കിച്ചു വന്നു! റിതപ്പനൊപ്പം ഇരുന്നു! രേണുവിനെ കണ്ടിരുന്നോ! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സജീന
15ാം വയസില്‍ വന്ന മുഴ കാന്‍സറായി മാറിയിരിക്കുകയാണെന്ന് അടുത്തിടെയായിരുന്നു രേണു സുധി തുറന്നുപറഞ്ഞത്. ഉദ്ഘാടനത്തിനായി പോയപ്പോഴാണ് അസുഖമാണെന്ന് അറിഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. നാട്ടിലെ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. പെട്ടെന്ന് തന്നെ കീമോ ചെയ്യാനും നിര്‍ദേശിച്ചിരുന്നു. നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ചേച്ചി ഇപ്പോള്‍ ലീവിലാണ്. കാര്യങ്ങളെക്കുറിച്ചെല്ലാം ചേച്ചിക്ക് അറിയാം. നാലാമത്തെ സ്‌റ്റേജിലാണ് അസുഖം എന്ന് പറഞ്ഞിരുന്നു. എനിക്ക് അതേക്കുറിച്ചൊന്നും അധികം അറിയില്ല. ഭക്ഷണം തരുന്നതും, കുളിപ്പിക്കുന്നതുമെല്ലാം ചേച്ചിയാണ്. വ്‌ളോഗിലും, ഇന്‍സ്റ്റഗ്രാമിലുമെല്ലാമായാണ് രേണു തന്റെ അവസ്ഥയെക്കുറിച്ച് പറയുന്നത്. കിച്ചു കാണാന്‍ വരാത്തതിന്റെ നിരാശയും ഇടയ്ക്ക് പങ്കുവെച്ചിരുന്നു.
11 വയസ് മുതല്‍ താന്‍ നോക്കി വളര്‍ത്തിയ കിച്ചു സുധി കാണാന്‍ വന്നില്ലെന്ന് രേണു സുധി പറഞ്ഞിരുന്നു. ക്യാന്‍സര്‍ ചികിത്സയിലാണ് രേണു ഇപ്പോള്‍. ആദ്യ കീമോ കഴിഞ്ഞതിന് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ച് അവര്‍ തുറന്നുപറഞ്ഞിരുന്നു. തനിയെ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റുന്നില്ല. ബ്രഷ് ചെയ്യാനോ, മറ്റ് കാര്യങ്ങള്‍ ചെയ്യാനോ ഒന്നും സാധിക്കുന്നില്ല. ശത്രുക്കള്‍ക്ക് പോലും ഇങ്ങനെയൊരു അവസ്ഥ വരരുത് എന്നേ പറയാനുള്ളൂ. അത്രയും വേദനയാണ്. വേദന കാരണം ഞാന്‍ ഉറങ്ങാറില്ല. എന്റെ ബുദ്ധിമുട്ടുകള്‍ കണ്ട് വീട്ടുകാരും. കുഞ്ഞിനെ ഓര്‍ത്താണ് സങ്കടം എന്നും അവര്‍ പറഞ്ഞിരുന്നു. അവന് വേണ്ടി ജീവിതത്തിലേക്ക് വരും. ശാരീരികമായ ബുദ്ധിമുട്ടുകളാണ് താങ്ങാന്‍ പറ്റാത്തത്. മാനസികമായി താന്‍ സ്‌ട്രോംഗാണെന്നും രേണു വ്യക്തമാക്കിയിരുന്നു.

