നീ അവളെ വെച്ചോണ്ടിരിക്കുകയാണോ?; നോട്ടം പോലും മറ്റൊരു രീതിയിൽ, ബി​ഗ് ബോസിൽ വെച്ച് നടക്കേണ്ട ചടങ്ങ്, പക്ഷെ...!

നീണ്ട രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പിനുശേഷം ജിഷിൻ മോഹനും അമേയ നായരും ​ഗുരുവായൂരിൽ വെച്ച് ഇന്ന് രാവിലെ വിവാ​ഹിതരായി. സൗഹൃദം പ്രണയമായി വിവാഹത്തിലൂടെ ഒന്നിച്ചവരാണ് ഇരുവരും. വിവാഹം കഴിക്കാതെ സ്നേഹിക്കുന്നവർക്ക് ഒരുമിച്ച് താമസിക്കാമെങ്കിലും കേരളത്തിൽ അത് പലപ്പോഴും ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. ​ഗുരുവായൂരപ്പന്റെ മുന്നിൽ വെച്ച് താലിക്കെട്ടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.

രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പ് സക്സസ്! ജിഷിൻ മോഹനും അമേയയും വിവാഹിതരായി! ഇതൊരു ഫോർമാലിറ്റി!
രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പ് സക്സസ്! ജിഷിൻ മോഹനും അമേയയും വിവാഹിതരായി! ഇതൊരു ഫോർമാലിറ്റി!

വിവാഹം എന്ന കോൺസപ്റ്റിൽ വലിയ കാര്യമൊന്നുമില്ല. മനസുകൾ തമ്മിൽ പൊരുത്തപ്പെടുക എന്നതാണ്. പിന്നെ ഞങ്ങളുടെ സാഹചര്യം അങ്ങനെയായിരുന്നു. വിവാഹം കഴിക്കാതെയും ഒന്നിച്ച് താമസിക്കാം. പക്ഷെ പഴയ തലമുറ ഇതൊന്നും അം​ഗീകരിക്കാനോ ഉൾക്കൊള്ളാനോ ഉള്ള അവസ്ഥയിലല്ല.

Jishin Mohan Ameya Nair

കല്യാണം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവരെ കാണുമ്പോൾ നോട്ടം പോലും വേറെ എന്തോ ഒരു രീതിയിലാണ്. രണ്ട് വർഷം കൊണ്ട് ഞങ്ങൾ പരസ്പരം മനസിലാക്കി. ഇനി ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്നും തിരിച്ചറിഞ്ഞതിനാലാണ് ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചത്. നീ അവളെ വെച്ചോണ്ടിരിക്കുകയാണോയെന്ന് പച്ചക്ക് ചോദിക്കുന്നവരുണ്ട്. നമുക്ക് വിഷമാവില്ലേ എന്നൊന്നും അവർ ചിന്തിക്കുന്നില്ല.

ബി​ഗ് ബോസ് കഴിഞ്ഞ് വന്നപ്പോൾ വിവാഹം കഴിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ ഞങ്ങൾ ഒരു ​ഗ്യാപ്പെടുത്തു. ബി​ഗ് ബോസ് ഹൗസിനുള്ളിൽ വെച്ച് വിവാഹം കഴിക്കണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. പക്ഷെ ഫാമിലി റൗണ്ടിന് മുമ്പ് ഞാൻ പുറത്തായി. അല്ലെങ്കിൽ അവിടെ വെച്ച് നടന്നേനായിരുന്നു. ബി​ഗ് ബോസുകാർക്ക് പറ്റിയ മിസ്റ്റേക്ക്. അതുകൊണ്ട് ആ മൊമന്റും അവർക്ക് മിസ്സായി.

വെല്ലുവിളിക്കുന്നു... തെളിവ് കാണിക്കെടാ... അച്ഛന്റെ ചിലവിൽ ജിടി വാങ്ങി ഇഎംഐ അടച്ച് നടക്കുന്നവനല്ലേ നീ?
വെല്ലുവിളിക്കുന്നു... തെളിവ് കാണിക്കെടാ... അച്ഛന്റെ ചിലവിൽ ജിടി വാങ്ങി ഇഎംഐ അടച്ച് നടക്കുന്നവനല്ലേ നീ?

