'വീഡിയോ ഡിലീറ്റ് ചെയ്യാൻ വിളിയോട് വിളി, ഒരു രൂപ പോലും കൊടുത്തിട്ടില്ല, ലക്ഷ്മി നക്ഷത്ര പോലും കൊടുത്തത്...'
അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു തന്റെ ജീവിതത്തിലെ സംഭവങ്ങൾ തുറന്ന് പറഞ്ഞത് വലിയ ചർച്ചയായിട്ടുണ്ട്. രേണു സുധിക്കും കുടുംബത്തിനുമെതിരെയുള്ള ചില പരാമർശങ്ങൾ കിച്ചു നടത്തിയിട്ടുണ്ട്. യൂട്യൂബർ ഷഫീന ബീവി വിവാദങ്ങൾക്കിടെ കിച്ചുവിനെ നേരിൽ പോയി കണ്ട ശേഷം പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മെയിൻസ്ട്രീം ചാനലുകാർ കിച്ചു പറഞ്ഞ കാര്യം പോസ്റ്ററാക്കിയിട്ടുണ്ട്. ഞാനത് ഭയങ്കര കൗതുകത്തോടെ വായിച്ചു. എല്ലാം പറയുന്നുണ്ട്. പക്ഷെ അവൻ സൂചിപ്പിച്ച പ്രധാന കാര്യം അതിൽ പറയുന്നില്ല. ഒന്ന് രേണുവിന് ഈ ചെറുക്കനോട് താൽപര്യം ഉണ്ടായിരുന്നില്ല എന്നത്. രണ്ട് അവന്റെ അച്ഛൻ മരണപ്പെട്ടപ്പോൾ ഫെെവ് സ്റ്റാർ ഹോട്ടലിൽ കയറി ഫുഡ് അടിച്ച രേണുവിന്റെ ചേച്ചിയുടെ ഭർത്താവിനെ പറ്റി പറയുന്നതും. സുധിയുടെ ചെലവിലാണ് ആ കുടുംബം ജീവിച്ചത്. സുധിക്ക് ഈ കടം വരാൻ കാരണം രേണുവിന്റെ കുടുംബക്കാരാണ്.

രേണു കാണിക്കുന്നതെല്ലാം നുണയാണ്. കിച്ചു ഇപ്പോൾ അച്ഛമ്മയുടെ കൂടെയാണ്. അവർ പൊന്ന് പോലെ നോക്കുന്നുണ്ട്. പക്ഷെ അവൻ എവിടെയോ ഒറ്റയ്ക്കാണ്. ആ കുട്ടിക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും കോൾ ചെയ്യാം എന്ന രീതിയിൽ ഞാനവനെ പറഞ്ഞ് മനസിലാക്കിയിട്ടുണ്ട്. രേണുവുള്ള പ്രോപ്പർട്ടിയിൽ അവന് യാതൊരു താൽപര്യവും ഇല്ല. ആ വീട്ടിലേക്ക് അവൻ വരിക പോലുമില്ലെന്നും ഷഫീന ബീവി പറഞ്ഞു.
കിച്ചു ഓർത്തെടുത്ത് എന്തൊക്കെയോ പറയുന്നുണ്ട്. അവനിത് ആരോടെങ്കിലും ഒന്ന് പറഞ്ഞാൽ മതി എന്നുള്ളതായിരുന്നു. എന്നിട്ട് അവനെ വിളിയോ വിളി. വീഡിയോ ഡിലീറ്റ് ചെയ്യാൻ വേണ്ടി. നമ്മളൊക്കെ കിച്ചുവിനെ തെറ്റിദ്ധരിച്ചു. അവനിതിൽ ഇല്ല. നാട്ടുകാരെ കാണിക്കാൻ കിച്ചുവിനെ വെച്ച് മുതലെടുത്തു. പത്ത് പെെസ അവൾ അവന് കൊടുത്തിട്ടില്ല. നാട്ടുകാരുടെ പണമായ 80 ലക്ഷം രൂപ അവളുടെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ട്.
ലക്ഷ്മി നക്ഷത്ര പോലും കൊടുത്തത് രേണുവിനാണ്. ഒരു രൂപ പോലും കൊടുക്കുന്നുമില്ല. അവന് യാതൊരു സപ്പോർട്ടും എവിടെ നിന്നുമില്ല. 24 ചാനലും കൊടുക്കുന്നില്ല. ആരും കൊടുക്കുന്നില്ല. നമ്മളൊക്കെ തെറ്റിദ്ധരിക്കപ്പെട്ടതാണ്. അവന്റെ യൂട്യൂബ് ചാനലിലൂടെ കിട്ടുന്ന ചെറിയ വരുമാനമേയുള്ളൂയെന്നും ഷഫീന ബീവി പറഞ്ഞു.
അച്ഛന്റെ മരണമറിഞ്ഞ നിമിഷത്തെക്കുറിച്ച് വെെകാരികമായാണ് കിച്ചു വെെകാരികമായി സംസാരിച്ചു. എനിക്ക് ഉമിനീരിറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവരൊക്കെ ഫെെവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്നു. പള്ളിക്കാരും അളിയനുമായിരുന്നു കൂടെയുണ്ടായിരുന്നത്. പോവുന്ന വഴിക്ക് വാർത്ത ഇട്ടിരുന്നു. ഒരു റൂമിൽ മുഖത്തെ തുണിയിങ്ങനെ മാറ്റി കാണിച്ച് തന്നു. അച്ഛൻ ഇനിയില്ലെന്ന് അപ്പോഴാണ് മനസിലായത്. ഇനിയാരുണ്ട്. എന്ത് ചെയ്യുമെന്ന് അറിയില്ലായിരുന്നെന്നും കിച്ചു പറഞ്ഞു.


Click it and Unblock the Notifications
















