ത കാലത്തൊന്നും എ‌ടുത്ത് പറയാൻ ഒരു ഹിറ്റ് സിനിമ ജീത്തു ജോസഫിനില്ല.

Read more about: drishyam jeethu joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X