'അവർക്ക് കിച്ചുവിന്റെ അമ്മയോടാണ് സ്നേഹം, പാവവും മര്യാദയുള്ളവളുമായിരുന്നു, രേണുവിന്റെ ചേച്ചിയും വില്ലത്തി'

കൊല്ലം സുധി മൂന്ന് വിവാഹം കഴിച്ചതിൽ നടന്റെ കുടുംബത്തിന് ഇന്നും സ്നേഹവും ബഹുമാനവുമുള്ളത് ആദ്യ ഭാര്യ ശാലിനിയോട് മാത്രമാണെന്ന് യുട്യൂബർ ഷെഫീന ബീവി. പിന്നീട് സുധിയുടെ ജീവിതത്തിലേക്ക് വന്ന വീണയോ രേണുവോ ഒന്നും നല്ല മരുമകളായിരുന്നില്ലെന്നും ഷെഫീന പറഞ്ഞു. കഴിഞ്ഞ ദിവസം കിച്ചു വെളിപ്പെടുത്തൽ വന്നതിന് പിന്നാലെ അവർ നേ​രിട്ട് പോയി കിച്ചുവിനേയും സുധിയുടെ അമ്മ അടക്കമുള്ള കുടുംബാം​ഗങ്ങളോടും സംസാരിച്ചിരുന്നു.

രേണുവും കുടുംബവും കാണിക്കുന്ന ഡ്രാമകൾക്ക് എതിരെ കിച്ചു പ്രതികരിക്കാതിരുന്നത് അനിയൻ റിതപ്പനോടുള്ള സ്നേഹം കൊണ്ടാണെന്നും ഷെഫീന പറയുന്നു. രേണു അവൾക്ക് ഒരു കുട്ടിയാകും വരെ‌ മാത്രമാണ് കിച്ചുവിനെ സ്നേഹിച്ചത്. മകന് ഒരു കൂട്ടെന്ന് കരുതിയാണ് സുധി ആദ്യ വിവാഹം പരാജയപ്പെട്ടശേഷം വീണ്ടും വിവാഹം കഴിച്ചത്.

Kollam Sudhi wifes

പക്ഷെ മകനെ ആദ്യം കയ്യിലെടുത്ത് സുധിയുടെ ജീവിതത്തിലേക്ക് രേണു ഇടിച്ച് കയറി. സുധിയുടെ ജീവിതം ഇത്രത്തോളം തകരാൻ കാരണവും അയാളുടെ ജീവിതത്തിലേക്ക് വന്ന മൂന്ന് പെണ്ണുങ്ങളാണ്. പേഴ്സണൽ ഈ​ഗോ ക്ലാഷിന്റെ പേരിലാണ് ആദ്യ ഭാര്യ ശാലിനിയും സുധിയും തമ്മിൽ പ്രശ്നങ്ങളുണ്ടായത്. സുധിയുടെ കുടുംബത്തിന് സുധിയുടെ ആദ്യ ഭാര്യയോട് മാത്രമെ ഇന്നും ബഹുമാനവും സ്നേഹവുമുള്ളു. വീണയോ രേണുവോ ഒന്നും നല്ല മരുമകളായിരുന്നില്ല.

പക്ഷെ കിച്ചുവിന്റെ അമ്മ ശാലിനി നല്ല മരുമകളായിരുന്നു. ഏറ്റവും പാവവും മര്യാദയുള്ളവളും ശാലിനിയായിരുന്നു. കൈക്കുഞ്ഞിനെ വിട്ട് പോകേണ്ട സ്ഥിതിയിലേക്ക് ആ സ്ത്രീയെ എത്തിച്ചത് സുധിയാണ്. അമ്മയോട് കിച്ചുവിന് പരാതിയോ വെറുപ്പോ ഇല്ല. ആ സ്ത്രീ ഇന്ന് ജീവിച്ച് ഇരുപ്പില്ല. ഉണ്ടായിരുന്നുവെങ്കിൽ കിച്ചുവിന് ഇങ്ങനൊരു അവസ്ഥ വരുമായിരുന്നില്ല.

