കുട്ടിയെ ഞങ്ങളെ ഏല്‍പ്പിച്ചോളൂ! എന്നാലെ നല്ല കുട്ടിയായി വളരുള്ളൂ! കാവ്യയ്ക്ക് അമ്മ അന്ന് നല്‍കിയ ഉപദേശം

അഭിമുഖങ്ങളിലെല്ലാം അച്ഛനേയും അമ്മയേയും കുറിച്ച് വാചാലയാവാറുണ്ട് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹത്തോടെ സിനിമയില്‍ സജീവമല്ല. സോഷ്യല്‍മീഡിയയിലൂടെയായി കാവ്യയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ അറിയുന്നുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമായി തന്റെ ബിസിനസ് വീണ്ടെടുത്തിരിക്കുകയാണ് താരം. മീനാക്ഷിയും, മഹാലക്ഷ്മിയും ഇത്തവണ പുത്തന്‍ കലക്ഷന്‍ പരിചയപ്പെടുത്തി എത്തുന്നുണ്ട്. ഇവരുടെ ചിത്രങ്ങളും വൈറലായിരുന്നു. പത്മസരോവരത്തില്‍ നിന്നും ചെന്നൈയിലേക്ക് മാറിയിരിക്കുകയാണ് ഇവര്‍. മഹാലക്ഷ്മി സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. കാവ്യയാണ് പഠന കാര്യങ്ങളെല്ലാം നോക്കുന്നതെന്ന് ദിലീപും പറഞ്ഞിരുന്നു. മാതാപിതാക്കളെക്കുറിച്ചും, തന്റെ നാടായ നീലേശ്വരത്തെക്കുറിച്ചും പറഞ്ഞുള്ള കാവ്യയുടെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

നീലേശ്വരം ഭാഷയില്‍ തന്നെയായിരുന്നു തുടക്കം മുതലേ സംസാരിച്ചിരുന്നത്. ലോകത്തില്‍ എവിടെ പോയാലും അത് മാറ്റാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഏത് സ്ഥലത്ത് പോയാലും ഇവിടേക്ക് തന്നെ തിരിച്ച് വരണമെന്ന ചിന്തയുണ്ട് എനിക്ക്. അതിനുള്ള ക്രെഡിറ്റ് എന്റെ അച്ഛനും അമ്മയ്ക്കും തന്നെയാണ് കൊടുക്കേണ്ടത്. എന്നെ വളര്‍ത്തി കൊണ്ടുവന്ന രീതിയില്‍ ഒരുമാറ്റവും അവര്‍ വരുത്തിയിരുന്നില്ല. സിനിമയിലെത്തിയ ശേഷവും നീലേശ്വരംകാരിയായി തന്നെ തുടരുകയായിരുന്നു കാവ്യ. ദിലീപടക്കമുള്ളവര്‍ സംസാരശൈലി കാരണം രസകരമായ പണികളും കൊടുത്തിട്ടുണ്ട് കാവ്യയ്ക്ക്. ആദ്യമൊക്കെ അവര്‍ പറയുന്ന എല്ലാ കഥകളും താന്‍ വിശ്വസിച്ചിരുന്നതായി കാവ്യ തന്നെ പറഞ്ഞിരുന്നു. ലൊക്കേഷനില്‍ നേരമ്പോക്കിനായി അവര്‍ എന്നെയായിരുന്നു വിളിച്ചിരുന്നത്.

Kavya Madhavan talks about her mother
Photo Credit: Kavya Madhavan/ Facebook

നാട്ടിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ തിരിച്ച് വരാന്‍ തോന്നാറില്ല. തിരികെ വന്നാലും ദിവസങ്ങളോളം മനസ് അവിടെയായിരിക്കും എന്ന് കാവ്യ പറയുന്നു. അമൃത ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വിശേഷങ്ങള്‍ പങ്കുവെച്ചത്. അവിടത്തെ പൂരത്തിനൊക്കെ പോവുമായിരുന്നു. അതുപോലെ കുറേ ഓര്‍മ്മകളുണ്ട്. അന്ന് കിട്ടിയിരുന്ന കഞ്ഞിയും, പ്രസാദവും, കലശമിഠായിയുമൊക്കെ ഇപ്പോഴും എനിക്ക് മിസ് ചെയ്യുന്നുണ്ട്. ചെറുപ്പത്തില്‍ ഞാന്‍ അത്ര തടിയുണ്ടായിരുന്നില്ല. വണ്ണം വെപ്പിക്കാനായി അമ്മ നെയ്യും, വെണ്ണയുമൊക്കെ തരുമായിരുന്നു. ആവശ്യമില്ലാത്ത സമയത്താണ് അതൊക്കെ തടിയില്‍ പിടിച്ചത്. അങ്ങനെയാണ് ഞാന്‍ വണ്ണം വെച്ചത്.

നിനക്കുണ്ടാവുന്ന കുട്ടിയെ ഞങ്ങളുടെ അടുത്ത് ഏല്‍പ്പിച്ചോളൂ. എന്നാലേ അവള്‍ നല്ല കുട്ടിയായിട്ട് വളരുള്ളൂ. നിന്റടുത്ത് നീ വളര്‍ത്തണ്ട എന്ന് അമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. നീലേശ്വരത്തൊക്കെയാണെങ്കില്‍ എനിക്ക് സന്തോഷമാണ്. അങ്ങനെയൊക്കെ വളരണം. അതുകൊണ്ടാണ് എനിക്കിപ്പോള്‍ ഇങ്ങനെ നില്‍ക്കാന്‍ പറ്റുന്നത്. സാധാരണ സ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. സമ്പന്നരായവരും, തീരെ ഇല്ലാത്തവരുമൊക്കെ ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. എന്റെ ഡ്രസുകളൊക്കെ ഞാന്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കാറുണ്ടായിരുന്നു. സ്‌കൂളില്‍ എനിക്ക് ഉച്ചക്കഞ്ഞി കിട്ടിയിരുന്നില്ല ആദ്യം. ആ ലിസ്റ്റില്‍ എന്റെ പേരില്ലായിരുന്നു. വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ മടിയായിരുന്നു. അങ്ങനെയാണ് അമ്മ സ്‌കൂളില്‍ വന്ന് എന്നെയും ചേര്‍ക്കാനായി പറയുന്നത്. എല്ലാവരുടെയും കൂടെയിരുന്ന് ഉച്ചക്കഞ്ഞി കഴിക്കുന്നതൊക്കെ നല്ല രസമായിരുന്നു.

അങ്ങനെയാണ് ഫുഡ് കഴിച്ച് തുടങ്ങിയത്. അതിനിടയില്‍ ഒരു ദിവസം പുഴുവിനെ കിട്ടിയിരുന്നു. അതോടെ കഞ്ഞി കുടിക്കുന്നത് നിര്‍ത്തി. വയസായൊരു അമ്മൂമ്മയാണ് അന്ന് കഞ്ഞിയുണ്ടാക്കിയിരുന്നത്. എന്ത്, പുതു ഉണ്ടായിരുന്നു എന്നോ, പുതു അല്ല മധുവാണ് എന്നായിരുന്നു അവരുടെ മറുപടി. ടീച്ചേഴ്‌സിനോടൊന്നും പറയണ്ട. നമുക്ക് ഇനി കഞ്ഞി കുടിക്കണ്ട എന്നായിരുന്നു ഞാനും കൂട്ടുകാരിയും അന്ന് തീരുമാനിച്ചതെന്നും കാവ്യ പറയുന്നു.

More from Filmibeat

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X