ആരോടും മിണ്ടാതെ ഒരു റൂമില്‍! ദു:ശീലങ്ങള്‍ തുടങ്ങിയത് അവിടെ നിന്നും! രേണു സുധിയുടെ വീട്ടില്‍ കിച്ചു അനുഭവിച്ചത്

ജീവിതകഥ പരസ്യമാക്കിയിരിക്കുകയാണ് കിച്ചു സുധി. കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളാണ് തന്നെ ഇങ്ങനെയാക്കിയത്. അത്ര നല്ല അനുഭവങ്ങളിലൂടയല്ല കടന്നുവന്നത്. മോശമാണ്, ചെയ്യാന്‍ പാടില്ലാത്തതാണെന്നറിഞ്ഞിട്ടും ഇടയ്ക്ക് ലഹരി ഉപയോഗത്തിലേക്കൊക്കെ പോയിരുന്നു താന്‍ എന്ന് കിച്ചു പറയുന്നു. രേണുവിന്റെ വീട്ടില്‍ താന്‍ ശരിക്കും ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നതായി കിച്ചു പറയുന്നു. ആ വീട്ടിലെ എല്ലാവരുടെയും ചെലവുകള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നു.

ജനിച്ചപ്പോള്‍ മുതലേ വഴക്ക്! അമ്മ ഉപേക്ഷിച്ചു! അച്ഛന്റെ വേറെ കല്യാണം കഴിച്ചു! ഞാന്‍ ഇങ്ങനെയായതിന് കാരണം കിച്ചു
ജനിച്ചപ്പോള്‍ മുതലേ വഴക്ക്! അമ്മ ഉപേക്ഷിച്ചു! അച്ഛന്റെ വേറെ കല്യാണം കഴിച്ചു! ഞാന്‍ ഇങ്ങനെയായതിന് കാരണം കിച്ചു

തുടക്കത്തിലൊക്കെ നല്ല പെരുമാറ്റമായിരുന്നുവെങ്കിലും പിന്നീട് ആരും തന്നെ നോക്കുകയോ, സംസാരിക്കുകയോ ചെയ്യാറില്ലായിരുന്നുവെന്ന് കിച്ചു പറയുന്നു. രാവിലെ എന്നെ വിളിക്കാന്‍ വരണമെന്ന് തലേ ദിവസം അച്ഛന്‍ വിളിച്ച് പറഞ്ഞിരുന്നു. വിളിക്കാനായി പോവാനിറങ്ങിയപ്പോള്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലായിരുന്നു. അങ്ങനെ പിന്നെയും കിടന്നു. പിന്നെയാണ് അമ്മ വന്ന് അച്ഛനെ ഫോണില്‍ കിട്ടുന്നില്ല, പോയി അന്വേഷിക്കാന്‍ പറയുന്നത്. അച്ഛന്‍ മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു സംസാരിച്ചിരുന്നു.

Kichu Sudhi s shocking revealations
Photo Credit: Kichu Sudhi / Instagram

അനൂപേട്ടനായിരുന്നു എന്നോട് അച്ഛന് അപകടം പറ്റിയതിനെക്കുറിച്ച് എന്നോട് ആദ്യം പറഞ്ഞത്. എന്റെ ശരീരം മുഴുവനും തണുത്ത് പോയിരുന്നു. എന്തൊക്കെയാണ് ആ സമയത്ത് നടന്നതെന്ന് അറിയില്ല. ആരൊക്കെയോ അടുത്ത് വരുന്നു. സിനിമയിലൊക്കെ നടക്കില്ലേ, അതുപോലെയായിരുന്നു. അനൂപേട്ടന്‍ വല്ല പ്രാങ്കും ചെയ്യുകയായിരുന്നോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അതിനിടയില്‍ ഒരു വണ്ടിയിലേക്ക് എന്നെ കയറ്റി ഇങ്ങനെ പോവുകയായിരുന്നു. എനിക്ക് ഉമിനീരിറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. അവരൊക്കെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഫുഡ് കഴിക്കുന്നു. പള്ളിക്കാരും, അളിയനുമായിരുന്നു കൂടെയുണ്ടായിരുന്നത്. പോവുന്ന വഴിക്ക് വാര്‍ത്ത ഇട്ടിരുന്നു. അപ്പോഴാണ് അത് കണ്ടത്. അവിടെയൊരു റൂമില്‍, മുഖത്തെ തുണിയിങ്ങനെ മാറ്റി കാണിച്ച് തന്നു. അച്ഛന്‍ ഇനിയില്ലെന്ന് അപ്പോഴാണ് മനസിലായത്.

