അച്ഛൻ എപ്പോഴും എന്റെ കൂടെയുണ്ട്; സുധിയുടെ പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി കിച്ചു; രേണു സ്വപ്ന ലോകത്തും; വിമർശനം

മൂന്ന് വർഷം മുമ്പ് വളരെ അപ്രതീക്ഷിതമായാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. മരിക്കുമ്പോൾ 44 വയസായിരുന്നു. ഇന്ന് സുധിയുടെ നാൽപ്പത്തിയേഴാം പിറന്നാളാണ്. അത് ഓർത്ത് വെച്ചതും ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചതും മൂത്ത മകൻ കിച്ചു എന്ന് വിളിക്കുന്ന രാഹുൽ മാത്രമാണ്. പിറന്നാൾ ആശംസകൾ അച്ഛാ... നിങ്ങൾ എപ്പോഴും എന്റെ കൂടെയുണ്ടെന്ന് എനിക്കറിയാം എന്നാണ് അച്ഛനൊപ്പമുള്ള പഴയ ഫോട്ടോകളും സുധി മരിക്കുന്നതിന് മുമ്പുള്ള വർഷം നടന്ന പിറന്നാൾ ആഘോഷത്തിന്റേയും വീഡിയോ പങ്കുവെച്ച് കിച്ചു കുറിച്ചത്.

ഞങ്ങളുടെ കുഞ്ഞ് പോയി! ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല! സങ്കടവാര്‍ത്തയുമായി പൊന്നു
ഞങ്ങളുടെ കുഞ്ഞ് പോയി! ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചില്ല! സങ്കടവാര്‍ത്തയുമായി പൊന്നു

സാമ്പത്തികമായി വളരെ അധികം ബുദ്ധിമുട്ട് നേരിട്ടിരുന്നു അക്കാലത്ത് സുധി. എന്നിരുന്നാലും ചെറിയൊരു കേക്ക് വാങ്ങി അച്ഛന് സർപ്രൈസ് കൊടുക്കാനും അർധരാത്രി തന്നെ പിറന്നാൾ ആഘോഷിക്കാനും കിച്ചു ശ്രമിച്ചിരുന്നു.

Kollam Sudhi

സുധി ഭൂമിയിൽ അവസാനമായി ആഘോഷിച്ചത് നാൽപ്പത്തിമൂന്നാം പിറന്നാളാണ്. അർധരാത്രിയിൽ കേക്കുമായി സുധിയെ വിളിച്ചുണർത്തിയത് കിച്ചുവാണ്. മകൻ ഒരുക്കിയ ആഘോഷം സുധിക്കും സന്തോഷം പകർന്നുവെന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ ഭാര്യ രേണു ആഘോഷങ്ങളിൽ പങ്കെടുക്കാതെ മാറി നിൽക്കുകയാണ് ചെയ്തത്. എത്ര വയസായി എന്നൊക്കെ രേണു ചോദിക്കുന്നുണ്ടായിരുന്നു.

എന്നാൽ കിച്ചുവിന് അച്ഛന്റെ വയസ് കൃത്യമായി അറിയാവുന്നതുകൊണ്ട് തന്നെ 43 എന്ന് എഴുതിയ മെഴുകുതിരിയെല്ലാം കേക്കിന് മുകളിൽ കത്തിച്ച് വെച്ചിരുന്നു. താനും അച്ഛനും അടുക്കുന്നതും സ്നേഹത്തോടെ പെരുമാറുന്നതും അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ലെന്ന് കിച്ചു തന്നെ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കിച്ചു പറഞ്ഞത് സത്യമായിരുന്നുവെന്നത് പുതിയ വീഡിയോയിൽ നിന്നും വ്യക്തമാണ്.

നേരില്‍ കണ്ടാല്‍ മുഖംതിരിക്കും! നയന്‍താരയോട് പിണങ്ങിയ തൃഷ! അന്നത്തെ വഴക്കിന് കാരണം?
നേരില്‍ കണ്ടാല്‍ മുഖംതിരിക്കും! നയന്‍താരയോട് പിണങ്ങിയ തൃഷ! അന്നത്തെ വഴക്കിന് കാരണം?

മകൻ അച്ഛന്റെ പിറന്നാൾ ഓർത്തിരുന്നു. പക്ഷെ ഇടതടവില്ലാതെ സുധി ചേട്ടൻ എന്ന് പറയാറുള്ള രേണു ഒരു പിറന്നാൾ ആശംസ പോസ്റ്റ് പോലും പങ്കിട്ടതില്ല. പിറന്നാളാണെന്നത് മറന്നുപോയതുപോലെയായിരുന്നു രേണുവിന്റെ പെരുമാറ്റം. സെലിബ്രിറ്റി സ്റ്റാറ്റസിന്റെ സ്വപ്ന ലോകത്ത് നിന്ന് ഭൂമിയിൽ രേണു എത്തിയിട്ടില്ലെന്നാണ് വിമർശിച്ചവർ കുറിച്ചത്.

