അയാള്‍ എന്തൊരു തന്തയാണ്! ഒരച്ഛനും മൂന്ന് അമ്മയും! ആ പയ്യന്റെ ട്രോമ! രേണുവും കിച്ചുവിനെ നോക്കിയില്ല
ജീവിതത്തില്‍ താന്‍ അനുഭവിച്ച ട്രോമയെക്കുറിച്ച് പറഞ്ഞുള്ള കിച്ചു സുധിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ലഹരിയൊക്കെ ഉപയോഗിച്ചിട്ടുണ്ട്. തെറ്റാണെന്ന് മനസിലാക്കിയതോടെയാണ് അതില്‍ നിന്നും മാറിയത്. എന്നാല്‍ ഇന്നും അതേ കണ്ണോടെയാണ് പലരും തന്നെ കാണുന്നതെന്ന് കിച്ചു പറയുന്നു. അന്നത്തെ സാഹചര്യം അത്രയും മോശമായിരുന്നു. ഒറ്റപ്പെടലില്‍ സംഭവിച്ച് പോയതാണ്. വ്‌ളോഗേഴ്‌സെല്ലാം കിച്ചുവിന്റെ വീഡിയോയെക്കുറിച്ച് പ്രതികരിച്ചിരുന്നു. മരിച്ചുപോയ മനുഷ്യനാണ്, എന്നാലും പറയാതിരിക്കാനാവില്ല എന്തൊരു അച്ഛനാണ് കൊല്ലം സുധി. ഒരച്ഛന്‍, മൂന്ന് അമ്മ, അങ്ങനെ വളര്‍ന്ന കിച്ചുവിന്റെ ട്രോമ എത്രത്തോളമായിരിക്കുമെന്ന് ഒന്നാലോചിച്ച് നോക്കൂ. നമ്മള്‍ ഊഹിക്കുന്നതിനും അപ്പുറത്താണ് അവന്റെ അനുഭവങ്ങള്‍.
അച്ഛന്‍ മദ്യപാനി, അച്ഛനും അമ്മയും തമ്മില്‍ അടി. അതിനിടയില്‍ അമ്മ വേറൊരാളാടൊപ്പം പോവുന്നു. അച്ഛന്‍ കടം വാങ്ങി മദ്യപാനം. ഈ ഫാമിലി സെറ്റപ്പില്‍ വളരുക എന്ന് പറഞ്ഞാല്‍ തന്നെ ഒന്നോര്‍ത്ത് നോക്കൂ. അന്നത്തെ അനുഭവങ്ങളുടെ ട്രോമ അവനെ വിട്ടുപോവുന്നില്ല. അതെല്ലാം ഇന്ന് പറയേണ്ടി വരുന്നൊരു ഗതികേടുണ്ടല്ലോ. ആ പയ്യനെന്ത് ചെയ്യുമെന്നോര്‍ത്തായിരുന്നു സുധിയുടെ മരണം അറിഞ്ഞവരെല്ലാം വിഷമിച്ചത്. മരണ ശേഷമാണ് സുധി പുണ്യാളനായത്. മരിക്കുന്നതിന് മുന്‍പുള്ള അദ്ദേഹത്തിന്റെ ജീവിതം അടപടലം ദുരന്തമായിരുന്നു. ഇങ്ങനെയൊരു തന്ത, കള്ളും പെണ്ണുമായി കുത്തഴിഞ്ഞ ജീവിതം. സ്വന്തം അമ്മയെ കണ്ട ഓര്‍മ്മ പോലുമില്ല. പിന്നെ വന്നവര്‍ റിജക്റ്റ് ചെയ്യുന്നു. അവന്റെയൊരു അവസ്ഥ ആലോചിക്കുമ്പോള്‍ തന്നെ സങ്കടമാവുന്നു.

എന്തൊക്കെ പറഞ്ഞാലും അച്ഛനൊരു ശക്തിയാണ്. ഒന്നും ചെയ്തില്ലെങ്കിലും. അത് അവന് അങ്ങനെ കൊണ്ടുനടന്നതുമാണ്. അതും പോയി, പിന്നെ വഴി തെറ്റിയില്ലെങ്കിലേ പറയാനുള്ളൂ. ഇപ്പോള്‍ കാണുന്ന അമ്മ രേണു സുധി, അതില്‍ തന്നെയുണ്ട് എല്ലാം. സ്വന്തം അമ്മ എന്ന് പറയുമ്പോള്‍ അവനൊരു ഇമോഷണല്‍ ഫീലംിഗ്‌സുണ്ട്. ഇത് രേണു എന്ന് പറയുമ്പോള്‍ തന്നെ പരിഹാസമാണ്. കിച്ചു എന്നെ എപ്പോഴും വിളിക്കാറുണ്ട്. എല്ലാം ചെയ്യുന്നുണ്ട് എന്നൊക്കെയാണ് പറയുന്നത്. എന്നാല്‍ കിച്ചു അവരെക്കുറിച്ച് പറയുമ്പോഴുള്ള ഭാവത്തിലുണ്ട് എല്ലാം.