അവർ തീർച്ചയായും ഓടി എത്തുമായിരുന്നു. കിച്ചു കുറച്ച് അധികം ഭക്ഷണം കഴിച്ചാൽ പോലും വീണ പ്രശ്നങ്ങൾ ഉണ്ടാക്കുമായിരുന്നു. ഒരു പരിധി വിട്ട് കിച്ചുവിൽ അധികാരം കാണിക്കാൻ സുധിയുടെ ചേട്ടന്റെ ഭാര്യയ്ക്കോ ചേട്ടത്തിമാർക്കോ കഴിയില്ല. കാരണം അവൻ അമ്മയില്ലാത്ത കുഞ്ഞാണ്. കിച്ചുവിനോട് അധികാരം കാണിച്ചാൽ സുധി അത് വേറെ രീതിയിൽ എടുക്കും.

കിച്ചുവിന് ചിലവിന് സുധി പണം കൊടുക്കുന്നത് പോലും രേണുവിന് ഇഷ്ടമായിരുന്നില്ല. രേണുവും കുടുംബവും കാണിക്കുന്ന ഡ്രാമകൾക്ക് എതിരെ കിച്ചു പ്രതികരിക്കാതിരുന്നത് റിതപ്പനോടുള്ള സ്നേഹം കൊണ്ടാണ്. പലതും കിച്ചു ക്ഷമിച്ചു കണ്ണടച്ചു. രേണുവിന്റെ നുണയും കരച്ചിലും കൊണ്ട് ഒന്നും വെളുപ്പിക്കാനാവില്ല. രേണുവിന്റെ സർവ രഹസ്യങ്ങളും അവളുടെ ചേച്ചിക്ക് അറിയാം. ‌

Kollam Sudhi wifes

രേണുവിന്റെ ലൈഫിൽ വന്ന് പോയ പുരുഷന്മാരുടെ കണക്ക് ചേച്ചിക്ക് അറിയാം. അതുകൊണ്ട് ചേച്ചി ആവശ്യപ്പെടുന്ന പണം രേണുവിന് കൊടുക്കേണ്ടി വരും. അതുകൊണ്ടാണ് ചേച്ചി‌യെ താങ്ങി രേണു നിൽക്കുന്നത്. ബിഷപ്പ് കിച്ചുവിന് ഇടയ്ക്ക് പണം കൊടുക്കുമായിരുന്നു. അതും രേണുവും കുടുംബവും വിലക്കി. കിച്ചു കള്ള കുടിച്ച് ചീത്തയാകുമെന്ന് ബിഷപ്പിനോട് രേണു പറഞ്ഞു.

അവന് പണം കിട്ടാനുള്ള എല്ലാ മാർ​ഗവും രേണു അടച്ചു. അവനും ഒറ്റപ്പെട്ട് ആത്മഹത്യ ചെയ്യണം എന്ന ചിന്തയാണ് രേണുവിന് എന്നും ഷെഫീന ബീവി പറഞ്ഞു. രേണുവുമായുള്ള വിവാഹശേഷം കുറച്ച് കാലം ലൈഫ് സന്തോഷം നിറഞ്ഞതായിരുന്നുവെന്നും പിന്നീട് കോട്ടയത്തെ വീട്ടിൽ താൻ ഒറ്റപ്പെട്ടുവെന്നുമാണ് കിച്ചു പറഞ്ഞത്. അച്ഛൻ തനിക്കൊപ്പം സമയം ചിലവഴിക്കുന്നത് പോലും കുറവായിരുന്നുവെന്നും കിച്ചു വെളിപ്പെടുത്തിയിരുന്നു.

കിച്ചുവിന്റെ അമ്മ ശാലിനി സ്വയം ജീവനൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കൈക്കുഞ്ഞായ മകനേയും കൊണ്ട് പ്രോ​ഗ്രാമുകൾക്ക് പോയ കഥകൾ സുധിയും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്. സുധിയുമായി രേണുവിന്റെ രണ്ടാം വിവാഹമായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X