ആ രണ്ടര മണിക്കൂര്‍ എല്ലാം അനുഭവിച്ചു! മോളും അടങ്ങിയിരുന്നു! ആദിയുമായുള്ള അടുപ്പത്തെക്കുറിച്ച് കാവ്യ മാധവന്‍
മെന്റലിസ്റ്റ് ആദിയുടെ പരിപാടി കാണാന്‍ കഴിഞ്ഞതിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് കാവ്യ മാധവന്‍. അമ്മയും മാമാട്ടിയുമായിരുന്നു കൂടെയുണ്ടായിരുന്നത്. കെഎസ് ചിത്ര, ശിവാംഗി തുടങ്ങിയവരും ഷോ കാണാനെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കാവ്യ സന്തോഷം പങ്കുവെച്ചത്. തുടക്കം മുതലേ നിന്റെ യാത്ര കാണുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്കേറെ സന്തോഷമാണ് ഇത്. പേഴ്‌സണലി എന്റെയും വിജയമായാണ് ഞാന്‍ ഇതിനെ കാണുന്നത്.
നിന്റെ പാഷനും, നീ എടുത്ത എഫേര്‍ട്ടും, നീയെടുത്ത ഓരോ ചുവടും എത്രമാത്രമായിരുന്നു എന്നെനിക്കറിയാം. ആദിയുടെ പെര്‍ഫോമന്‍സ് ആദ്യമായാണ് ഞാന്‍ കാണുന്നത്. എനിക്കത് ഏറെ സ്‌പെഷലുമായിരുന്നു. ആ സമയത്തെ അനുഭവം വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. എന്നെ സംബന്ധിച്ച് ഇമോഷണലായൊരു കാര്യം കൂടിയാണ്. എന്നും ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നൊരു ഷോ. ഇത് കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു കാവ്യ എഴുതിയത്. വോയ്‌സ് മെസേജിലൂടെയായും തന്റെ സന്തോഷം പങ്കുവെച്ചിരുന്നു കാവ്യ മാധവന്‍.

ഞാന്‍ ആദ്യമായിട്ടാണ് പ്രോഗ്രാമായിട്ട് കാണുന്നത്. പക്ഷേ, ആദിയുടെ ഈ കരിയറിലേക്കുള്ള തുടക്കത്തിന് മുന്നേയുള്ളൊരു സ്റ്റേജുണ്ടല്ലേ, അതേറ്റവും കൂടുതല്‍ കണ്ട ആളാണ് ഞാന്‍. എന്റെ ഫ്രണ്ട്‌സെല്ലാവരും കണ്ടു, റിലേറ്റീവ്‌സും കണ്ടു. അവസാനം ഞാന്‍ മാത്രം കണ്ടിട്ടില്ല ഇവന്റെ ഷോ. ഇന്നാദ്യമായിട്ട്, കേരളത്തില്‍ ഇത്രയും ഷോ നടത്തിയിട്ട് ഞാന്‍ തമിഴ്‌നാട്ടില്‍ വന്നു ഇവന്റെ ഷോ കാണാന്‍. എല്ലാതരം ഇമോഷന്‍സിലൂടെയും ഈ രണ്ടര മണിക്കൂര്‍ കടന്നുപോയി. ഞാന്‍ എവിടെയൊക്കെയോ കരഞ്ഞു.
എന്റെ പഴയ കാലങ്ങള്‍ ഓര്‍മ്മ വന്നു. എവിടെയൊക്കെയോ നഷ്ടബോധമുണ്ടായി. എവിടെയൊക്കെയോ ഭയങ്കര സന്തോഷം തോന്നി. ചിലയിടത്തൊക്കെ ഉറക്കെ കരയാന്‍ തോന്നി. നമുക്കത് എക്‌സ്പീരിയന്‍സ് ചെയ്താല്‍ മാത്രം കിട്ടുന്ന ഫീലാണ്. മോള്‍ ആദര്‍ശിനെ ഇതിന് മുന്നെ കണ്ട സമയത്ത് അവളെ കുറേ ഞെട്ടിച്ചിട്ടുണ്ട്. കുറെ കുഞ്ഞ് കുഞ്ഞ് കാര്യങ്ങള്‍ കാണിച്ച്. അത് തന്നെ ഭയങ്കര ഞെട്ടലായിരുന്നു. അവളെയും കൂട്ടി വരുമ്പോള്‍ എനിക്കൊരു സംശയമുണ്ടായിരുന്നു. രണ്ടര മണിക്കൂറൊക്കെ ഇരിക്കുമോ, ചെറിയ കുട്ടിയല്ലേ എന്നത്. അവള്‍ നന്നായിട്ട് ഇരിക്കുകയും ചെയ്തു. അത് ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു.
നിങ്ങളെല്ലാവരും കൈയ്യടിക്കുമ്പോള്‍ അത് എനിക്ക് കൂടി കിട്ടുന്ന കൈയ്യടിയായിട്ടാണ് തോന്നുന്നത്. കാരണം അത്രയധികം നമ്മളൊക്കെ ഒരുമിച്ചിരുന്ന് അത് അങ്ങനെ ചെയ്യാം, ഇത് ഇങ്ങനെ എന്നൊക്കെ ഇമാജിന്‍ ചെയ്തും, ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമൊക്കെയുണ്ടാവുമ്പോള്‍. അവന്റെ വിജയത്തിനൊപ്പം നമ്മളൊപ്പം യാത്ര ചെയ്യുന്ന പോലെ തോന്നി, നിന്നെയോര്‍ത്ത് അഭിമാനവും, സന്തോഷവും എന്നുമായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. സന്തുഷ്ടമായൊരു കുടുംബം കുളംതോണ്ടി, ചിരിച്ചോയെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പഴയതെല്ലാം കഴിഞ്ഞു അവര്‍ ഒരു കുടുംബമായി സന്തോഷത്തോടെ കഴിയുന്നു. അതിനിടയിലെന്തിനാണ് പഴയ കാര്യങ്ങള്‍ എന്നായിരുന്നു ചോദ്യങ്ങള്‍.


Click it and Unblock the Notifications
