രേണു റൊമാന്റിക്ക് റീൽസ് പങ്കിട്ടപ്പോൾ അതിന് വന്ന ഒരു കമന്റ് ഇങ്ങനെയായിരുന്നു... സുധിയുടെ ബെർത്ത് ഡെ ആഘോഷിക്കുവാണോ?. അറിഞ്ഞോ ഇന്നാണ് പിറന്നാൾ. വിഷസ് അറിയിച്ചില്ലേ?. അറിഞ്ഞ് കാണാൻ വഴിയില്ലല്ലേ എന്നായിരുന്നു കമന്റ്. അതിന് രേണു നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ഞാൻ സുധി ചേട്ടന്റെ ബെർത്ത് ഡെ ആഘോഷിക്കുകയാണ്. കാരണം ഞാൻ അല്ലേ സുധി ചേട്ടന്റെ നിയപരമായുള്ള ഒരേയൊരു ഭാര്യ.

Kollam Sudhi

ഈ ഭൂമിയിലുള്ള ഒരേയൊരു ഭാര്യ. അപ്പോൾ പിന്നെ ഞാൻ ആഘോഷിക്കണ്ടേ?. പിന്നെ പിറന്നാൾ ആശംസകൾ അറിയിച്ചിട്ടില്ല. ചേച്ചി ഒരു കാര്യം ചെയ്യൂ. ചേച്ചി നേരിട്ട് ചെന്ന് അങ്ങ് അറിയിച്ചേക്കൂ എന്നായിരുന്നു. കിച്ചു ജീവിത കഥ പങ്കുവെച്ചശേഷം രേണുവുമായി അകൽച്ചയിലാണ്. വല്ലപ്പോഴും അനിയൻ റിഥപ്പനെ കാണാൻ വേണ്ടി മാത്രം കോട്ടയത്തുള്ള സുധിലയത്തിലേക്ക് പോകും.

അമ്മയായി നിന്ന് രേണു തന്നെ സ്നേഹിച്ചിരുന്നില്ലെന്നാണ് കിച്ചു വെളിപ്പെടുത്തിയത്. സുധി ഉണ്ടായിരുന്നപ്പോഴും രേണു കിച്ചുവിനെ ഒറ്റപ്പെടുത്തിയിരുന്നുവത്രെ. സുധിയുടെ മരണശേഷം അഭിനയത്തിലേക്ക് ഇറങ്ങിയ രേണു ലക്ഷങ്ങളാണ് മാസം സമ്പാദിക്കുന്നത്. ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷൻ വഴിയും നല്ലൊരു തുക ലഭിക്കുന്നുണ്ട്. അതേസമയം എക്സ്ക്ലൂസീവ് വീഡിയോ വഴി രേണു അശ്ലീലം നിറഞ്ഞ വീഡിയോ പങ്കുവെയ്ക്കുന്നതിന് വിമർശനം ഉയരുന്നുണ്ട്.

സെക്സ് എജ്യുക്കേഷൻ വീഡിയോയൊന്നും ഇപ്പോൾ ചെയ്യുന്നില്ല, അവൾ നന്നായിയെന്ന് തോന്നുന്നു; മറുപടിയുമായി അസ്ല മാർലി
സെക്സ് എജ്യുക്കേഷൻ വീഡിയോയൊന്നും ഇപ്പോൾ ചെയ്യുന്നില്ല, അവൾ നന്നായിയെന്ന് തോന്നുന്നു; മറുപടിയുമായി അസ്ല മാർലി

അച്ഛനോട് ഉള്ള നിന്റെ സ്നേഹമാണ് മോനേ യഥാർത്ഥ സ്നേഹം. മറ്റുള്ളവരുടെയെല്ലാം കോപ്രായങ്ങൾ. വെറും അഭിനയം മാത്രം, അച്ഛൻ നിന്റെ കൂടെ തന്നെ ഉണ്ട് മോനെ. നിന്റെ ഒറ്റപ്പെടൽ, മനോവേദനയൊക്കെ അച്ഛൻ കാണുന്നുണ്ട്. നന്നായി ജീവിച്ച് സന്തോഷമായി ഇരിക്കുക എന്നാണ് കിച്ചുവിന് ലഭിച്ച കമന്റുകൾ.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X