പണമെല്ലാം ആരതി കൊണ്ട് പോയി, ദേഷ്യം നിയന്ത്രിക്കാനാകാതെ കെനീഷ; അസഭ്യ വർഷം, ഞെട്ടി ജനങ്ങൾ

തമിഴകത്ത് ഇന്ന് സിനിമകളേക്കാളും ചർച്ചയാകുന്നത് താരങ്ങളുടെ വിവാ​ഹേതര ബന്ധമാണ്. വിവാഹമോചന വാർത്തകളും തുടരെ വന്നു. തമിഴ് താരങ്ങളുടെ വ്യക്തി ജീവിതത്തിലെ നാടകീയതകൾ പലർക്കും ആശ്ചര്യമാകുന്നു. നടൻ രവി മോഹന്റെ ജീവിതവും ഏറെ നാളായി ചർച്ചയാണ്. ഭാര്യ ആരതി രവിയെ ഉപേക്ഷിച്ച് കെനീഷ ഫ്രാൻസിസ് എന്ന യുവതിക്കൊപ്പമാണ് രവി മോഹൻ ഇന്ന് ജീവിക്കുന്നത്. നിയമപരമായി രവി മോഹൻ ഇപ്പോഴും ആരതിയുടെ ഭർത്താവാണ്. എന്നാൽ കെനീഷയ്ക്കൊപ്പം രവി മോഹൻ വിവാര വിരുന്നുകൾക്കും മറ്റും എത്താറുണ്ട്. രവി തന്റെ പങ്കാളിയാണെന്ന് കെനീഷ പരസ്യമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

മമ്മൂക്കയ്ക്ക് ഇംപോർട്ടൻസ്, പ്രോമിറ്റ് ചെയ്തപ്പോൾ കേട്ടില്ല, മുരളിയേട്ടൻ ചൂടായി, വിട്ടുവീഴ്ച മനോഭാവമില്ല!
മമ്മൂക്കയ്ക്ക് ഇംപോർട്ടൻസ്, പ്രോമിറ്റ് ചെയ്തപ്പോൾ കേട്ടില്ല, മുരളിയേട്ടൻ ചൂടായി, വിട്ടുവീഴ്ച മനോഭാവമില്ല!

കെനീഷയുടെ പല പ്രവൃത്തികളും പലരെയും അമ്പരപ്പെടുത്തുന്നു. രവി മോ​ഹനൊപ്പമുള്ള ജീവിതം തുറന്ന് കാണിക്കുന്നതിന് പുറമെ പല തവണയായി ആരതി രവിയെ മോശക്കാരിയായി ചിത്രീകരിക്കുകയും ചെയ്യുന്നു കെനീഷ. ആരതിയെ അധിക്ഷേപിച്ച് കൊണ്ടുള്ള കെനീഷയുടെ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. കെനീഷയുടെ കമന്റ് ബോക്സിൽ ആരതിയെ പ്രശംസിച്ച് ഒരാൾ കമന്റിട്ടു. ഇതിനെതിരെ രൂക്ഷ ഭാഷയിലാണ് കെനീഷ സംസാരിച്ചത്.

Ravi Mohan

വളരെ മോശം ഭാഷയിലാണ് കെനീഷ ആരതിയെ പരാമർശിച്ചത്. ഹീലർ ആണ് താനെന്നാണ് കെനീഷ പറയുന്നത്. ഇത്രയും മോശം ഭാഷയിൽ സംസാരിക്കുന്ന കെനീഷ എങ്ങനെ മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട മേഖലയിലെത്തി എന്നാണ് പലരുടെയും ചോദ്യം. തന്റെ രണ്ട് മക്കളുടെ അമ്മയായ ആരതിയെ അധിക്ഷേപിക്കാൻ കെനീഷയെ രവി മോഹൻ അനുവദിക്കരുതായിരുന്നെന്നും വാദമുണ്ട്.

