പൊട്ടിയാണ്... എനിക്ക് അവളെ ഇഷ്ടമാണെന്ന് പലവട്ടം ദിലീപ് പറഞ്ഞു, ഞാൻ അവരെ അനു​ഗ്രഹിക്കാൻ പോയിരുന്നു!

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തി വർഷങ്ങൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഇന്ന് കാണുന്ന സ്റ്റാർ‍ഡവും പണവും പ്രശസ്തിയും എല്ലാം ദിലീപ് സ്വന്തമാക്കിയത്. മിമിക്രിയാണ് സിനിമയിൽ എത്തിപ്പെടാൻ ദിലീപിനെ സഹായിച്ചത്. നടൻ എന്ന രീതിയിൽ കരിയർ വളർത്തികൊണ്ട് സിനിമയെ എങ്ങനെ ലാഭകരമായ ബിസിനസാക്കി മാറ്റാമെന്ന് ഏറ്റവും നന്നായി അറിയാവുന്ന താരവും ദിലീപാണ്.

'രേണുവിന് എതിരെ പ്രതികരിച്ചശേഷം മഞ്ജുവിന്റെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിക്കുന്നു, സുധിയുടെ മരണം അന്വേഷിക്കണം'
'രേണുവിന് എതിരെ പ്രതികരിച്ചശേഷം മഞ്ജുവിന്റെ മോർഫ് ചെയ്ത ഫോട്ടോകൾ പ്രചരിക്കുന്നു, സുധിയുടെ മരണം അന്വേഷിക്കണം'

അല്ലായിരുന്നുവെങ്കിൽ എല്ലാവരും മടിച്ച് നിന്നപ്പോഴും ധൈര്യ സമേതം മുന്നോട്ട് വന്ന് ട്വന്റി ട്വന്റി പോലൊരു സിനിമയുടെ നിർമ്മാണം ഏറ്റെടുത്ത് വൻ വിജയമാക്കി മാറ്റുകയില്ലായിരുന്നു. ജനപ്രിയനായകൻ എന്ന ടാ​ഗ് മലയാളികൾ നടന് മനസ് അറിഞ്ഞ് ചാർത്തി കൊടുത്തതായിരുന്നു. എന്നാൽ നടന്റെ കഴിഞ്ഞ പത്ത് വർഷത്തിന് ഇടയിൽ നടന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ ദിലീപിന് നെ​ഗറ്റീവ് ഇമേജ് ഉണ്ടാക്കി.

Dileep KPAC Lalitha

മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്ത് കാവ്യ മാധവനെ വിവാഹം ചെയ്തു എന്നതായിരുന്നു അതിൽ നടന്റെ കരിയറിനേയും ഇമേജിനേയും സാരമായി ബാധിച്ച വിഷയങ്ങളിൽ ഒന്ന്. ദിലീപ്-കാവ്യ വിവാ​ഹത്തിന് ചുക്കാൻ പിടിച്ചവരെ പോലും ഒരു സമയത്ത് മലയാളികൾ വെറുത്തിരുന്നു. അന്ന് വിമർശമനം നേരിട്ടൊരാൾ കെപിഎസി ലളിതയായിരുന്നു.

എല്ലാ കാലത്തും കെപിഎസി ലളിതയുമായി നല്ലൊരു ആത്മബന്ധം ദിലീപിന് ഉണ്ടായിരുന്നു. ഒരിക്കൽ ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് നടി മനസ് തുറന്നിരുന്നു. ആ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. കാവ്യയെ ഇഷ്ടമാണെന്ന് ദിലീപ് പലവട്ടം തന്നോട് പറഞ്ഞതായി നടി ഓർക്കുന്നു. കാവ്യയും ​ദിലീപും പുതിയ ജീവിതം ആരംഭിച്ചപ്പോൾ ഞാൻ പോയി അനു​ഗ്രഹിച്ചു.

കൂടെ നിർത്തിയൊരു ഫോട്ടോ എടുക്കണമെങ്കിൽ! എന്റെ ക്ഷമ അപാരം! രശ്മിയെക്കുറിച്ച് വേണു​ഗോപാൽ
കൂടെ നിർത്തിയൊരു ഫോട്ടോ എടുക്കണമെങ്കിൽ! എന്റെ ക്ഷമ അപാരം! രശ്മിയെക്കുറിച്ച് വേണു​ഗോപാൽ

പക്ഷെ അവർ തമ്മിൽ മറ്റ് ബന്ധങ്ങൾ ഉണ്ടായിരുന്നോ രഹസ്യങ്ങൾ ഉണ്ടായിരുന്നോ എന്നൊന്നും ഞാൻ ചോദിച്ചിട്ടുമില്ല. എന്നോട് പറഞ്ഞിട്ടുമില്ല. കാരണം അതിൽ നമ്മൾ ഇടപെടേണ്ട ആവശ്യമില്ല. എല്ലാ കാര്യങ്ങളും എന്നോട് പറയുമെന്ന് ഞാൻ പറഞ്ഞെങ്കിലും അത് ഇത്തരത്തിലുള്ള കാര്യങ്ങൾ ഒന്നുമല്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധം വേറെ ഒരാളോട് പോയി പറയില്ലല്ലോ.

