പതിനെട്ട് വയസിൽ വിവാഹം, അമ്മയ്ക്ക് ഉണ്ടായിരുന്ന ഒരേയൊരു ഭയം, ആ ചോ​ദ്യം ഞങ്ങളോടും ചോദിച്ചു; കാവ്യ പറഞ്ഞത്!

കാസർ​ഗോഡിന്റെ മണ്ണിൽ നിന്നും മലയാള സിനിമയിലേക്ക് എത്തി താരറാണിയായി മാറുകയും കു‍ടുംബപ്രേക്ഷകർക്ക് അടക്കം പ്രിയങ്കരിയായി തീരുകയും ചെയ്ത അഭിനേത്രിയാണ് നടി കാവ്യ മാധവൻ. ശാലീന സൗന്ദര്യം എന്നാൽ അന്നൊക്കെ കാവ്യയായിരുന്നു. വിടർന്ന കണ്ണുകളും പനങ്കുലപോലെ ഇടതൂർന്ന് വളർന്ന മുടിയും മനോഹരമായ ചിരിയുമെല്ലാമായി എവിടെ തിരിഞ്ഞാലും കാവ്യമയമായിരുന്നു. വിവാഹത്തോടെ സിനിമ വിട്ട താരം ഒരു അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുപോലും വർഷം ആറ്, ഏഴ് കഴിഞ്ഞു.

എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്?, അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല ഉത്തരം; മല്ലിക
എന്തൊക്കെയാണ് ഈ നാട്ടിൽ നടക്കുന്നത്?, അരി എത്രയെന്ന് ചോദിക്കുമ്പോൾ പയറഞ്ഞാഴി എന്നല്ല ഉത്തരം; മല്ലിക

സ്കൂൾ പഠന കാലം മുതൽ കാവ്യ അഭിനയിക്കുന്നുണ്ട്. ബാലതാരമായി നിരവധി സിനിമകളിൽ അഭിനയിച്ചശേഷമായിരുന്നു നായികയായുള്ള അരങ്ങേറ്റം. എന്നാൽ ബാലതാരമായി മാത്രം അഭിനയിപ്പിച്ചശേഷം തന്നെ വിവാഹം കഴിപ്പിച്ച് അയക്കാനായിരുന്നു കുടുംബത്തിന്റെ ആ​ഗ്രഹമെന്ന് കാവ്യ പറയുന്നു.

Kavya Madhavan

വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് നായികയായി അഭിനയിക്കുന്നതിൽ നിന്നും അമ്മ തന്നെ ആദ്യം വിലക്കിയതിന് പിന്നിലെ കാരണവും താൻ മനസിലാക്കിയ ഫിലിം ഇന്റസ്ട്രിയെ കുറിച്ചും നടി വാചാലയായത്. നമ്മൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ മാത്രമെ അവർ നമ്മളോട് തിരിച്ച് പെരുമാറൂവെന്ന് കാവ്യ പറഞ്ഞു. സിനിമാ മേഖലയെ കുറിച്ച് സാധാരണക്കാർക്കിടയിൽ ഉള്ള ചില ധാരണകളെ കുറിച്ച് സംസാരിക്കവെയാണ് ഇക്കാര്യം കാവ്യ പറഞ്ഞത്.

എന്റെ അമ്മയൊക്കെ പതിനേഴ് വയസിൽ കല്യാണം കഴിച്ചയാളാണ്. അതിനാൽ തന്നെ എന്റെ വിവാഹം ഒരു പതിനെട്ട് വയസിൽ തന്നെ നടത്തണമെന്ന് അവർക്ക് ആ​ഗ്രഹം ഉണ്ടായിരുന്നു. പിന്നീട് ഞാൻ‌ ബാലതാരമായി. ബാലതാരമായി ഞാൻ‌ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നായികയായി അഭിനയിക്കുമോയെന്ന് ചോദ്യം വരുമായിരുന്നു.

നാല് പിള്ളേരുടെ അച്ഛന്‍! ഒരാളുടെ മുഖം അപ്പുവിന്റേത് പോലെ! എല്ലാം നേരത്തെ തീരുമാനിച്ചത് പോലെ: ഗ്ലാമി ഗംഗ
നാല് പിള്ളേരുടെ അച്ഛന്‍! ഒരാളുടെ മുഖം അപ്പുവിന്റേത് പോലെ! എല്ലാം നേരത്തെ തീരുമാനിച്ചത് പോലെ: ഗ്ലാമി ഗംഗ

പക്ഷെ നായികയായി അഭിനയിപ്പി‌ക്കാൻ താൽപര്യമില്ലെന്ന് അമ്മ പറയുമായിരുന്നു. ബാലതാരമായി മാത്രമെ അഭിനയിപ്പിക്കൂവെന്ന് അമ്മ പറയുമ്പോൾ ആളുകൾ ചോദിക്കുമായിരുന്നു അമ്മയുടെ അടുത്ത് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നതെന്ന്. നിങ്ങൾക്ക് സിനിമയിൽ നിന്നും എന്തെങ്കിലും മോശമായിട്ടുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടോ? എന്നൊക്കെ ചോദിക്കുമായിരുന്നു. ഉണ്ടായിട്ടില്ലെന്ന് അമ്മ മറുപടി നൽകും.

