ഒഴിഞ്ഞ് മാറിയിട്ടും അവനെ വെറുതെ വിടുന്നില്ല! കിച്ചു വരാതിരുന്നതിന്റെ കാരണം! ഇനിയും ഇട്ട് കൊടുക്കരുത്
കിച്ചു കാണാന്‍ വന്നില്ലെന്ന് രേണു പറഞ്ഞിരുന്നു. 11 വയസ് മുതല്‍ നോക്കി വളര്‍ത്തിയതാണ് അവനെ. എനിക്ക് അവനോട് പ്രശ്‌നങ്ങളൊന്നുമില്ല. ഇങ്ങനെയൊരു അവസ്ഥയിലാണ് ഞാന്‍ എന്നറിഞ്ഞിട്ടും, അവനെന്താണ് കാണാന്‍ വരാത്തതെന്നറിയില്ല. കിച്ചു വന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളൊക്കെ പ്രചരിച്ചിരുന്നു. അതുകൊണ്ടാണെന്ന് തോന്നുന്നു എന്നോടും ആളുകള്‍ അതേക്കുറിച്ച് ചോദിക്കുന്നതെന്നും രേണു പറയുന്നുണ്ടായിരുന്നു. കീമോ തെറാപ്പിക്ക് ശേഷമുള്ള അവസ്ഥയെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു അവര്‍ കിച്ചുവിനെക്കുറിച്ചും സംസാരിച്ചത്. ഒരമ്മയ്ക്ക് അങ്ങനെയൊരു ബുദ്ധിമുട്ട് വരുമ്പോള്‍ മക്കള്‍ മാറി നില്‍ക്കുന്നത് ശരിയല്ല. നമ്മളെന്തോ കൊടുക്കുന്നു, അതേ നമുക്ക് തിരിച്ച് കിട്ടുകയുള്ളൂ. നമ്മളെന്താണ് കൊടുത്തത്, അതേ നമുക്ക് തിരിച്ചും കിട്ടുകയുള്ളൂ എന്നുമായിരുന്നു ഷഫീന ബീവി പ്രതികരിച്ചത്.
പുതിയ വ്‌ളോഗിലൂടെയായിരുന്നു അവര്‍ കിച്ചുവിനെക്കുറിച്ച് സംസാരിച്ചത്. വാശിയും, വൈരാഗ്യവും കാണിക്കാതെ സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. താന്‍ മഹാസംഭവമാണെന്നും, കുഞ്ഞ് തന്റെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നത് മന്ദബുദ്ധിത്തരമാണ്. ആ കുട്ടിയുടെ പിതാവിന്റെ ഫെയിമില്‍ വളര്‍ന്നുവന്നതാണെന്ന ബോധ്യമുണ്ടെങ്കില്‍ ആ കുട്ടിയ സോഷ്യല്‍മീഡിയയ്ക്ക് ഇട്ട് കൊടുക്കില്ല. കമന്റുകള്‍ കണ്ടപ്പോള്‍ സമാധാനമായി. കേരളത്തിലെ ജനങ്ങള്‍ അത്ര മണ്ടരന്‍മാരല്ല എന്ന് തെളിയിക്കുന്ന പ്രതികരണങ്ങളാണ് കണ്ടത്. കാരണം കിച്ചുവിനെ ആക്രമിക്കാന്‍ ആരും തയ്യാറായില്ല. ഒരാള്‍ വയ്യാതെയിരിക്കുമ്പോള്‍ അയാളുടെ അസുഖം ഭേദമാവുമെന്ന് കരുതി മറ്റൊരാളെ ആക്രമിക്കുന്നത് മണ്ടത്തരമാണ്. അവരുടെ ബോഡി കണ്ടീഷന്‍ കൊണ്ടാണ് അസുഖം വന്നത്.

ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചൊക്കെ വീഡിയോ ചെയ്യുന്നതില്‍ പ്രശ്‌നമില്ല. അവര് മകനായി കണ്‍സിഡര്‍ ചെയ്യുന്ന കുട്ടിയെ ഉപദ്രവിക്കരുത് എന്നൊക്കെ പറഞ്ഞ് വീഡിയോ ചെയ്യുമ്പോള്‍ അത് ഇട്ട് കൊടുക്കുന്നതായിട്ടാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്. അത് ബോര്‍ പരിപാടിയാണ്. കിച്ചു മുന്നേറുകയാണ് ചെയ്യേണ്ടത്. അതിലാണ് സന്തോഷിക്കേണ്ടത്. മക്കളോട് സ്‌നേഹവും കരുതലുമുള്ള ഒരാളും ഈയൊരു കാര്യം പറഞ്ഞിരിക്കത്തില്ല. അതിനകത്തുള്ളൊരു വീഴ്ചയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ പറയുമ്പോള്‍ മറ്റൊരു നെറേഷനാണ് വരിക. ആര്‍ക്കും വരരുതെന്ന് ആഗ്രഹിക്കുന്ന അസുഖമാണ് അവരുടേത്. ഭയങ്കര പെയ്ന്‍ഫുളാണ്, ഉറങ്ങാന്‍ പറ്റുന്നില്ല എന്ന് അവര്‍ പറഞ്ഞിരുന്നു.
പ്രസവിച്ച അമ്മ മരിക്കുന്നതിന് മുന്‍പ് അവരുടെ മക്കളെ പോയി കണ്ടിരുന്നു കിച്ചു. അവരെ കാണാന്‍ പോവുന്നതോ, അതിന്റെ വീഡിയോകളൊ ഒന്നും അവന്‍ പബ്ലിഷ് ചെയ്തിട്ടില്ല. ഈ കുട്ടിയുമായാണ് അവന്‍ ഒരുപാട് അറ്റാച്ച്ഡായിട്ടുള്ളത്. രേണുവുമായി പ്രശ്‌നത്തിലായിരുന്നപ്പോഴും അവന്‍ റിതപ്പനെ കാണാന്‍ വന്നിട്ടുണ്ട്. അങ്ങനെയുള്ള അവനെ സോഷ്യല്‍മീഡിയയില്‍ വീണ്ടും ഇട്ട് കളിയാക്കിയത് അവര്‍ തന്നെയാണ്. അതുകൊണ്ടാണ് അവന്‍ മാറി നിന്നതെന്നാണ് മനസിലാക്കുന്നത്. അവനുമായി അങ്ങനെ കോണ്ടാക്റ്റില്ല. മുറിപ്പാടുകള്‍ എല്ലാവരുടെ മനസിലുമുണ്ട്. ഒന്ന് വിളിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ. അതില്‍ ഈഗോ നോക്കിയിരിക്കേണ്ട കാര്യമില്ലെന്നേ പറയാനുള്ളൂ.
ഈ വിഷയത്തില്‍ വീഡിയോ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചതാണ്. ഇപ്പോള്‍ കിച്ചുവിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നതുകൊണ്ട് മാത്രമാണ് അഭിപ്രായം പറഞ്ഞത്. താല്‍പര്യമില്ല എന്ന ഒറ്റ കാരണമേ എനിക്ക് പറയാനുള്ളൂ എന്നും പറഞ്ഞായിരുന്നു ഷഫീന സംസാരം അവസാനിപ്പിച്ചത്. ഇത്രയും വയ്യാഞ്ഞിട്ടും അവന്‍ പോയില്ല എങ്കില്‍ അവന്റെ മനസ് അത്രയ്ക്കും വേദനപ്പിച്ചിട്ടുണ്ടായിരിക്കും. അവന്‍ ആത്മാഭിമാനമുള്ള കുട്ടിയാണ്. മക്കളെ ആത്മാര്‍ത്ഥമായിട്ട് സ്‌നേഹിക്കുന്ന അമ്മയ്ക്ക് ഒരിക്കലും സ്വന്തം മക്കളുടെ ഇടയിലേക്ക് ദ്രോഹിക്കാന്‍ ഇട്ട് കൊടുക്കാന്‍ മനസ് വരില്ല. മറ്റുള്ളവരെ കാണിക്കാനല്ല മക്കളെ സ്‌നേഹിക്കുന്നത്. താങ്കള്‍ പറയുന്നത് നൂറ് ശതമാനം ശരിയാണ് എന്നുമായിരുന്നു കമന്റുകളെല്ലാം. അതേ സമയം തന്നെ കിച്ചുവിനെ രൂക്ഷമായി വിമര്‍ശിച്ചുള്ള പ്രതികരണങ്ങളുമുണ്ടായിരുന്നു.


Click it and Unblock the Notifications