അവരുടെ അവസ്ഥയിൽ സന്തോഷിക്കുന്നു; വിഷമമുള്ളവരുടെ വിഷമമൊക്കെ തീരട്ടെ; രേണുവിന് അരികിലേക്ക് കിച്ചു?; ചർച്ച!

അർബുദം ബാധിച്ച് ചികിത്സയിലാണ് രേണു സുധി. ആദ്യത്തെ കീമോ അടുത്തിടെയായിരുന്നു. അതിനുശേഷം ഛർദ്ദിച്ച് അവശയായ രേണുവിനെ ഐസിയുവിലേക്ക് മാറ്റിയെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കീമോയ്ക്കുശേഷം ശരീരമാസകലം പലതരത്തിലുള്ള വേദനകളും അവശതകളും അനുഭവിക്കുകയാണെന്നും എഴുന്നേറ്റ് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും രേണു പറഞ്ഞിരുന്നു.

നാലാം വയസിൽ കിഡ്നാപ്പ്, ഒമ്പത് വയസ് മുതൽ പുകവലി, സ്ഫോടനക്കേസിൽ ഉൾപ്പെട്ടതോടെ മാധുരിയും ഉപേക്ഷിച്ചു!
നാലാം വയസിൽ കിഡ്നാപ്പ്, ഒമ്പത് വയസ് മുതൽ പുകവലി, സ്ഫോടനക്കേസിൽ ഉൾപ്പെട്ടതോടെ മാധുരിയും ഉപേക്ഷിച്ചു!

താരത്തിന് അർബുദം സ്ഥിരീകരിച്ചുവെന്ന വാർത്ത അറിഞ്ഞപ്പോൾ മുതൽ നാനാഭാ​ഗത്ത് നിന്നുമായി അറിയുന്നവരും അറിയാത്തവരുമെല്ലാം രേണുവിനെ നേരിട്ട് കാണാനായി എത്തുകയും വിളിച്ച് അസുഖ വിവരങ്ങൾ തിരക്കുകയും സാമ്പത്തികമായി ചിലരെല്ലാം സഹായിക്കുകയും ചെയ്തിരുന്നു. എല്ലാവരും വിവരങ്ങൾ തിരക്കാനും സ്നേഹിക്കാനും ചുറ്റമുണ്ടെങ്കിലും രേണുവിനെ ഒരു സങ്കടം അലട്ടിയിരുന്നു.

Kichu Sudhi Renu

തന്റെ വളർത്ത് മകനായ കിച്ചു ഇതുവരേയും തന്നെയൊന്ന് വിളിക്കുകയോ കാണാൻ വരികയോ ചെയ്തില്ലെന്നതായിരുന്നു രേണുവിന്റെ സങ്കടം. അത് കഴിഞ്ഞ ദിവസം പങ്കിട്ട വ്ലോ​ഗിൽ രേണു വ്യക്തമായി പറയുകയും ചെയ്തിരുന്നു. ഞാന്‍ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അറിയില്ല. ഞാനൊരു പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവന്‍ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാല്‍ വലിയ വിവാദമാകുമെന്ന് എനിക്കറിയാം.

പക്ഷെ വിവാദമാക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും അത് വിവാദമാക്കരുത്. എന്‍റെ റിതപ്പന്‍ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് കിച്ചു വന്നോയെന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാര്‍ത്തയായിരുന്നു. എന്തോ ആകട്ടെ... കിടക്കയില്‍ കിക്കുമ്പോള്‍ ഒന്ന് വന്ന് കാണാന്‍ ആര്‍ക്കാണേലും ആഗ്രഹം കാണില്ലേ?.

ക്ലൈമാക്സിലൂടെ ഹൃദയം കീഴടക്കി 'ഉയിർ'; അഭിനയ മികവിൽ വീണ്ടും ഞെട്ടിച്ച് റോഷൻ മാത്യു!
ക്ലൈമാക്സിലൂടെ ഹൃദയം കീഴടക്കി 'ഉയിർ'; അഭിനയ മികവിൽ വീണ്ടും ഞെട്ടിച്ച് റോഷൻ മാത്യു!

എത്രയോ പേര്‍ എവിടുന്നൊക്കെ എന്നെ കാണാന്‍ വരുന്നു. ഇന്‍ഫെഷന്‍ ഉണ്ടാകുന്നതുകൊണ്ട് മാസ്ക് ഒക്കെ വെച്ച് വാതിലിലാണ് അവര്‍ വന്ന് കണ്ടിട്ട് പോകുന്നത്. ഒത്തിരി കൈത്താങ്ങലുകളുണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. എന്റെ ചേച്ചി, ചേട്ടൻ, അമ്മ, പപ്പ ഞാനൊന്ന് കരയുമ്പോൾ അവർ ഓടിവരും. ഒരുപാട് പേര്‍ എന്നെ സ്നേഹിക്കുന്നു.

