കുടുംബം കലക്കിയത് തൃഷ തന്നെ! വിജയുടെ ഇമേജ് പോയി! സംഗീതയുടെ സങ്കടത്തില്‍ കൂടെ നില്‍ക്കുന്നുവെന്ന് ഫാന്‍സ്

വിജയ്-സംഗീത ഡിവോഴ്‌സ് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാണ്. അഭിനയ ജീവിതം അവസാനിപ്പിച്ച്, സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണ് വിജയ്. ജനനനായകന്‍ അവസാന ചിത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സെന്‍സറിംഗില്‍ കുരുങ്ങി ചിത്രത്തിന്റെ റിലീസ് നീട്ടിയിരിക്കുകയാണ്. ടിക്കറ്റ് വരെ ബുക്ക് ചെയ്ത് സിനിമ കാണാനായി കാത്തുനിന്നവരെ നിരാശപ്പെടുത്തിയായിരുന്നു നിര്‍ണായക തീരുമാനം. പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിജയിന് പിന്നെയും തിരിച്ചടി നേരിടേണ്ടി വന്നത്. തിക്കിലും, തിരക്കിലുംപെട്ട് മരണം വരെ സംഭവിച്ചവരുണ്ട്. അതേക്കുറിച്ച് അന്വേഷിക്കാതെ അദ്ദേഹം സ്ഥലം വിട്ടുവെന്ന വിമര്‍ശനങ്ങള്‍ അന്ന് ഉയര്‍ന്നിരുന്നു. സ്‌ക്രീനിലെ ഇമേജും, ഫാന്‍സ് പിന്തുണയുമെല്ലാം രാഷ്ട്രീയ പ്രവേശനത്തിന് ഗുണകരമായി മാറുമെന്നായിരുന്നു കരുതിയതെങ്കിലും അങ്ങനെയായിരുന്നില്ല സംഭവിച്ചത്.

ഞങ്ങളുടെ കുടുംബം വലുതാവുന്നു! വീണ്ടും അമ്മയാവാന്‍ പോവുകയാണ്! നിറവയര്‍ ചിത്രങ്ങളുമായി ആതിര മുരളി
ഞങ്ങളുടെ കുടുംബം വലുതാവുന്നു! വീണ്ടും അമ്മയാവാന്‍ പോവുകയാണ്! നിറവയര്‍ ചിത്രങ്ങളുമായി ആതിര മുരളി

വിജയില്‍ നിന്നും ഡിവോഴ്‌സ് വേണമെന്ന ആവശ്യമായി ഭാര്യ സംഗീത രംഗത്ത് വന്നപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു. ഫാമിലി മാന്‍ ഇമേജൊക്കെ നിമിഷനേരം കൊണ്ടാണ് മാറിയത്. 2021 മുതല്‍ ഞങ്ങള്‍ ഒന്നിച്ചല്ല താമസം. പ്രമുഖ നടിയുമായി ലിവിംഗ് റിലേഷനിലാണ് അദ്ദേഹം. ഇത് ചോദ്യം ചെയ്ത സമയത്ത് അത് അവസാനിപ്പിക്കാമെന്ന് വാക്ക് തന്നിരുന്നു. എന്നാല്‍ ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ട്. മക്കളുടെ കാര്യങ്ങളും അദ്ദേഹം നോക്കാറില്ലെന്നും സംഗീത വ്യക്തമാക്കിയിരുന്നു. മക്കളായ ജേസണ്‍ സഞ്ജയും, ദിവ്യ സാഷയും അമ്മയോടൊപ്പമാണ് താമസിക്കുന്നതെന്നാണ് വിവരങ്ങള്‍. ബാലതാരമായി സിനിമയില്‍ മുഖം കാണിച്ചിരുന്നു ജേസണ്‍. അച്ഛനെപ്പോലെ അഭിനയത്തില്‍ താല്‍പര്യമുണ്ടെന്ന് മകനും തുറന്നുപറഞ്ഞിരുന്നു.