എന്തൊരു സന്തോഷം! സമാധാനം! ഇനി ആ ചോദ്യം കേള്‍ക്കേണ്ടല്ലോ! അസ്ല ങ്കിട്ട പുത്തന്‍ വിശേഷം
എന്തൊരു സന്തോഷം! സമാധാനം! ഇനി ആ ചോദ്യം കേള്‍ക്കേണ്ടല്ലോ! അസ്ല ങ്കിട്ട പുത്തന്‍ വിശേഷം

ഇനിയാരുണ്ട്, എന്ത് ചെയ്യുമെന്ന് അറിയില്ല. എടാ, ഇനിയങ്ങോട്ട് എല്ലാം നോക്കിക്കോളാമെന്ന് അനൂപേട്ടന്‍ പറഞ്ഞിരുന്നു. കൊല്ലത്ത് കൊണ്ടുപോയി കാണിക്കാനും പറഞ്ഞിരുന്നു. പള്ളിക്കാരും പപ്പയും എല്ലാം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ ബില്‍ തന്നിരുന്നു. എല്ലായിടത്തും ഞാന്‍ തന്നെ ചെന്ന് കാര്യങ്ങള്‍ പറഞ്ഞു. അങ്ങനെ അത് എണ്‍പതിനായിരമായി, ഫ്‌ളവേഴ്‌സിലേക്ക് അയച്ച് കൊടുത്തു. ആ സമയത്ത് അമ്മയ്ക്ക് നല്ല സ്‌നേഹമായിരുന്നു എന്നോട്. എല്ലാ കാര്യത്തിനും കൂടെ ആള്‍ക്കാരുണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അതുമില്ലായിരുന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. അങ്ങനെ ഡ്രഗ്‌സൊക്കെ ഉപയോഗിക്കുമായിരുന്നു. കണ്ണടച്ചാല്‍ അച്ഛന്റെ മുഖമാണ്. ഉറങ്ങാന്‍ പോലും പറ്റുന്നുണ്ടായിരുന്നില്ല. ആ വീട്ടിലും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു.

നീ എവിടെയാ, കഴിച്ചോ, എന്ന് ചോദിക്കാന്‍ പോലും ആരുമുണ്ടായിരുന്നില്ല. അച്ഛന്റെ ചടങ്ങുകളൊക്കെ ചെയ്യാന്‍ കൊല്ലത്ത് പോയിരുന്നു. ഇനി ഇവിടെ നിന്ന് പഠിച്ചോട്ടെ എന്ന് ചോദിക്കാന്‍ പേടിയായിരുന്നു. ആരോടും മിണ്ടാന്‍ പോലും പേടിയായിരുന്നു. റബ്ബറിന്റെ ജോലിക്ക് പോവുമായിരുന്നു. അത് കണ്ട് വല്യമ്മയാണ് ഇനി ഇങ്ങോട്ടേക്ക് പോരൂ എന്ന് പറഞ്ഞത്. കൊല്ലത്തേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോള്‍ പോലും അവരാരും എന്നോട് മിണ്ടിയിരുന്നില്ല. അച്ഛനില്ലാതെ അവിടെ എനിക്ക് നില്‍ക്കാന്‍ പറ്റത്തില്ലായിരുന്നു. അനുഭവിച്ചവര്‍ക്കേ അറിയൂ അവിടെ സംഭവിച്ചത്. അതിന് ശേഷമാണ് കൊല്ലത്തേക്ക് പോയത്. അവിടെ എത്തിയതോടെ ദു:ശീലങ്ങളെല്ലാം ഉപേക്ഷിച്ചു. പഴയ മൂന്ന് കൂട്ടുകാരായിരുന്നു എന്നെ ഓക്കെയാക്കിയത്. എല്ലാത്തില്‍ നിന്നും മാറാന്‍ പറ്റി. ചെയ്തത് തെറ്റാണെന്ന് മനസിലാക്കിയാണ് മാറാന്‍ പറ്റിയത്. ആളുകളോട് സംസാരിക്കാനും, ഇടപെടാനുമൊക്കെ പഠിച്ചു.

കോട്ടയത്തെ ജീവിതം വല്ലാത്തതായിരുന്നു. മീഡിയകളൊക്കെ പറയുന്നില്ലേ, സംസാരിച്ച് നോക്ക്, നിന്റെ കഥകളൊക്കെ പുറത്തറിയുമെന്ന്. അതിലൊക്കെ കുറച്ച് കാര്യങ്ങള്‍ വരാനുണ്ട്. ഇനിയെന്താവും എന്നറിയില്ല. ഇതൊക്കെ ഇപ്പോഴാണോ പറയുന്നത് എന്ന ചോദ്യങ്ങളൊക്കെ ഇനി വരും. ഇപ്പോഴാണ് എനിക്കിത് പറയാന്‍ തോന്നിയത്. ഇതൊക്കെ കേട്ടിട്ട് ചിലര്‍ക്കൊക്കെ എന്നോടുള്ള ഇഷ്ടം പോയേക്കാം. ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. കൊല്ലത്ത് ഞാന്‍ ഹാപ്പിയാണ്. അമ്മയുമായി അങ്ങനെയൊരു കണക്ഷനില്ല. എന്തേലും ആവശ്യമുണ്ടെങ്കില്‍ പറയും. അത്രേയുള്ളൂ എന്നുമായിരുന്നു കിച്ചു പറഞ്ഞത്.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X