ജന്മം നൽകിയ അമ്മ കിച്ചുവിനെ കാണാൻ വന്നപ്പോൾ; കൊല്ലം സുധിയുടെ പ്രശ്നങ്ങൾ കാരണം അനുഭവിച്ചത് കിച്ചു...; ചർച്ച

അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു കഴിഞ്ഞ ദിവസം നടത്തിയ തുറന്ന് പറച്ചിൽ പലർക്കും വിങ്ങലായി. കൊല്ലം സുധിയു‌ടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ കാരണം ഏറ്റവും ബുദ്ധിമുട്ടിയത് കിച്ചുവാണെന്ന് ഏവരും പറയുന്നു. അമ്മ മറ്റൊരു ജീവിതത്തിലേക്ക് കടന്നു, പിന്നീട് ജീവിതം അവസാനിപ്പിച്ചു, അച്ഛൻ രണ്ടാമതും മൂന്നാമതും വിവാഹം ചെയ്തവരിൽ നിന്നുണ്ടായ സമീപനം എന്നിവയെല്ലാം കിച്ചുവിന്റെ മനസിനെ വല്ലാതെ ഉലച്ചിരിക്കാമെന്ന് നെറ്റിസൺസ് പറയുന്നു.

ശാലിനി എന്നാണ് കിച്ചുവിന്റെ അമ്മയുടെ പേര്. ലോക്ഡൗൺ കാലത്ത് ഇവർ ജീവനൊടുക്കിയെന്നാണ് രേണു സുധി ഒരിക്കൽ പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി ഇവർക്കുണ്ടായിരുന്നെന്നും രേണു പറഞ്ഞു. മറ്റൊരു വിവാഹം ചെയ്ത ശാലിനിക്ക് ഈ ബന്ധത്തിൽ ഒരു മകനുണ്ട്. എന്നാൽ കിച്ചുവിന് ഈ മകനുമായി യാതൊരു ബന്ധവുമില്ല.

Renu Sudhi  Kichu

തന്നെയും മകനെയും ഉപേക്ഷിച്ച് പോയെന്നാണ് കൊല്ലം സുധി ചാനൽ ഷോയിലുൾപ്പെടെ പറഞ്ഞിരുന്നത്. അതേസമയം കിച്ചുവിനെയും കൊണ്ടാണ് ശാലിനി പോയതെന്നും കിച്ചുവിനെ സുധി തിരികെ വാങ്ങുകയായിരുന്നെന്നും സുധി രണ്ടാമത് വിവാ​ഹം ചെയ്ത വീണ എസ് പിള്ള എന്ന സ്ത്രീ പറഞ്ഞിട്ടുണ്ട്. ശാലിനിയും വീണയും അറിയുന്നവരായിരുന്നു. അതേസമയം കിച്ചുവിനെ കാണാൻ ശാലിനിയെത്തിയപ്പോൾ വീണ പ്രശ്നമാക്കിയിട്ടുമുണ്ട്. ഒരിക്കൽ വീണ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

വീട്ടിൽ വന്ന് അവർ ഭക്ഷണം വെച്ച് കഴിച്ചു. ഇവരെല്ലാം എന്നെ അന്ന് വഞ്ചിച്ചതാണ്. ഞാൻ അവരുടെ വീട്ടിൽ പോയിട്ട് ഭയങ്കര പ്രശ്നമുണ്ടാക്കി. ഞാൻ നേരെ വീട്ടിനുള്ളിൽ ചെന്നപ്പോൾ അവിടെയൊന്നും സെെക്കിൾ കണ്ടില്ല. ടെറസിന്റെ മുകളിൽ ‍ചെന്നപ്പോൾ അവിടെ സെെക്കിളുണ്ട്. പിന്നെ തിരിച്ച് വന്ന് ഈ സെെക്കിൾ ആര് വാങ്ങിച്ചതാണെന്ന് ചോദിച്ചു. വല്യച്ചൻ വാങ്ങിച്ചതാണെന്ന് കിച്ചു കള്ളം പറഞ്ഞെന്നും അന്ന് വീണ ഓർത്തു.

അമ്മയായ ശാലിനി ഒരിക്കൽ പോലും കിച്ചുവിന് വേണ്ടി ഒന്നും ചെയ്യാതിരുന്നിട്ടില്ലെന്നും അന്ന് വീണ എസ് പിള്ള പറഞ്ഞു.
കിച്ചുവിനെ നോക്കിയത് താനായിരുന്നില്ലെന്നും സുധിയുടെ ചേട്ടനും ചേട്ടന്റെ ഭാര്യയുമാണ് സ്വന്തം മകനെ പോലെ കണ്ട് കിച്ചുവിനെ വളർത്തിയതെന്നും വീണ പറഞ്ഞു. ശാലിനിയെ പോയി കാണാറും അവളുടെ വീട്ടിൽ പോയി തങ്ങാറും ഉണ്ടായിരുന്നു. കിച്ചുവിനെയും കൂട്ടി പോകുന്നതിനൊക്കെ ഞാൻ വഴക്കുണ്ടാക്കിയി‌ട്ടുണ്ട്. എനിക്കതൊന്നും അം​ഗീകരിക്കാൻ പറ്റില്ല. ശാലിനിയെ വിളിച്ച് ഞാൻ സംസാരിച്ചു. നിന്റെ മോനാണ്, കാണേണ്ടെന്ന് ഞാൻ പറയുന്നില്ല, കാണേണ്ടപ്പോൾ എപ്പോൾ വിളിച്ചാലും ഞാനും സുധിയും വന്ന് നിന്നെ കാണിക്കും എന്ന് പറഞ്ഞെന്നും അന്ന് വീണ എസ് പിള്ള പറഞ്ഞു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X