സിനിമ കിട്ടിയിട്ട് വേണ്ട എനിക്ക് പൊട്ടിച്ചിരിക്കാൻ, ജീവിതം അടിച്ചുപൊളിക്കുന്നു, പണം തരുന്ന കംഫേർട്ട്..!
സിനിമ കിട്ടിയിട്ട് വേണ്ട എനിക്ക് പൊട്ടിച്ചിരിക്കാൻ, ജീവിതം അടിച്ചുപൊളിക്കുന്നു, പണം തരുന്ന കംഫേർട്ട്..!

ആരതി രവി മോഹന്റെ പണം മുഴുവൻ കെെക്കലാക്കി എന്ന് കെനീഷയുടെ കമന്റിൽ പറയുന്നുണ്ട്. അതിന്റെ ദേഷ്യമാണോ ഇതെന്ന് ചിലർ പരിഹാസത്തോടെ കമന്റ് ചെയ്യുന്നു. കോടതി നടപടികൾ രവി മോഹന് അനുകൂലമായല്ല പോകുന്നത്, അതിന്റെ ദേഷ്യമായിരിക്കാം എന്നും വാ​ദമുണ്ട്. കോടതി വിഷയത്തിൽ ആരതിക്കൊപ്പം നിൽക്കാനാണ് സാധ്യത. രവി മോ​ഹന്റെ രണ്ട് മക്കളുടെ അമ്മയാണ് ആരതി. മക്കളെ രവി മോ​ഹനല്ല സംരക്ഷിക്കുന്നത്. അതിനാൽ വിവാഹമോചനം നേടിയാലും അർഹമായ ജീവനാംശം നൽകേണ്ടി വരും.

Ravi Mohan  Jayam Ravi

സിനിമാ രം​ഗത്ത് നിന്നുള്ള നടി ഖുശ്ബു സുന്ദർ ഉൾപ്പെടെയുള്ളവർ ആരതിയെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനിടെ വിജയ്-സം​ഗീത വിവാഹമോചനക്കേസും കോടതിയിലാണ്. ഒരു നടിയുമായി വിജയ്ക്ക് ബന്ധമുണ്ടെന്നാണ് സം​ഗീതയുടെ ആരോപണം. ഈ നടി തൃഷ കൃഷ്ണയാണെന്ന ആരോപണം ശക്തമാണ്. ഇതിന്റെ സൂചനകൾ തൃഷ നൽകുകയും ചെയ്തു. എന്നാൽ കെനീഷയെ പോലെ തൃഷ താൻ വിജയുടെ രക്ഷകയാണെന്ന് പറയാനോ സം​ഗീതയാണ് പ്രശ്നക്കാരിയെന്ന് പറയാനോ തൃഷ തയ്യാറല്ല.

നിരവധി താരങ്ങൾ ഭാര്യയെ വേണ്ടെന്ന് വെച്ച് മറ്റൊരു സ്ത്രീക്കൊപ്പം ജീവിതം തുടങ്ങിയ വാർത്തകൾ പണ്ട് കാലത്തേ സിനിമാ ലോകത്ത് നിന്നും വരാറുണ്ട്. എന്നാൽ പുതിയ പങ്കാളികൾ ആദ്യ ഭാര്യയെ അധിക്ഷേപിച്ച് പൊതുമധ്യത്തിൽ സംസാരിച്ചത് അപൂർവമാണ്. അതിനാൽ തന്നെ കെനീഷയ്ക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. ആരതിക്കൊപ്പം ഇനി ജീവിക്കാൻ പറ്റില്ലെന്നും ആരതി സാമ്പത്തിക ചൂഷണം ചെയ്തെന്നുമാണ് രവി മോ​ഹൻ പറയുന്നത്. എന്നാൽ ആരതി രവി ആരോപണം നിഷേധിക്കുന്നു. ഡിവോഴ്സിന് ആദ്യ ഘട്ടത്തിൽ ആരതിക്ക് സമ്മതമായിരുന്നില്ല.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X