Justice For Sangeetha Trends in social media
Photo Credit: filmibeat

തൃഷയുമായുള്ള വിജയുടെ ബന്ധമാണ് ഇങ്ങനെയൊരു തീരുമാനത്തിന് ഇടയാക്കിയതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രണയങ്ങളും, വിവാഹാലോചനകളുമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അവിവാഹിതയായി കഴിയുകയാണ് തൃഷ. വിവാഹത്തില്‍ വിശ്വാസമില്ലെന്നുള്ള തുറന്നുപറച്ചില്‍ വീണ്ടും വൈറലായിരുന്നു. തൃഷ കുടുംബം കലക്കിയാണെന്നുള്ള വിമര്‍ശനങ്ങളും അടുത്തിടെ ഉയര്‍ന്നിരുന്നു. തനിക്ക് വിജയ് ഹോം ആണെന്നും, വീണ്ടും ഒന്നിച്ച് അഭിനയിച്ചപ്പോള്‍ വെക്കേഷന് പോയത് പോലെയാണ് തോന്നിയതെന്നും തൃഷ പറഞ്ഞിരുന്നു. ലിയോ വിജയാഘോഷത്തില്‍ വിജയിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് താരത്തിന് എതിരെ നടക്കുന്നത്. കാര്യങ്ങളെക്കുറിച്ച് അറിയാതെയാണ് പലരും തന്നെ മോശം പറയുന്നതെന്നായിരുന്നു തൃഷയുടെ പ്രതികരണം.

കൊച്ചിനെ പൊന്നുപോലെ നോക്കണം! വന്നവരും, നിന്നവരും ഗംഗയും ഒരുപോലെ കരഞ്ഞു! എന്‍ഗേജ്‌മെന്റില്‍ സംഭവിച്ചത്?
കൊച്ചിനെ പൊന്നുപോലെ നോക്കണം! വന്നവരും, നിന്നവരും ഗംഗയും ഒരുപോലെ കരഞ്ഞു! എന്‍ഗേജ്‌മെന്റില്‍ സംഭവിച്ചത്?

വിവാഹമോചനവും, തൃഷയുടെ സ്വാധീനത്തെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. അതിനിടയിലാണ് വിവാഹവേദിയിലേക്ക് തൃഷയ്‌ക്കൊപ്പമായി വിജയ് എത്തിയത്. മാച്ചിംഗ് ഡ്രസില്‍ നവദമ്പതികളെപ്പോലെയായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. അതീവ സന്തോഷത്തോടെയായിരുന്നു ഇവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ഈ സമയത്ത് ഇങ്ങനെ വേണമായിരുന്നോ എന്നായിരുന്നു ചോദ്യങ്ങളെല്ലാം. സംഗീത പറഞ്ഞത് സത്യമാണെന്ന് വ്യക്തമാക്കുന്ന കാര്യമാണ് സംഭവിക്കുന്നതെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. നേരത്തെ വിജയിന് ഫാമിലി മാന്‍ ഇമേജുണ്ടായിരുന്നു. ഇപ്പോള്‍ അതുപോയി. കുടുംബം കലക്കി എന്ന പേര് തൃഷ ശരിക്കും അന്വര്‍ത്ഥമാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഇവരോട് ഇതുവരെയുണ്ടായിരുന്ന ഇഷ്ടമൊക്കെ പോയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് സ്വഭാവികമാണ്. മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ അത് മനസിലാക്കി, അതില്‍ നിന്നും മാറാന്‍ സമയം കൊടുത്തതാണ് സംഗീത. കുടുംബത്തിനും, മക്കള്‍ക്കും വേണ്ടിയാണ് അവര്‍ അങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാല്‍ വിജയ് ചെയ്തതോ. അദ്ദേഹത്തോടുള്ള സകല ഇഷ്ടവും ഇതോടെ പോയെന്നായിരുന്നു കമന്റുകള്‍. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളുടെ താഴെയായി ജസ്റ്റിസ് ഫോര്‍ സംഗീത എന്ന ഹാഷ് ടാഗുകളും വരുന്നുണ്ട്.

More from Filmibeat

Read more about: vijay trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X