അച്ഛനെയും അമ്മയെയും ആ നടിക്ക് വേണ്ടി നിങ്ങൾ കെെവിട്ടു; ഭർത്താവിനെ ഒരു ഭാര്യക്കും പങ്കുവെക്കാനാകില്ല: കസ്തൂരി
ഭാര്യ സംഗീത വിവാഹമോചന പെറ്റീഷൻ നൽകിയതിന് പിന്നാലെ നടനും രാഷ്ട്രീയ നേതാവുമായ വിജയ്നെ രൂക്ഷമായി വിമർശിച്ച് നടി കസ്തൂരി. വിവാദങ്ങൾ വിജയ് കാര്യമാക്കുന്നില്ലെന്നും സംഗീതയുടെ വിഷമം മനസിലാക്കേണ്ടതുണ്ടെന്നും കസ്തൂരി പറയുന്നു. രാഷ്ട്രീയത്തിൽ വിജയ്നെ ഈ പ്രശ്നങ്ങൾ ബാധിക്കുമെന്നും കസ്തൂരി പറയുന്നു. ജാംബവാൻ ടിവി എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
ഇത് സ്വകാര്യ ജീവിതമാണ്, എന്തിന് സംസാരിക്കുന്നു എന്ന് നിങ്ങൾക്ക് ചോദിക്കാം. പക്ഷെ സംഗീത ഇപ്പോൾ വിവാഹമോചന കേസ് നൽകിയത് എതിർപക്ഷത്തുള്ള രാഷ്ട്രീയ പാർട്ടികൾ കാരണമാണെന്ന് പറഞ്ഞ് ഈ വിഷയം രാഷ്ട്രീയമാക്കി മാറ്റിയത് തന്നെ വിജയുടെ അനുയായികളാണ്. വിവാഹമോചനം ഇവിടെ നടക്കാത്ത കാര്യമാണോ. വിജയ് മാത്രമാണ് വേർപിരിയുന്നത്. എത്ര പേർക്ക് സംഭവിക്കുന്നു. എല്ലാവരുടെയും വീട്ടിൽ പ്രശ്നങ്ങളുണ്ടാകും. അത് പുറത്തേക്ക് വരുമ്പോഴാണ് ചർച്ചയാകുന്നത്.

ആരുടെ ഭാഗത്താണോ ന്യായം അത് സംസാരിക്കണം. ഭംഗിയായി അലങ്കാരപാവയായി സന്തോഷത്തോടെ വന്ന് പോകുന്നവരെ പരിഗണിക്കണോ അതോ കുട്ടികളോടൊപ്പം കണ്ണീരോടെ നിൽക്കുന്നവരെ നോക്കണോ. മക്കളുടെ അമ്മയ്ക്കൊപ്പമാണ് ഞാൻ നിൽക്കുക. ഒരു സ്ത്രീക്കും തന്റെ ഭർത്താവിനെ വിട്ട് കൊടുക്കാനോ പങ്കുവെക്കാനോ പറ്റില്ല. മക്കളാണ് മുഖ്യം. മക്കളായാൽ ആണും പെണ്ണും അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകണം.
നിങ്ങൾ ഓരോരുത്തരുടെയും കുടുംബത്തിൽ ഈ വിജയ് ഉണ്ടാകുമെന്ന് പറയുന്നുണ്ട്. ഇന്ന് വിജയ്നെ പോലെയൊരാൾ വീട്ടിലുണ്ടെന്ന് പറഞ്ഞാൽ അഭിമാനമാണോ നാണക്കേടാണോ. സ്റ്റാലിനെ വിശ്വസിക്കുന്നോ അതോ എന്നെ വിശ്വസിക്കുന്നോ എന്ന് വിജയ് ചോദിക്കുന്നു. എങ്ങനെ വിശ്വസിക്കും? വിജയും തൃഷയും തമ്മിൽ ബന്ധമുണ്ടെന്ന് ഞാൻ പറയുന്നില്ല. പക്ഷെ നിങ്ങൾ രണ്ട് പേരും ഒരു കാറിൽ വരുമ്പോൾ ജനങ്ങൾ ഇങ്ങനെ സംസാരിക്കുന്നു. അതിന് വിജയ് മറുപടി നൽകുന്നില്ല.
കരൂറിൽ ആളുകൾ മരിച്ചതിൽ പല ദിവസങ്ങൾ കഴിഞ്ഞാണ് നിങ്ങൾ സംസാരിച്ചത്. ജന നായകൻ പ്രശ്നത്തിലും അങ്ങനെയായിരുന്നു. ഒരുപക്ഷെ തൃഷയുടെ കാര്യത്തിലും അങ്ങനെയായിരിക്കുമോ എന്നറിയില്ല. പക്ഷെ ആളുകൾ പലതും പറയുന്നു. ചെയ്ത തെറ്റ് തിരുത്താം. പക്ഷെ ന്യായീകരിക്കരുത്. ഏതോ ഒരു നടി എന്നാണ് ഡിവോഴ്സ് പെറ്റീഷനിലുള്ളത്. ആ നടിക്ക് വേണ്ടി ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു. അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു. നാളെ നടിക്ക് വേണ്ടി തമിഴ് ജനതയെ നിങ്ങൾ കെെവിടില്ല എന്ന് ആർക്കറിയാം. വിജയ്നെ ന്യായീകരിക്കാൻ അനുയായികൾക്ക് പോലും പറ്റാത്ത സാഹചര്യമാണിപ്പോഴെന്നും കസ്തൂരി തുറന്നടിച്ചു.


Click it and Unblock the Notifications
















