എല്ലാത്തിനും കൂടെ നിന്ന അച്ഛന്‍! ഏറെ ആഗ്രഹിച്ചിട്ടും അത് ചെയ്യാനായില്ല! ആ ഓര്‍മ്മകളില്‍ വിങ്ങി കാവ്യ
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് കാവ്യ മാധവന്‍. ബാലതാരമായാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്. അച്ഛനും അമ്മയുമായിരുന്നു നിഴലുപോലെ എല്ലാത്തിനും കൂട്ടുവന്നത്. ടെക്‌സ്‌റ്റൈല്‍ ബിസിനസായിരുന്നു അച്ഛന്. മകളെ അഭിനേത്രിയായി കാണാന്‍ ഏറെ ആഗ്രഹിച്ചിരുന്നു അച്ഛന്‍. ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് മകള്‍ക്കുവേണ്ടി അപേക്ഷ അയച്ചത് അച്ഛനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ നായികയാവാനുള്ള അവസരം മകള്‍ക്ക് ലഭിച്ചപ്പോള്‍ സന്തോഷമായിരുന്നു അദ്ദേഹത്തിന്.
എല്ലാ കാര്യത്തിനും മകളോടൊപ്പമായിരുന്നു. ലൊക്കേഷനിലും, മറ്റ് ചടങ്ങുകളിലുമൊക്കെയായി മാധവന്‍ പ്രേക്ഷകര്‍ക്കും പരിചിതനായി മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം അച്ഛന്റെ വിയോഗമാണെന്ന് കാവ്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഒന്നാം ചരമവാര്‍ഷികത്തില്‍ പങ്കുവെച്ച കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. തിരി കെടാതെ തെളിഞ്ഞു നിൽക്കുന്ന ഹൃദയദീപമാണ് അച്ഛൻ. ഇന്ന് അച്ഛന്റെ ഓർമ്മദിനം. പ്രാർത്ഥനകൾ എന്നായിരുന്നു കുറിപ്പ്. ആ പഴയ സുപ്രിയ ടെക്സ്റ്റയിൽസും മാധവേട്ടനേയും ഇന്നും ഓർക്കുന്നു. കാവ്യ എന്ന മോളെ നമ്മുടെ മലയാള സിനിമക്കു നൽകിയ പിതാവിന് കോടി പ്രണാമം.

മാധവേട്ടൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം, ആ പഴയ സുപ്രിയ ടെക്സ്റ്റയിൽസും മാധവേട്ടനേയും ഇന്നും ഓർക്കുന്നു. കാവ്യാ, അച്ഛൻ എന്റെ നല്ല ഒരു സുഹൃത്തായിരുന്നു. ഞാനും അച്ഛാ എന്നാണ് വിളിച്ചിരുന്നത്. കാവ്യ ഓർക്കുന്നുണ്ടോ എന്നറിയില്ല. പട്ടണത്തിൽ ഭൂതം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് നമ്മൾ ആദ്യമായി മീറ്റ് ചെയ്യുന്നത്. പിന്നെ പലതവണ ഞാൻ വീട്ടിൽ വന്നിട്ടുണ്ട്. അച്ഛൻ മരിച്ച വിവരം പത്രത്തിലാണ് ഞാൻ കണ്ടത്. ഷോക്കായിപ്പോയി, ആ മുഖം ഇപ്പോഴും മനസിലുണ്ട്, തുടങ്ങിയ കമന്റുകളായിരുന്നു പോസ്റ്റിന് താഴെ വന്നത്.


Click it and Unblock the Notifications