അവഗണന അനുഭവിക്കാനായി അവിടെ പോകണം എന്നാണോ?; കിച്ചുവിനെ ഉപദേശിച്ച രേണു ഫാൻസിന് കിട്ടിയ മറുപടി; ചർച്ചകൾ!
ആരെയും ആശ്രയിക്കാതെ സ്വന്തമായി ഒരു ജീവിതം കെട്ടിപടുക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് കൊല്ലം സുധിയുടെ മൂത്ത മകൻ കിച്ചു എന്ന രാഹുൽ. അച്ഛന്റെ മരണശേഷം അച്ഛന്റെ ബന്ധുക്കളാണ് കിച്ചുവിനെ സംരക്ഷിച്ചിരുന്നത്. പിന്നാലെ കിച്ചു ഒരു യുട്യൂബ് ചാനൽ തുടങ്ങുകയും ചെറിയ രീതിയിൽ വരുമാനം കണ്ടെത്താനും തുടങ്ങി. ഇതിനോടകം രണ്ടര ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ കിച്ചു നേടി. യുട്യൂബ് വരുമാനം കൊണ്ട് പഠനവും ഒരു പുതിയ വാഹനവും ജീവിത ചിലവും ഇപ്പോൾ ഒരു ബിസിനസും കിച്ചു ആരംഭിച്ചു.
ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കിച്ചു ക്ലോത്തിങ് ബ്രാന്റ് ബിസിനസിലേക്ക് ഇറങ്ങിയത്. ലൂപ്സി ബൈ കിച്ചു എന്നാണ് ബ്രാന്റിന്റെ പേര്. പ്രീമിയം ക്വാളിറ്റിയുള്ള ടീ ഷർട്ടുകളാണ് പ്രധാന ആകർഷണം. ആദ്യത്തെ തന്റെ ഡിസൈൻ കഴിഞ്ഞ ദിവസം കിച്ചു റിവീൽ ചെയ്തിരുന്നു.

വല്യച്ഛനേയും വല്യമ്മയേയും അച്ഛമ്മയേയും കസിൻസിനേയുമെല്ലാം തന്റെ ഡിസൈൻ കിച്ചു കാണിക്കുകയും അവരുടെ പ്രതികരണം വീഡിയോയാക്കി യുട്യൂബിൽ പങ്കിടുകയും ചെയ്തിരുന്നു. കിച്ചു സ്വന്തമായി ഡിസൈൻ ചെയ്ത് ഇറക്കിയ ടീ ഷർട്ടാണെന്ന് അറിഞ്ഞപ്പോൾ സുധിയുടെ അമ്മ സന്തോഷത്തോടെ കിച്ചുവിനെ കെട്ടിപിടിച്ച് ഉമ്മകൾ കൊണ്ട് മൂടി. നിങ്ങൾ എല്ലാവരും കേട്ട് കാണും ഞാൻ പുതിയൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിരിക്കുന്നു.
വീട്ടുകാരെ ഡ്രസ്സോ, ഡിസൈനോ ഒന്നും കാണിച്ചിട്ടില്ല. അവരെ അതൊന്ന് കാണിച്ച് റിയാക്ഷൻ എന്താണെന്ന് കാണാം എന്ന് പറഞ്ഞാണ് കിച്ചു വീഡിയോ ആരംഭിച്ചത്. അടിപൊളി കൊള്ളാം നല്ല ക്വാളിറ്റിയാണ്. പ്രീമിയം ക്വാളിറ്റി എന്നിങ്ങനെയായിരുന്നു വീട്ടുകാരെല്ലാം കിച്ചുവിന്റെ ഡിസൈനെ പ്രശംസിച്ച് പറഞ്ഞത്.
വാട്സ്ആപ്പ് വഴിയാണ് ഓഡറുകൾ സ്വീകരിക്കുന്നത്. ഡിസൈൻ കണ്ട് ഇഷ്ടപ്പെട്ട് വാങ്ങാനുള്ള താൽപര്യം പ്രകടിപ്പിച്ച് ഇതിനോടകം നിരവധി പേർ കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്. അതേസമയം ചിലർ രേണുവിനെ പോയി കാണാൻ കിച്ചുവിനെ ഉപദേശിക്കാനും മറന്നില്ല. കിച്ചു മോനെ അമ്മയുടെ അടുക്കൽ നിൽക്ക് മോനെ. അച്ഛനെ ഓർത്ത് പോകണം മോനെ.
ഒരാൾക്ക് മോനിലൂടെ ഒരു ആശ്വാസം ഉണ്ടാകുന്നെങ്കിൽ അത് നല്ലതാണ്, അമ്മയെ പോയി കാണണം മോനെ അവർക്ക് അതൊരു സന്തോഷവും ആശ്വാസവുമാകും, നന്ദിയില്ലാത്ത മക്കൾ മാതാപിതാക്കളുടെ സ്നേഹവും ത്യാഗവും വിലമതിക്കാറില്ല, എങ്ങനെപോയി കാണും..? കിച്ചു രേണുവിനെ എന്തൊക്കെയാണ് പറഞ്ഞത്. നന്ദി ഇല്ലാത്ത ചെറുക്കൻ, കിച്ചു മോനെ അമ്മയെ പോയി കാണണേ. മനുഷ്യന്റെ അവസ്ഥയാണ്. പറയാൻ പറ്റില്ല എപ്പോഴാണ് എന്താണ് സംഭവിക്കുകയെന്ന് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

