രണ്ട് വർഷത്തെ ലിവ് ഇൻ റിലേഷൻഷിപ്പ് സക്സസ്! ജിഷിൻ മോഹനും അമേയയും വിവാഹിതരായി! ഇതൊരു ഫോർമാലിറ്റി!

സീരിയലുകളിലൂടെ ജനപ്രിയരായ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും വിവാഹിതരായി. ഇരുവരുടേയും രണ്ടാം വിവാഹമാണ്. ​ഗുരുവായൂർ കണ്ണന്റെ മുന്നിൽ നടന്ന ചടങ്ങിൽ വെച്ച് അമേയയുടെ കഴുത്തിൽ ജിഷിൻ താലി ചാർത്തി. വിരലിലെണ്ണാവുന്ന കുറച്ച് ബന്ധുക്കൾ മാത്രമാണ് ചടങ്ങിന് സാക്ഷ്യം വ​ഹിക്കാൻ എത്തിയത്. രണ്ട് വർഷം മുമ്പാണ് ജിഷിനെ അമേയ പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. അത് പിന്നീട് പ്രണയമായി മാറി. ശേഷം ലിവ് ഇൻ റിലേഷൻഷിപ്പ് ആരംഭിച്ചു.

അത് വിജയകരമായതിനാലാണ് വിവാഹം നടത്താമെന്ന് താരങ്ങൾ തീരുമാനിച്ചത്. ഓഫ് വൈറ്റും ​ഗോൾഡും കലർന്ന നിറത്തിലുള്ള ഡിസൈനർ കുർത്തയും കസവ് മുണ്ടുമായിരുന്നു ജിഷിന്റെ വേഷം. അതേ നിറത്തിൽ തന്നെയുള്ള സിംപിൾ ലെഹങ്കയും മിനിമൽ മേക്കപ്പും മിനിമൽ ജ്വല്ലറിയുമായിരുന്നു അമേയയുടേത്.

Jishin Mohan Ameya Nair

ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്. എല്ലാവരുടേയും അനു​ഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ബന്ധം വിവാ​ഹത്തിലൂടെ ഓഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു.

കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ഞങ്ങൾക്ക് അത് ആവശ്യമില്ലാതിരുന്നതുകൊണ്ടാണ് രണ്ട് വർഷം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്. ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്. ​ഗുരുവായൂർ അമ്പലനടയിൽ വെച്ചാണ് വിവാഹം എന്നത് സന്തോഷം ഇരട്ടിയാക്കുന്നുണ്ട്. ​

ഗുരുവായൂരപ്പന്റെ സ്വന്തം ആളാണ്. ഞങ്ങൾ നോക്കിച്ചപ്പോൾ അവർ പറഞ്ഞത് ​ഗുരുവായൂർ വെച്ച് വിവാഹം നടത്താനാണ്. അതുകൊണ്ട് കൂടിയാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇരുവരും പറഞ്ഞു. ജിഷിന്റെ ആദ്യ വിവാഹം സീരിയൽ-സിനിമ നടി വരദയുമായിട്ടായിരുന്നു. ആ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുമുണ്ട്. 2022ൽ ആണ് ഇരുവരും വിവാ​ഹമോചിതരായത്. മകന്റെ സംരക്ഷണം വരദയാണ് ഏറ്റെടുത്തിരിക്കുന്നത്.

വിവാഹമോചനശേഷം ജിഷിൻ മോഹൻ ലഹരിക്ക് അടിമയായിരുന്നു കുറച്ച് കാലം. അതിൽ നിന്നും തന്നെ പുറത്ത് കൊണ്ടുവന്നത് അമേയയാണെന്ന് ജിഷിൻ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അമേയയുടെ ആദ്യ വിവാഹവും പരാജയമായിരുന്നു. ആ ബന്ധത്തിൽ രണ്ട് മക്കളാണ് നടിക്കുള്ളത്. ജിഷിനുമായി അമേയ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ നടിക്ക് എതിരെ വലിയ രീതിയിൽ സൈബർ ബുള്ളയിങ് ഉണ്ടായിരുന്നു.

Jishin Mohan Ameya Nair

അപ്പോഴെല്ലാം അമേയയ്ക്കൊപ്പം താങ്ങായും തണലായും ജിഷിൻ നിന്നിരുന്നു. എന്റെ വിവാഹമോചനത്തിന്റെ സമയത്ത് ഞാനൊരു സെലിബ്രിറ്റിയായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ കഷ്ടപ്പാടുകൾ ആരും കണ്ടിട്ടില്ല. ഞാനും വളരെ ബുദ്ധിമുട്ടി. കഷ്ടപ്പെട്ട് മക്കളെ വളർത്തിയ ഒരാളാണ്. വേറൊരാളുടെ ലൈഫിൽ പോയിട്ട് ഒരു അമ്മയുടെയും കുഞ്ഞിന്റെയും ലൈഫ് എടുക്കേണ്ട കാര്യം എനിക്കില്ല.

സെപ്പറേറ്റായി നിന്ന് നശിച്ച് നാറാണക്കല്ലായി നിന്നൊരു വ്യക്തിക്കാണ് ഞാൻ എന്റെ ലൈഫ് കൊടുത്തതെന്ന ബോധ്യം എനിക്കുണ്ട്. അതുകൊണ്ട് തന്നെ എനിക്കെതിരെ വരുന്ന കല്ലേറുകളൊന്നും ഞാൻ കണക്കിലെടുക്കാറില്ല എന്നാണ് അടുത്തിടെ തന്റെ അനുഭവങ്ങൾ പങ്കിട്ട് അമേയ നായർ പറഞ്ഞത്. വരദയ്ക്കൊപ്പമാണ് മകൻ എന്നതുകൊണ്ട് തന്നെ ജിഷിന് കുഞ്ഞിനെ കാണാൻ സാധിക്കാറില്ല.

ഏറെ നാളുകളായി മകനെ കണ്ടിട്ട് എന്നത് അഭിമുഖങ്ങളിൽ ജിഷിൻ പറയാറുണ്ട്. സീരിയൽ സെറ്റിൽ വെച്ചുള്ള പരിചയം വഴിയാണ് വരദയും ജിഷിനും പ്രണയത്തിലായതും വിവാഹിതരായതും. കൊവിഡ് കാലത്ത് ഒരുമിച്ചായിരുന്നു ഇരുവരും. പിന്നീടാണ് ബന്ധം വേ​ർപ്പെടുത്തിയത്.

Read more about: jishin mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X