കിച്ചൂ നീ ഓക്കെയാണോ എന്ന് ചോദിച്ചുപോവും ഇത് കേള്‍ക്കുമ്പോള്‍. ചെറിയ പ്രായം അതിനിടയില്‍ ഇത്രയും അനുഭവങ്ങള്‍. എല്ലാത്തിലും കാരണം കൊല്ലം സുധിയാണ്, അത് പറയാതിരിക്കാന്‍ വയ്യ. സ്റ്റേജില്‍ ആളുകളെ ചിരിപ്പിക്കുന്നൊക്കെയുണ്ടാവും, പേഴ്‌സണല്‍ ലൈഫില്‍ ഇത്രയും ട്രോമ കൊടുത്തൊരാള്‍. അച്ഛന്റെ വീട് കിച്ചുവിന് ആവശ്യമുള്ളതും അവര് ടേക്ക് കെയര്‍ ചെയ്തിട്ടുമുണ്ട്. ആ ഒരു സൈഡില്‍ നിന്നും മന:മാധാനം കിട്ടിയിട്ടുണ്ട്. അച്ഛന്റെ വീട്ടുകാര് പുറത്ത് വിട്ടില്ലെങ്കിലും അവനെ നന്നായിട്ട് നോക്കിയിട്ടുണ്ട്. അവിടുന്ന് കോട്ടയത്ത് എത്തിയപ്പോള്‍ ഫ്രീഡം കിട്ടി, പക്ഷേ, അത് എന്‍ജോയ് ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
സുധിയും രേണുവും റിതപ്പനും പുതിയ ലൈഫ് തുടങ്ങിയപ്പോള്‍ കിച്ചു ഒറ്റപ്പെട്ട് പോയി. പലരുടെയും മുഖം മാറി എന്നൊക്കെ പറയുമ്പോള്‍ അവന് ആ വീട്ടില്‍ ഏത് തരം പരിഗണനയാണ് കിട്ടിയതെന്ന് മനസിലാക്കാം. രേണു ഇനി ഇതിനൊക്കെ എന്ത് കൗണ്ടറുമായി വരുമെന്ന് നോക്കാം. ഞാന്‍ നിന്നെ നോക്കിയില്ലേ, മോനെ, എന്ന് ചോദിച്ച് വന്നേക്കാം. പൈസ കടം വാങ്ങിയതിനെക്കുറിച്ചൊക്കെ അച്ഛന്‍ തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞതാണ്. ഇനി അതൊന്നും പറഞ്ഞ് നീ സങ്കടപ്പെടേണ്ടെന്നും സായ് കൃഷ്ണ പറയുന്നു.
അച്ഛന്‍ മരിച്ച ഷോക്കില്‍ നില്‍ക്കുന്ന മകനെയും കൊണ്ട് യാത്ര ചെയ്യുന്നതിനിടെ അവര്‍ കാണിച്ചത് വളരെ മോശം കാര്യമാണ്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറുന്നു, വെള്ളമടിക്കുന്നു. അച്ഛന്റെ മരണവാര്‍ത്ത ഫോണില്‍ കാണിക്കുന്നു. ആ സമയത്തുള്ള മാനസികാവസ്ഥ ഓര്‍ത്തിട്ടുണ്ടോ, അവരെയൊക്കെ എന്താണ് വിളിക്കേണ്ടത്. കിച്ചു അനുഭവിച്ച കാര്യങ്ങളൊന്നും ചെറുതല്ല. ഇതുകൊണ്ട് ലഹരി ഉപയോഗിക്കുന്നത് ശരിയല്ല. അത് നീ നിര്‍ത്തിയെന്ന് പറഞ്ഞു. നീ നന്നായി വളരുകയും, ജീവിക്കുകയും ചെയ്യണം. നിന്റെ ട്രോമകളൊക്കെ പറഞ്ഞ് തീര്‍ക്കുക എന്നുമായിരുന്നു സായ് കൃഷ്ണ പറഞ്ഞത്.


Click it and Unblock the Notifications
















