കയ്യില്ലെന്ന് ഓർക്കാതെ മന്ത്രി, എല്ലാവരും ഷോക്കായി; ഉടനെ കല്യാണിയുടെ ഇടപെടൽ; നല്ല മനസിന് പ്രശംസകൾ
ഓൺസ്ക്രീനിലെ താരത്തെ ഓഫ് സ്ക്രീനിൽ കാണുമ്പോൾ അമിത ആരാധന കാണിക്കാത്തവരാണ് ഭൂരിഭാഗം മലയാളികളും. എത്ര വലിയ താരമാണെങ്കിലും ആളത്ര ശരിയല്ലെന്ന് തോന്നിയാൽ തള്ളിപ്പറയാനും മടിയില്ല. എന്നാൽ ജനങ്ങളുടെ മനസിൽ കയറിക്കൂടുന്ന ചില താരങ്ങളുണ്ട്. അവരിൽ ഒരാളായി മാറിയിരിക്കുകയാണ് ഇന്ന് നടി കല്യാണി പ്രിയദർശൻ. പൊതുവേദിയിൽ വെച്ചുള്ള കല്യാണിയുടെ പെരുമാറ്റമാണ് ഇതിന് കാരണം. സംസ്ഥാന യുവപ്രതിഭാ പുരസ്കാര ദാന ചടങ്ങിൽ മുഖ്യ അതിഥികളിൽ ഒരാളായിരുന്നു കല്യാണി. ഇവിടെ വെച്ചുണ്ടായ സംഭവം ഭിന്നശേഷിക്കാരനായ അമൽ ഇഖ്ബാൽ എന്ന യുവാവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സംസ്ഥാന യുവപ്രതിഭാ പുരസ്കാരം വാങ്ങാൻ ചെന്നപ്പോൾ എന്റെ കൂടെ അവാർഡ് വാങ്ങാൻ വന്ന ലിജി മോൾക്ക് മന്ത്രി സജി ചെറിയാൻ അവാർഡ് കൊടുത്തപ്പോൾ പെട്ടെന്ന് അങ്ങേർക്ക് ഓർമ വന്നു കെെകൾ ഇല്ലല്ലോയെന്ന്. നമ്മളൊക്കെ എന്ത് ചെയ്യണമെന്നറിയാതെ ഷോക്കായി. ആ സമയത്താണ് കല്യാണി പ്രിയദർശൻ എന്ന മഹാപ്രതിഭയുടെ മിന്നലാട്ടം ഞാൻ കണ്ടത്. ലിജി മോൾക്ക് കെെകളായി കല്യാണി പ്രിയദർശൻ വന്നു.

അവർ അവാർഡ് വാങ്ങി ആ സാഹചര്യം പെട്ടെന്ന് മേക്കപ്പ് ചെയ്തു. ഇത് എല്ലാവർക്കും പറ്റിക്കോളണമെന്നില്ല. ഇതിന് ഇമോഷണൽ ജാഗ്രതയും ഇമോഷണൽ ഇന്റലിജൻസും ക്വിക്ക് റെക്കഗനിഷൻ പവറും വേണം. പ്രിയപ്പെട്ട കല്യാണി മാം, താങ്കൾ വെറുമൊരു സിനിമാ നടി മാത്രമല്ല. ഒരു നല്ല മനുഷ്യ സ്നേഹിയാണ് എന്നാണ് അമൽ ഇഖ്ബാൽ സോഷ്യൽ മീഡിയയിൽ പറഞ്ഞത്. നിരവധി പേരാണ് കല്യാണി പ്രിയദർശനെ പ്രശംസിച്ച് കമന്റ് ചെയ്തത്. ലോക ചാപ്റ്റർ വൺ ചന്ദ്ര എന്ന സിനിമയുടെ വിജയത്തോടെ പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് കല്യാണി പ്രിയദർശൻ.
കൈ നിറയെ അവസരങ്ങൾ ലഭിക്കുന്ന താരപുത്രി സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ഇപ്പോൾ വലിയ ശ്രദ്ധ കാണിക്കുന്നു. തെലുങ്കിലും തമിഴിലും സാന്നിധ്യമറിയിച്ച ശേഷമാണ് കല്യാണി മലയാളത്തിലേക്ക് കടന്ന് വരുന്നത്. മറ്റു ഭാഷകളിലേക്കാൾ മലയാള സിനിമാ രംഗത്ത് തിളങ്ങാനാണ് കല്യാണി പ്രിയദർശൻ ആഗ്രഹിക്കുന്നത്. എന്നാൽ മലയാള ഭാഷ നന്നായി വഴങ്ങാത്തതാണ് നടിക്ക് പലപ്പോഴും വെല്ലുവിളിയായത്. ഓരോ മലയാള സിനിമ കഴിയുമ്പോഴും തന്റെ പരിമിതികൾ ഓരോന്നായി മറി കടന്ന് മുന്നേറാൻ നടിക്ക് കഴിഞ്ഞു. എല്ലാ സിനിമയിലും എന്റെ പരിമിതികളെ മറികടക്കാൻ ശ്രമിക്കാറുണ്ട്. കംഫർട്ട് സോണിന് പുറത്തുള്ള കഥാപാത്രങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നാണ് ഒരിക്കൽ കല്യാണി പ്രിയദർശൻ പറഞ്ഞത്. സിനിമകളിൽ തന്റേതായ കാഴ്ചപ്പാട് കല്യാണിക്കുണ്ട്. പുകവലിക്കുന്ന സീനുകൾ സിനിമകളിൽ ചെയ്യില്ല. തന്നെ മാതൃകയാക്കുന്ന യുവ പ്രേക്ഷകരുണ്ടാകും എന്നാണ് ഒരിക്കൽ കല്യാണി പറഞ്ഞത്.


Click it and Unblock the Notifications

