ശ്രീമയി എന്റെ മകൾ, അമ്മയാരെന്ന് അറിയില്ലായിരുന്നു, മനോജ് വന്നിരുന്നത് എല്ലാ മക്കൾക്കും ഡ്രസുമായി: കലാരഞ്ജിനി

അന്തരിച്ച നടി കൽപ്പനയുടെ ഏക മകളാണ് ശ്രീമയി. സിനിമാ രം​ഗത്തേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് ശ്രീമയി. അമ്മയെ പോലെ മകളും അറിയപ്പെടുന്ന നടിയായി മാറുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. ശ്രീമയുടെ കസിൻസും സിനിമാ രം​ഗത്തേക്ക് വരുന്നുണ്ട്. ഉർവശിയുടെ മകൾ തേജാലക്ഷ്മിയാണ് ഇവരിൽ ഒരാൾ. തന്റെ കുടുംബത്തിലെ പുതുതലമുറയെക്കുറിച്ച് നടി കലാരഞ്ജിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൽപ്പന മരിച്ച ശേഷം ചേച്ചിയായ കലാരഞ്ജിനിയാണ് ശ്രീമയിയെ മകളായി കണ്ട് വളർത്തിയത്. അൺകട്ട് ബെെ സിമി​ഗീതേഷിന് നൽകിയ അഭിമുഖത്തിലാണ് കലാരഞ്ജിനി കുടുംബത്തെക്കുറിച്ച് സംസാരിച്ചത്.

സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ?, ഞങ്ങൾക്കുള്ളത് ചെറിയ സർക്കിൾ, അത് മനപൂര്‍വ്വം സംഭവിച്ചതല്ല; വിഘ്നേഷ് ശിവൻ
സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ?, ഞങ്ങൾക്കുള്ളത് ചെറിയ സർക്കിൾ, അത് മനപൂര്‍വ്വം സംഭവിച്ചതല്ല; വിഘ്നേഷ് ശിവൻ

എന്റെ അച്ഛനും അമ്മയും നാടക ആർട്ടിസ്റ്റുകളായിരുന്നു. ഞങ്ങൾ സിനിമാ രം​ഗത്തേക്ക് വരുമ്പോൾ വേറൊന്നും നോക്കാനില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ മക്കൾ വരുമ്പോൾ ഞങ്ങളുടെ പശ്ചാത്തലം കാരണം വളരെ സൂക്ഷിച്ചേ വരാൻ പറ്റൂ. നമ്മളുടെ മക്കളായത് കൊണ്ട് അഭിനയത്തിൽ മികച്ച് നിൽക്കണമെന്നില്ല. എന്റെ മകൾ (കൽപ്പനയുടെ മകൾ ) നല്ല ഡ്രാമ ആർട്ടിസ്റ്റാണ്. ഉർവശിയുടെ മകൾ കുഞ്ഞാറ്റ നന്നായി അനുകരിച്ച് കാണിക്കും. അവർക്ക് കഴിവുണ്ട്. പക്ഷെ ഫ്രെയിമിൽ കാണിക്കണം.

Kalaranjini  Kalpana s Daughter

താരതമ്യം ഉണ്ടാകരുത്. ഞങ്ങളുടെ മക്കളാണെങ്കിലും അവർ വേറൊരു വ്യക്തിയാണ്. ഞങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ പോലെ അവർക്കും കിട്ടിയാൽ അവർ അതിനേക്കാൾ നന്നായി ചെയ്യും. ശ്രീമയി അഞ്ച് കൊല്ലമായി ഡ്രാമ ആർട്ടിസ്റ്റായി വർക്ക് ചെയ്യുകയാണ്. കുറച്ച് ഒതുങ്ങിയ ക്യാരക്ടറാണ് ശ്രീമയുടേതെന്നും കലാരഞ്ജിനി പറയുന്നു.

'അല്ലെങ്കിൽ ഞാൻ തളർന്ന് വീഴും, ഡാൻസ് ചെയ്യാനാകാറില്ല; അമ്മയ്ക്ക് വിഷമമുണ്ട്, ശോഭന ചേച്ചിയോട് പറഞ്ഞു'
'അല്ലെങ്കിൽ ഞാൻ തളർന്ന് വീഴും, ഡാൻസ് ചെയ്യാനാകാറില്ല; അമ്മയ്ക്ക് വിഷമമുണ്ട്, ശോഭന ചേച്ചിയോട് പറഞ്ഞു'

ശ്രീമയി എന്റെ മകളാണെന്ന് പറയാൻ കാരണമുണ്ട്. ഒരു പ്രായം വരെ എന്റെ അമ്മയാണ് ഞങ്ങളുടെ മക്കളെയെല്ലാവരെയും വളർത്തിയത്. ഏതാണ് അമ്മയെന്ന് പിള്ളേർക്ക് അറിയില്ല. ഞാൻ എവിടെയെങ്കിലും ഡ്രസ് കണ്ടാൽ മോൾക്ക് വാങ്ങിച്ച് വരും. മനോജ് എവിടെയെങ്കിലും പോയാൽ എല്ലാവർക്കും ഡ്രസ് എടുത്ത് വരും. എല്ലാ കുട്ടികളും ഒരുമിച്ച് വളർന്നു. ഇവരെല്ലാം എന്റെ മക്കളാണ്. അങ്ങനെ തന്നെയാണ് കൽപ്പനയ്ക്കും ഉർവശിക്കും. ആർക്കും വ്യത്യാസമില്ല. ശ്രീമയി എന്റെ മകളാണ്. ഇപ്പോൾ കൂടുതൽ അടുത്തു. ഞങ്ങൾ എപ്പോഴും ഒരുമിച്ചാണെന്നും കലാരഞ്ജിനി പറഞ്ഞു.

നേരത്തെ ഉർവശിയും ശ്രീമയിയെക്കുറിച്ച് സംസാരിച്ചിരുന്നു. കൽപ്പനയുടെ തമാശകളെല്ലാം അങ്ങനെ തന്നെ പകർത്തിയിരിക്കുന്നത് എന്റെ മോളിലാണ്. കൽപ്പന മരിച്ച ശേഷം അവളെ പോലെ എന്റെ മകൾ പെരുമാറുന്നത് കണ്ടാണ് എന്റെ അമ്മ ആശ്വസിച്ചത്. അവളുടെ മകൾ കൊച്ചിലേ ഞാൻ പെരുമാറുന്ന പോലെയാണ്. പക്വതയോടെ കൈകാര്യം ചെയ്യാനറിയാം. ഹ്യൂമർ പെർഫോ ചെയ്യാൻ അവൾക്ക് ഇഷ്‌ടമാണ്. പെർഫോം ചെയ്യും. പക്ഷെ വീട്ടിൽ അധികം പ്രയോ​ഗമില്ലെന്നും ഉർവശി അന്ന് പറഞ്ഞു.

Read more about: kalaranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X