നേരത്തെ വിമര്‍ശിച്ചവര്‍ പോലും അസുഖ വിവരം അറിഞ്ഞപ്പോള്‍ ആശ്വസിപ്പിച്ചിരുന്നു. അധികം വൈകാതെ തന്നെ ശക്തയായി തിരികെ വരണമെന്നാണ് പറയാനുള്ളത്. ഈ അവസ്ഥയും കടന്നുപോവും. പഴയത് പോലെ കാണാനാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു കമന്റുകളെല്ലാം. തുടക്കത്തില്‍ തന്നെ ആദരാഞ്ജലി പോസ്റ്റുകളൊക്കെ കണ്ടതാണ്. അതുകൊണ്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. ഈ പറയുന്നവരുടെ പ്രിയപ്പെട്ടവര്‍ക്കൊന്നും അസുഖം വരാതെയിരിക്കട്ടെ. ഈ അവസ്ഥയില്‍ എങ്കിലും വെറുതെ വിടണം എന്നും രേണു തുറന്നുപറഞ്ഞിരുന്നു.
രേണുവിനെ കാണാന്‍ കിച്ചു വന്നിരുന്നോ, എന്തായി കാര്യങ്ങള്‍ എന്നൊക്കെ ഒരുപാട് പേര്‍ എന്നോട് ചോദിക്കുന്നുണ്ട്. ലൈവില്‍ വന്ന സമയത്ത് അതേക്കുറിച്ചായിരുന്നു ചോദ്യങ്ങളെല്ലാം. അവരെ വിളിച്ച് നോക്കിയതിന് ശേഷം അറിയിക്കാം എന്നായിരുന്നു ഞാന്‍ പറഞ്ഞത്. വൈകുന്നേരമായപ്പോള്‍ കിച്ചു രേണുവിന്റെ വീട്ടില്‍ പോയിരുന്നു. ആശുപത്രിയിലേക്കല്ല, വീട്ടിലേക്കാണ് വന്നത്. സുധിച്ചേട്ടന്റെ ചേട്ടന്‍ സുനിലിന്റെ ഭാര്യയും, മക്കളും കൂടെയുണ്ടായിരുന്നു. റിതപ്പന്റെ കൂടെ കുറേ സമയം അവിടെയുണ്ടായിരുന്നു. അതിന് ശേഷം തിരികെ പോയി എന്നാണ് ഞാന്‍ അറിഞ്ഞത്. രേണുവിനെ കാണാന്‍ ആശുപത്രിയിലേക്ക് പോയിട്ടില്ല. പോയാല്‍ കാണാന്‍ പറ്റുമോ എന്ന കാര്യവും സംശയമാണ്. ഒത്തിരി വൈകിയാണ് അവര്‍ വീട്ടിലെത്തിയത്. ഇനി വരാമെന്ന് പറഞ്ഞാണ് പോയത്.
അടുത്ത കണ്ടന്റും കൊണ്ട് വന്നു എന്ന് പറയുന്നവരോട് കാണാനിഷ്ടമില്ലെങ്കില്‍ നിങ്ങള്‍ കാണണ്ട. കണ്ടന്റിന് വേണ്ടിയല്ല ഞാനിത് ചെയ്യുന്നതെന്ന് മനസിലാക്കുന്നവരുണ്ട്. ഇതൊന്ന് കാണണേ എന്ന് ഞാനാരോടും പറയുന്നില്ല. അതുകൊണ്ട് നെഗറ്റീവുമായി ആരും വരണ്ട. ആളും തരവും അറിഞ്ഞ് വേണം സംസാരിക്കാന്‍. ഇങ്ങോട്ട് പണി വന്നാല്‍ അങ്ങോട്ടും കിട്ടും. രേണുവിനെക്കുറിച്ചുള്ള വിവരം അറിയാനായി ഒരുപാട് പേര്‍ എന്നെ വിളിക്കുകയും, മെസേജ് അയയ്ക്കുകയും ചെയ്യുന്നുണ്ട്. രേണുവിന്റെ ചേച്ചിയും പപ്പയുമൊക്കെ എന്നെ വിളിക്കാറുണ്ട്. കാര്യങ്ങള്‍ അറിയാനായി ഞാന്‍ അവരെയും വിളിക്കാറുണ്ട് എന്നുമായിരുന്നു സജീന പറഞ്ഞത്.


Click it and Unblock the Notifications