അഖിൽ തോറ്റ് തൊപ്പിയിടും; എന്തിന് കളിയാക്കുന്നു?, ആത്മവിശ്വാസം ഇല്ലാത്തയാളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും?
കാത്തിരിപ്പിന് കുറച്ച് മണിക്കൂറുകൾക്കകം അവസാനമാകും. 2026 നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഉടൻ എത്തും. ഏഴ് മണിയോടെ സ്ട്രോങ് റൂമുകൾ തുറന്നു. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. നാൽപ്പത്തിമൂന്ന് സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. വൈകീട്ട് അഞ്ച് മണിയോടെ കേരളം ആർക്കെന്ന കാര്യത്തിൽ വ്യക്തത വരും. ജനങ്ങൾ ഏറെ ആകാംഷയോടെ ഫലം കാത്തിരിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃക്കാക്കര.
ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാരാണ് തൃക്കക്കാര മണ്ഡലത്തിൽ ജനവിധി തേടിയ സ്ഥാനാർത്ഥികളിൽ ഒരാൾ. എൻഡിഎ സ്ഥാനാർത്ഥി ആയിട്ടായിരുന്നു അഖിൽ മത്സരിച്ചത്. അഖിൽ പരാജയപ്പെടുമെന്നാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അഭിപ്രായപ്പെടുന്നതെങ്കിലും താൻ വിജയിക്കുമെന്ന അതിയായ ആത്മവിശ്വാസം അഖിലിനുണ്ട്.

അത് പലപ്പോഴായി താരം പ്രകടിപ്പിച്ചപ്പോഴെല്ലാം ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ 24 ന്യൂസ് ചാനൽ വാർത്ത അവതാരകൻ ഹാഷ്മി അഖിൽ മാരാരിനെ പരിഹസിച്ചതിന് എതിരെ സോഷ്യൽമീഡിയയിൽ യൂസേഴ്സിൽ ഒരാൾ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ആത്മവിശ്വാസം ഇല്ലാത്ത ഒരാൾ തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നതിനേക്കാൾ നല്ലത് ഇത്രക്ക് കൂടിയ അളവിലൊരു ആത്മാവിശ്വാസവുമായി ഒരാൾ ഇലക്ഷനിൽ ഇറങ്ങുന്നതല്ലേ എന്നാണ് കുറിപ്പിലൂടെ ഫേസ്ബുക്ക് യൂസർ ചോദിക്കുന്നത്.
കുറിപ്പ് ഇങ്ങനെയാണ്... അഖിൽ മാരാർ ഇലക്ഷനിൽ തോറ്റ് തൊപ്പിയിടും എന്നൊക്കെയാണ് എല്ലാവരും പറയുന്നത്. തോറ്റാൽ എന്താ? അത് തന്നെയല്ലേ ഇലക്ഷൻ. ഒന്നെങ്കിൽ തോൽക്കും അല്ലെങ്കിൽ ജയിക്കും. അതുകൊണ്ട് തോറ്റാലും ഒന്നും സംഭവിക്കാനില്ല.
പക്ഷെ ഹാഷ്മി ആ 24 ഓൺലൈനിൽ ഇരുന്ന് അഖിൽ മാരാറിനെ കളിയാക്കുന്നൊരു സംഭവം കണ്ടു. കേരളത്തിൽ എല്ലാവർക്കും അറിയാം അഖിൽ മാരാർ തോൽക്കുമെന്ന്. പക്ഷെ പുള്ളി പറയുന്നു പുള്ളി ജയിക്കും എന്നൊക്കെ പറഞ്ഞാണ് ഹാഷ്മി മാരാറിനെ കളിയാക്കുന്നത്. പക്ഷെ താൻ ജയിക്കുമെന്നൊക്കെ അഖിൽ മാരാർ സ്വയം അങ്ങ് പറയുന്നെങ്കിൽ പറഞ്ഞോട്ടെ എന്നാണ് ഞാൻ പറയുന്നത്.
ആത്മവിശ്വാസം ഇല്ലാത്ത ഒരാൾ തെരഞ്ഞെടുപ്പിൽ ഇറങ്ങുന്നതിനേക്കാൾ നല്ലത് ഇത്രക്ക് കൂടിയ അളവിലൊരു ആത്മാവിശ്വാസവുമായി ഒരാൾ ഇലക്ഷനിൽ ഇറങ്ങുന്നതല്ലേ. അതായത് സ്വയം വിശ്വാസമില്ലാത്ത ഒരുത്തനെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും?. ഇതിപ്പോൾ അഖിൽ മാരാർ സ്വയം വിശ്വസിക്കുന്നത് കണ്ട് ആരെങ്കിലുമൊക്കെ അയാളെ വിശ്വസിച്ചു വോട്ട് ചെയ്താൽ അത്രയും നല്ലത്. അത്ര തന്നെ.

അഖിൽ മാരാറിന്റെ ആത്മവിശ്വാസം കണ്ട ആരെങ്കിലുമൊക്കെ അയാളെ വോട്ട് കൊടുത്ത് ജയിപ്പിച്ചോയെന്ന് വൈകാതെ അറിയാമല്ലോ എന്നായിരുന്നു കുറിപ്പ്. തൃക്കാക്കരയ്ക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് ചോദിച്ചവർക്ക് പ്രചാരണ സമയത്ത് അഖിൽ നൽകിയ മറുപടി ശ്രദ്ധ നേടിയിരുന്നു. തൃക്കാക്കരയ്ക്ക് വേണ്ടി എനിക്ക് ഒന്നും ചെയ്യാൻ പ്ലാനില്ല. പക്ഷെ ചിലത് ഇല്ലാതാക്കാൻ പ്ലാനുണ്ട്. അതിൽ ഒന്ന് ലഹരി ഇല്ലാതാക്കണം എന്നതാണ്.
ലഹരി മുക്തമായ ഒരു നാടിനെ സൃഷ്ടിച്ചെങ്കിൽ മാത്രമെ നമ്മുടെ നാടിന് കൂടുതൽ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിയൂ. മക്കൾക്ക് വേണ്ടി സമ്പാദിക്കണമെന്ന് എല്ലാവരും പറയും. ദയവ് ചെയ്ത് ഒരു രക്ഷകർത്താക്കളും അത് ചെയ്യരുത്. അത് മക്കളെ നശിപ്പിക്കുന്നത് പോലെയാണ്. മക്കൾക്ക് വേണ്ടി സമ്പാദിക്കുന്നത് നിർത്തി അവർക്ക് നല്ല ആരോഗ്യം കൊടുക്കൂ.
വിദ്യാഭ്യാസവും സ്വയം പര്യാപ്തരുമാക്കൂ. എങ്കിൽ അവർ ഒന്നാന്തരമായി പണമുണ്ടാക്കിക്കോളും എന്നാണ് ഞാൻ രക്ഷിതാക്കളോട് പറയാറുള്ളത് എന്നാണ് അഖിൽ മാരാർ പറഞ്ഞത്. വോട്ടെണ്ണൽ ദിവസമാണെങ്കിൽ ഭാര്യ ആശുപത്രിയിൽ അഡ്മിറ്റായതിനാൽ അവിടെയാണ് അഖിൽ മാരാരുമുള്ളത്. തോൽക്കുമെന്ന് അറിയാവുന്നതുകൊണ്ട് ഒളിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.


Click it and Unblock the Notifications


