അഹാനയെ പോലെ അനിയത്തിമാരെ ഒതുക്കിയാൽ വിവരമറിയും, ഗ്യാങ്ങുകൾ ആശങ്കയിലോ; കൃഷ്ണകുമാർ ഇനി നോക്കിയിരിക്കില്ല

നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാനായിരിക്കുകയാണ് നടനും രാഷ്‌ട്രീയ നേതാവുമായ കൃഷ്ണകുമാർ. കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിൽ അങ്ങേയറ്റം സന്തോഷത്തിലാണ് കൃഷ്ണകുമാറും കു‌ടുംബവും. ഈയടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണകുമാറും കുടുംബവും സന്ദർശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കൃഷ്ണകുമാറിന്റെ നാല് മക്കളും ഈ തീരുമാനത്തിൽ അതീവ സന്തോഷത്തിലാണ്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ഈ സന്തോഷം ഇവർ പങ്കുവെച്ചിട്ടുണ്ട്. സിനിമാ ലോകത്തിന്റെ നിയന്ത്രണം ഒരു പരിധി വരെ കയ്യിലാകുന്ന പദവിയാണ് കൃഷ്ണകുമാറിന് ലഭിച്ചിരിക്കുന്നത്.

സിനിമാ രം​ഗത്ത് നടനായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞാളല്ല കൃഷ്ണകുമാർ. വർഷങ്ങൾ നീണ്ട കരിയർ ​ഗ്രാഫിൽ പറയത്തക്ക നേട്ടങ്ങളൊന്നുമില്ല. എന്നാൽ ഇന്ന് സിനിമാ ലോകത്തിന്റെ ചാലക ശക്തികളിലൊന്നായി കൃഷ്ണകുമാർ മാറിയിരിക്കുന്നു. കൃഷ്ണകുമാറിന്റെ മക്കൾ ഓരോരുത്തരായി നായികമാരായി സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ മകൾ ഇഷാനി കൃഷ്ണ ആശകൾ ആയിരം എന്ന സിനിമയിലൂടെ നായികയായി തുടക്കം കുറിച്ചു. ഇളയ മകൾ ഹൻസിക കൃഷ്ണ അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി 2 എന്ന സിനിമയിൽ നായികയാകുമെന്നാണ് റിപ്പോർട്ടുകൾ.

Krishna Kumar  Ahaana Krishna

മൂത്ത മകൾ അഹാന കൃഷ്ണ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നിട്ട് ഏറെക്കാലമായി. എന്നാൽ ഇതുവരെ കാര്യമായി ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞിട്ടില്ല. തന്റെ രാഷ്‌ട്രീയ നിലപാടുകൾ കാരണം മകളുടെ സിനിമാ അവസരങ്ങൾ നഷ്ടപ്പെ‌ടുന്നെന്ന് കൃഷ്ണകുമാർ ഒരിക്കൽ പറഞ്ഞതാണ്. സിനിമാ രം​ഗത്ത് വലിയ പ്രബല ശക്തിയല്ലാത്തതിനാൽ‌ കൃഷ്ണകുമാറിന്റെ മകളെ ഒതുക്കുക പലർക്കും എളുപ്പവുമായിരുന്നു. എന്നാൽ ഇനിയതല്ല സാഹചര്യം. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാന്റെ മകളുടെ സിനിമാ അവസരങ്ങൾ ഇല്ലാതാക്കുന്നവർ ഇനി ചെറുതായൊന്ന് ഭയക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X