അതിനെ കള്ളമെന്നോ കള്ളൻ എന്നോ പറയാൻ പറ്റില്ല. കാവ്യയെ കെട്ടാൻ പോവുകയാണെന്ന് ദിലീപ് എന്നോട് പറഞ്ഞിട്ടില്ല. പക്ഷെ അവളെ എനിക്ക് ഇഷ്ടമാണെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഭയങ്കര പൊട്ടിയാണ് ചേച്ചി. ഭയങ്കര പൊട്ടിയാണ്. മന്ദബുദ്ധിയാണ് എന്നൊക്കെ കാവ്യയെ കുറിച്ച് ദിലീപ് പറഞ്ഞിട്ടുണ്ട്. അത് കേട്ട് നമ്മൾ ചിരിക്കുക എന്നല്ലാതെ വേറെ മറുപടിയൊന്നും പറയാനായി പോയിട്ടില്ല എന്നാണ് നടി പറഞ്ഞത്.

Dileep KPAC Lalitha

2016ൽ എറണാകുളം വേദാന്ത ഹോട്ടലിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചടങ്ങിൽ ബന്ധുക്കളും സിനിമാരംഗത്തെ അടുത്തസുഹൃത്തുക്കളും മാത്രം പങ്കെടുത്തു. മമ്മൂട്ടി, സിദ്ദിഖ്, മീര ജാസ്മിൻ, രഞ്ജിത്ത്, ജോമോൾ, ചിപ്പി, ജോഷി, ടോമിച്ചൻ മുളകുപാടം, ജനാർദനൻ എന്നിവർ കെപിഎസി ലളിതയെ കൂടാതെ ചടങ്ങിൽ പങ്കെടുത്തിരുന്നു.

2009ൽ കുവൈത്തിൽ ബാങ്ക് ഉദ്യോഗസ്ഥനായ നിശാൽ ചന്ദ്രയുമായുള്ള വിവാഹത്തിനുശേഷം അഭിനയത്തിന് വിരാമമിട്ട് കുവൈത്തിലേക്ക് പോയ കാവ്യ വേർപിരിയലിനുശേഷം 2010ൽ സിനിമയിലേക്ക് മടങ്ങിയെത്തിയതും ദിലീപ് ചിത്രത്തിലൂടെ ആയിരുന്നു. മമ്മാസ് സംവിധാനം ചെയ്ത പാപ്പി അപ്പച്ചയിലൂടെ ആയിരുന്നു ഈ മടക്കം. പിന്നീട് ഇരുവരും ഒരുമിച്ച് നിരവധി സിനിമകൾ ചെയ്തു. മകൾക്കും സമ്മതമായതിനാലാണ് താൻ കാവ്യയെ ജീവിതത്തിലേക്ക് കൂട്ടിയതെന്ന് ദിലീപം തുറന്ന് പറഞ്ഞിരുന്നു.

മൂക്കുത്തി അമ്മന്റെ അഡ്വാൻസ് നയൻതാര തന്നു, നിരന്തരം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് പിന്നിൽ; വിഘ്നേഷ് ശിവൻ!
മൂക്കുത്തി അമ്മന്റെ അഡ്വാൻസ് നയൻതാര തന്നു, നിരന്തരം ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന് പിന്നിൽ; വിഘ്നേഷ് ശിവൻ!

ദിലീപുമായുള്ള വിവാഹ​ശേഷം കാവ്യ സിനിമ വിട്ടു. കുടുംബജീവിതവും ബിസിനസുമാണ് കാവ്യയുടെ ലോകം. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകൾ കൂടിയുണ്ട്. കെപിഎസി ലളിതയുമായി പ്രത്യേകമായൊരു അടുപ്പം സൂക്ഷിക്കുന്നയാളാണ് ദിലീപ്. പ്രതിസന്ധി ഘട്ടത്തില്‍ തന്നെ സഹായിച്ച ദിലീപിനെക്കുറിച്ച് അഭിമുഖങ്ങളില്‍ കെപിഎസി ലളിതയും തുറന്നുപറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: kpac lalitha dileep kavya dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X