പിന്നെ എന്തുകൊണ്ടാണ് നായികയായി അഭിനയിപ്പിക്കാൻ വിടില്ലെന്ന് തീരുമാനിച്ചതെന്ന് അവർ വീണ്ടും ചോദിക്കും. ഞങ്ങൾക്ക് ആർക്കും അതിനോട് താൽപര്യമില്ല. മാത്രമല്ല കല്യാണം നടക്കാനും ബുദ്ധിമുട്ടാകും. സിനിമയിൽ അഭിനയിച്ചാൽ അതൊരു ബുദ്ധിമുട്ടാകും എന്നൊക്കെയാണ് അമ്മ പറഞ്ഞിരുന്നത്. നായികയായാൽ ഇങ്ങനൊക്കെ സംഭവിക്കുമോ എന്നായിരുന്നു അമ്മയുടെ സംശയം.

Kavya Madhavan

നിങ്ങൾ ഒരാളോട് എങ്ങനെ പെരുമാറുന്നുവോ അതുപോലെ മാത്രമെ അവർ നിങ്ങളോട് പെരുമാറൂ. അത് എപ്പോഴും എല്ലാവരും ആലോചിക്കണം. മാത്രമല്ല സിനിമ മോശമാണെന്ന് പറഞ്ഞ് നിങ്ങളുടെ കുട്ടിയെ സിനിമയിൽ അഭിനയിക്കുന്നതിൽ നിന്നും തടയരുത്. എല്ലാം അതിജീവിക്കാൻ അല്ലെങ്കിൽ അതിനെ അഭിമുഖീകരിക്കാൻ കൈകാര്യം ചെയ്യാൻ പഠിക്കണം. എനിക്കുള്ള അനുഭവ പരിചയം തന്നത് സിനിമയാണ് എന്നുമാണ് കാവ്യ മാധവൻ പറഞ്ഞത്.

പൂക്കാലം വരവായി ആയിരുന്നു കാവ്യയുടെ ആദ്യ സിനിമ. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെയാണ് നായികയായി അഭിനയിച്ച് തുടങ്ങിയത്. ദിലീപുമായുള്ള വിവാ​ഹ​ത്തിന് മുമ്പ് വരെ കാവ്യ എല്ലാ മലയാളികൾക്കും പ്രിയങ്കരിയായിരുന്നു. എന്നാൽ ദിലീപും മഞ്ജുവും വേർപിരി‍ഞ്ഞത് കാവ്യ കാരണമാണെന്ന റിപ്പോർട്ടുകൾ പ്രചരിക്കാൻ തുടങ്ങിയതോടെയും നടിയെ ആക്രമിച്ച കേസും വന്നശേഷമാണ് കാവ്യ മലയാളികൾക്ക് വെറുക്കപ്പെട്ടവളായത്.

മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാലും അനുസരിക്കില്ല! പരിഭവപ്പെട്ട് ശ്രീവിദ്യ! വൈറലാവാന്‍ ഓരോ അഭ്യാസമെന്ന് വിമര്‍ശനം
മുഖ്യമന്ത്രി ഇനിയെന്ത് പറഞ്ഞാലും അനുസരിക്കില്ല! പരിഭവപ്പെട്ട് ശ്രീവിദ്യ! വൈറലാവാന്‍ ഓരോ അഭ്യാസമെന്ന് വിമര്‍ശനം

അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സംരംഭക, മോഡൽ, കുടുംബിനി റോളുകളിൽ തിളങ്ങുന്നുണ്ട് താരം. പൊതു പരിപാടികളിൽ അടുത്തിടെയായി ചീഫ് ​ഗസ്റ്റായും താരം പങ്കെ‌ടുത്ത് തുടങ്ങി. ചെന്നൈയിലാണ് ദിലീപും കാവ്യയും കുടുംബസമേതം താമസം. വിരളമായി മാത്രമാണ് കൊച്ചിയിലെ പത്മസരോവരത്തിൽ ഇരുവരും എത്തുന്നതും. അച്ഛന്റെ മരണശേഷം അമ്മയെ കാവ്യയാണ് സംരക്ഷിക്കുന്നത്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X