ഞാനാണ് നിന്നെ ഇത്രയുമാക്കിയത്! അച്ഛമ്മയ്‌ക്കൊപ്പം കിച്ചു! ഈ മറുപടി രേണുവിന്! കണ്‍നിറയെ കാണട്ടെ

കിച്ചു സുധിയുടെ വെളിപ്പെടുത്തലുകള്‍ അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. അച്ഛന്റെ വിവാഹങ്ങളെക്കുറിച്ചും, താന്‍ വളര്‍ന്നുവന്ന സാഹചര്യത്തെക്കുറിച്ചുമൊക്കെയായിരുന്നു കിച്ചു തുറന്നുപറഞ്ഞത്. രേണുവുമായി ഇപ്പോള്‍ വലിയ അടുപ്പമില്ലെന്നും കിച്ചു വ്യക്തമാക്കിയിരുന്നു. സുധിയുടെ അമ്മയ്‌ക്കൊപ്പമുള്ള രസകരമായൊരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് കിച്ചു ഇപ്പോള്‍. ഹേയ് ഗോമൂ എന്നെക്കുറിച്ച് പറഞ്ഞേയെന്നായിരുന്നു കിച്ചു പറഞ്ഞത്.

നീയല്ലേ എന്റെ സുധിക്കുട്ടന്റെ പൊന്നുമോന്‍. നീ എന്റെ പൊന്നാര മോനാണ്. ഞാനാണ് നിന്നെ ഇത്രയും ആക്കിയതെന്നുമായിരുന്നു അച്ഛമ്മ പറഞ്ഞത്. അതെ ഗൈയ്‌സ് എന്നായിരുന്നു കിച്ചുവിന്റെ മറുപടി. തന്റെ കൂട്ടുകാരനായ ജയ്ജിത്തിന്റെ ബര്‍ത്ത്‌ഡേയാണെന്ന് പറഞ്ഞപ്പോള്‍ എന്നിട്ടൊന്നും തന്നില്ലല്ലോ എന്ന് പറഞ്ഞപ്പോള്‍ രാത്രിയിലാണ് കേക്ക് മുറിക്കാന്‍ പോവുന്നതെന്നായിരുന്നു കിച്ചു അച്ഛമ്മയോട് പറഞ്ഞത്.

kichu Sudhi shared a happy video
Photo Credit: Kichu Sudhi / Instagram

അച്ഛമ്മ കൊടുത്ത ആ ഉമ്മയുണ്ടല്ലോ, അതാണ് അവന് കിട്ടേണ്ട അനുഗ്രഹം. കുഞ്ഞേ നീ നന്നായി വരും കുട്ടാ. ആ അമ്മ ഇതുവരെ ഇത്ര സന്തോഷിച്ച് കണ്ടിട്ടില്ല. ആ അമ്മയുടെയും കൊച്ചുമകന്റെയും വീഡിയോ കണ്ടിട്ട് അറിയാതെ കണ്ണുനിറഞ്ഞ് പോവുന്നു. ഇതുപോലെ തന്നെ എന്നും സന്തോഷത്തോടെയിരിക്കണം.

കിച്ചുമോനെ നിന്നെ സന്തോഷത്തോടെ കാണുന്നു. മോനെ ഇങ്ങനെ മുൻപൊട്ടു പോകു. ആരുടെ മുൻപിലും പോയി കൈ നീട്ടരുത്. നന്നായി പഠിച്ചു നല്ല ജോലി വാങ്ങുക. ആരുടെയും ഔദാര്യം ഇനി വാങ്ങാൻ നിൽക്കരുത്. നല്ല വീഡിയോ. അച്ഛമ്മയുടെ കൂടെ ഇനിയും ഇടണം. എല്ലാരും മോനെ സപ്പോർട്ട് ചെയ്യും. അങ്ങനെ പഠിക്കാം. ഒത്തിരി സ്നേഹം. ഇനി ആ പഴയ ജീവിതത്തിലേക്കു പോകരുത്. മോൻ വിഷമിക്കണ്ട ഇനീ നിന്റെ കാലമാണ്, നീ ആ യക്ഷിയുടെ കയ്യിൽ നിന്നും രക്ഷപെട്ടു.

നീ അവൾക്കു സപ്പോർട്ട് ചെയ്യാതെ കുടുംബത്തിന്റെ സൽപ്പേര് നില നിർത്തിയ മോനെ കേരളത്തിലെ ജനങ്ങൾക്ക്‌ ഒരുപാട് ഇഷ്ടമാണ്, നീ ഇപ്പോഴാണ് സുധിയുടെ മോനായത്, മോൻ പഠിച്ച് ജോലി വാങ്ങണം. സാമ്പത്തികം ആവശ്യം ആയി വരുമ്പോൾ സ്റ്റാർ മാജിക്കിലോ എവിടെയെങ്കിലും പോയി പറഞ്ഞു മേടിക്കണം. പഠിത്തം കഴിഞ്ഞോ, ഇല്ലെങ്കിൽ പൂർത്തി ആക്കണം,, നല്ല വിദ്യാഭ്യാസം വേണം,നല്ല ജോലി വേണം.

കേരളത്തിലെ ജനങ്ങൾ മോനോടും കുടുംബത്തോടും സപ്പോർട്ടാണ്, മുൻപോട്ട് ധൈര്യം കളയാതെ പോകുക, സുധിയുടെ മോനെയും അമ്മയെയും, സുധിയുടെ സഹോദരങ്ങളെയും അവരുടെ മക്കളെയും എല്ലാം ഒരുപാട് ഇഷ്ടമാണ്. ഇതാണ് സ്നേഹവും സന്തോഷവും. കാപട്യം ഇല്ലാത്ത സ്നേഹം. മനസ്സിൽ തൊട്ടുള്ള സ്നേഹം. ഈ സ്നേഹം ഉള്ളപ്പോൾ കിച്ചു എങ്ങനെ തോൽക്കും. ആര് തോൽപ്പിക്കും. പോസിറ്റീവായ ഒരു വീഡിയോ കണ്ടു സന്തോഷം.

വീട്ടിലെ മുതിർന്നവരുടെ അനുഗ്രഹമുണ്ടെങ്കിൽ പകുതി വിജയിച്ചു നന്നായി വരട്ടെ. കിച്ചൂന്റെ ഒരു അവസ്ഥ. ഈ പ്രായത്തിൽ അമ്മയും അച്ഛനും ഇല്ല. മനസ്സോടെ വാത്സല്യം കൊടുക്കാൻ അച്ഛമ്മ മാത്രം. ഇത് ഒറിജിനൽ സ്നേഹം ഉള്ളിൽ നിന്നും. അമ്മയും മോനും സുധി ചേട്ടൻ പോലെ തന്നെ. ഇതാണ് യഥാർത്ഥ സ്നേഹം. അമ്മയെ പൊന്നുപോലെ നോക്കണം. മോനെ കിച്ചു നീ ഭാഗ്യവാനാണ് ഇത്രയും നല്ലൊരു അച്ഛമ്മയെ കിട്ടിയല്ലോ. കലർപ്പില്ലാത്ത സ്നേഹമാണിത്. ആവോളം ആസ്വദിച്ച് മുന്നോട്ടുപോകൂ തുടങ്ങിയ കമന്റുകളായിരുന്നു വീ‍ഡിയോയുടെ താഴെ വന്നത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X