അതിനിടയില്‍ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല. ആർക്കും ഈ രോഗം വരരുത് എന്നാണ് ഞാൻ പ്രാർഥിക്കുന്നത് എന്നാണ് രേണു പറഞ്ഞു. രേണുവിന്റെ ഈ വീഡിയോ കൂടി വന്നതോടെ കിച്ചുവിന്റെ സോഷ്യൽമീഡിയ പേജിൽ എല്ലാം നിറയുന്നത് രേണു ആരാധകരുടെ വിമർശനങ്ങളും ശകാരവും ഉപദേശവുമെല്ലാമാണ്.

Kichu Sudhi Renu

ഇപ്പോഴിതാ വിമർശനങ്ങൾ പെരുകിയതുകൊണ്ടോ എന്തോ രേണുവിനെ കാണാൻ പോകുന്നുവെന്ന് സൂചന നൽകുന്ന തരത്തിൽ ഒരു വീഡിയോയുമായി കിച്ചു എത്തിയിട്ടുണ്ട്. അപ്പോൾ എന്തായാലും പോകാൻ തീരുമാനിച്ചു. വിഷമമുള്ളവരുടെ വിഷമമൊക്കെ അങ്ങ് തീരട്ടെ. പോയിട്ട് വന്നശേഷം ബാക്കിയുള്ള കാര്യങ്ങൾ ഞാൻ പറയാം എന്നാണ് പുതിയ റീലിൽ കിച്ചു പറഞ്ഞത്.

എന്നാൽ ഇങ്ങനൊരു വീഡിയോയൊക്കെ ചെയ്തശേഷം കിച്ചു രേണുവിനെ കാണാൻ പോകുന്നത് ശരിയല്ലെന്നും റീച്ചിന് വേണ്ടി ചെയ്തത് പോലെ തോന്നിയെന്നുമാണ് ഏറെയും പ്രതികരണങ്ങൾ വന്നത്. ഇതും പറഞ്ഞിട്ട് നീ എന്തിനാ പോകുന്നേ?, ഇതിലും നല്ലത് പോകാത്തത് അല്ലേ?. അവരുടെ ഈ അവസ്ഥയിൽ നീ സന്തോഷിക്കുന്നുവോ?, അസുഖം ആർക്കും വരാം... നിനക്കും എനിക്കും ആർക്കും. അതുകൊണ്ട് ഈ സമയത്ത് ഇങ്ങനെ ഒരു വീഡിയോ ഇടേണ്ട ആവിശ്യം ഇല്ലായിരുന്നു.

ബോക്സ് ഓഫീസിൽ തീപാറും പോരാട്ടം; 'വെൽക്കം ടു ദി ജംഗിളി'നൊപ്പം മലയാള സിനിമകളും കുതിക്കുന്നു!
ബോക്സ് ഓഫീസിൽ തീപാറും പോരാട്ടം; 'വെൽക്കം ടു ദി ജംഗിളി'നൊപ്പം മലയാള സിനിമകളും കുതിക്കുന്നു!

ശത്രുവാണെങ്കിൽ പോലും രോഗം വന്ന് കിടക്കുമ്പോൾ അവർ ചെയ്തതോ പറഞ്ഞതോ ഓർത്ത് പ്രതികാരത്തിന് നിൽക്കരുത്, ആരുടേയും വിഷമം മാറ്റാൻ വേണ്ടി മാത്രം പോകണ്ട. നിന്നെ വളർത്തി ഇത്രയുമാക്കിയത് അവളാണ്. നിന്റെ നല്ല മനസോടെ പോയാൽ മതി. ആരുടേയും പരാതി തീർക്കാൻ പോകേണ്ട എന്നിങ്ങനെ നീളുന്നു കമന്റുകൾ. അതേസമയം കിച്ചു ഉദ്ദേശിച്ചത് രേണുവിനെ തന്നെയാണോ എന്നത് വ്യക്തമല്ല. അതോ ഏതെങ്കിലും പ്രമോഷന്റെ ഭാ​ഗമായി മറ്റെന്തെങ്കിലും ഉദ്ദേശിച്ച് ചെയ്തതാണോയെന്നതും വ്യക്തമല്ല.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X