എന്നാൽ രേണു ഫാൻസിന് മറുപടി നൽകിയത് കിച്ചു ആയിരുന്നില്ല പ്രേക്ഷകരായിരുന്നു. രേണുവിന് അസുഖം വന്നെന്ന് കരുതി കിച്ചു അവരുടെ അവഗണന അനുഭവിക്കാൻ അവിടെ പോവണം എന്നില്ല, മോൻ വളഞ്ഞിട്ട് ആക്രമിക്കുന്നവരെ മൈന്റ് ചെയ്യേണ്ട. അവർ കുരച്ചുകൊണ്ടേയിരിക്കും. നല്ലത് മാത്രം ചിന്തിക്കുക, നന്മയോടെ, പ്രാർത്ഥനയോടെ മുന്നോട്ട് പോവുക. വിമർശിക്കുന്നവർ ഒന്നും വീട്ടിൽ കൊണ്ടുവന്ന് ഒന്നും തരില്ല. മോൻ വിഷമിക്കരുത്.
ഒരു കാരണവശാലും ഇനി മോശപ്പെട്ട വഴിയിൽ പോകരുത്, കിച്ചുവിന് എതിരെ കിടന്ന് കുരക്കുന്നവരോട്... രേണു കാണിച്ചതുപോലെ ഒന്നിനും കിച്ചു പോയില്ലല്ലോ. അവന് ചെയ്യാനുള്ള കടമകൾ ചെയ്ത് അവൻ മുന്നോട്ട് പോകുന്നു. പഠിക്കാനുള്ള സാഹചര്യം ഒരുക്കി കൊടുത്ത ഫ്ലവേഴ്സ് ചാനലിനെ മറന്നിട്ടും ഇല്ല. ആരേയും തള്ളി പറഞ്ഞിട്ടും ഇല്ല.
സ്വന്തമായി വരുമാനം വേണം എന്ന് തോന്നിയപ്പോൾ അവനെ കൊണ്ട് പറ്റുന്ന രീതിയിൽ ഈ ഒരു പ്രായത്തിൽ ഒരു ബിസിനസ് അവൻ സ്റ്റാർട്ട് ചെയ്ത് അത്രയേയുള്ളു. അവൻ അവന്റേതായ രീതിയിൽ മുന്നോട്ട് പോകട്ടേ. രേണുവിന്റെ പേരിൽ കുറ്റപ്പെടുത്തേണ്ടതില്ലെന്നാണ് കിച്ചുവിനെ പിന്തുണച്ചവർ കുറിച്ചത്.


Click it and Unblock the Notifications