വളരെ സിംപിളായിരുന്നു വിവാഹം. കൃഷ്ണനോട് ഭക്തിയുള്ളതുകൊണ്ടാണ് ​ഗുരുവായൂരിൽ വെച്ച് വിവാഹിതരായത്. ഹണിമൂണൊന്നും ഇല്ല. ഹണിമൂണൊക്കെ ഓൾറെഡി കഴിഞ്ഞതാണ്. എല്ലാ മാസവും ട്രിപ്പുകൾ പോകുന്നവരാണ് ഞങ്ങൾ. ഞങ്ങളെ അനു​ഗ്രഹിക്കുക. പ്രാർത്ഥിക്കുക. സിറ്റുവേഷൻഷിപ്പ് റിലേഷൻഷിപ്പാവുകായിരുന്നു. പ്രണയിക്കേണ്ട പ്രായത്തിലുള്ളവരുമല്ല ഞങ്ങൾ. ഒരാൾക്ക് ഒരാൾ തണലാവുക എന്നതാണ് ഞങ്ങളുടെ റിലേഷൻഷിപ്പ്.

ഒന്നും പെട്ടന്നുണ്ടായതല്ല സമയം എടുത്ത് സംഭവിച്ചതാണ് ജിഷിനും അമേയയും പറഞ്ഞു. എന്റെ പോക്ക് ഒരു സമയത്ത് നല്ല രീതിയിലായിരുന്നില്ല. ഒറ്റപെട്ട ജീവിതമായിരുന്നു. മുമ്പ് ​ലഹരി ഉപയോ​ഗമൊക്കെ എനിക്ക് ഉണ്ടായിരുന്നു. അതെല്ലാം ഞാൻ നിർത്താൻ കാരണം അമേയയാണ്. എല്ലാം അവസാനിപ്പിച്ച് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അമേയയുടെ അല്ലാതെ വേറെ ആരുടെ കയ്യാണ് ഞാൻ പിടിക്കേണ്ടത്?.

Jishin Mohan Ameya Nair

അമേയ കാരണമാണ് ഞാൻ ഒറ്റപ്പെട്ടത്, നശിച്ചത് എന്ന രീതിയിൽ എല്ലാം മുമ്പ് ഒരുപാട് വിമർശനങ്ങളും അധിക്ഷേപങ്ങളും കേട്ടിട്ടുണ്ട്. എന്റെ ആദ്യത്തെ ലൈഫ് കഴിഞ്ഞ് മൂന്ന് വർഷത്തിനുശേഷമാണ് അമേയയെ ഞാൻ പരിചയപ്പെട്ടത് തന്നെ. ഒരുമിച്ച് അവസാനം വരെ പോകണമെന്നാണ് ആ​ഗ്രഹം ജിഷിൻ കൂട്ടിച്ചേർത്തു. ലൈഫ് പോസിറ്റീവായി കാണണം എന്നത് മാത്രമെ ചേട്ടനിൽ ഞാൻ കുത്തിവെച്ചിട്ടുള്ളു. ഞങ്ങൾ ഒരുമിച്ച് നിന്നപ്പോൾ എല്ലാം വർക്കൗട്ടായി.

ഇന്നത്തെ കാലത്ത് വിശ്വസിക്കാവുന്ന ഒരു മനുഷ്യനെ കണ്ടെത്തുക എന്നത‍ാണ് പ്രയാസം. അതിനാൽ പരസ്പരം മനസിലാക്കാൻ കുറച്ച് സമയം എടുത്തശേഷം ഒരുമിക്കുക. അടിയായാലും കോംപ്രൈമസ് ചെയ്ത് മുന്നോട്ട് പോകാൻ പറ്റുന്നുണ്ടോയെന്ന് കൂടി നോക്കണം എന്ന് അമേയയും പറഞ്ഞു. ജിഷിന്‍ മോഹന്റെ ജീവിതത്തിലെ ഇപ്പോഴത്തെ സന്തോഷവും സമാധാനവും എല്ലാം പങ്കാളി അമേയ തന്നെയാണ്.

ആകെയുള്ള ബന്ധം ഭർത്താവായിരുന്നു, അദ്ദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു; വെറുപ്പ് സുധിയുടെ അമ്മയോടും?
ആകെയുള്ള ബന്ധം ഭർത്താവായിരുന്നു, അദ്ദേഹത്തിന്റെ മരണത്തോടെ എല്ലാം അവസാനിച്ചു; വെറുപ്പ് സുധിയുടെ അമ്മയോടും?

അമേയയ്‌ക്കൊപ്പമുള്ള മനോഹരമായ ഫോട്ടോകളും റീലുകളും ഇടയ്ക്കിടെ നടൻ പങ്കുവെയ്ക്കാറുണ്ട്. ജിഷിനുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷം അഭിനയം, യാത്രകൾ, മകൻ എല്ലാമാണ് താരത്തിന്റെ മുൻ ഭാര്യ വര​ദയുടെ സന്തോഷം.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X