നിമിഷിനെ അന്നേ അറിയാം! അഹാന കല്യാണം കഴിക്കണമെന്ന് മെസേജ് അയച്ചു! ഒരൊറ്റ കാര്യമാണ് പറഞ്ഞതെന്ന് കൃഷ്ണകുമാര്‍
അഹാന കൃഷ്ണയും നിമിഷ് രവിയും തമ്മിലുള്ള പ്രണയം ആരാധകര്‍ക്ക് അറിയാവുന്നതാണ്. വര്‍ഷങ്ങളായുള്ള ബന്ധമാണ് ഇവരുടേത്. അഹാനയുടെ വീട്ടിലെ പരിപാടികളിലെല്ലാം നിമിഷും കുടുംബവും പങ്കെടുക്കാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറാറുണ്ട് ഇരുവരും. നിമിഷിനൊപ്പം പോസ്് ചെയ്യുമ്പോള്‍ അഹാനയുടെ മുഖത്തെ ഭാവവ്യത്യാസത്തെക്കുറിച്ച് വരെ വ്‌ളോഗ് കാണുന്നവര്‍ ചര്‍ച്ച ചെയ്യാറുണ്ട്.
അഹാനയുടെയും, നിമിഷിന്റെയും ബന്ധത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും പറഞ്ഞുള്ള കൃഷ്ണകുമാറിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. വലിയൊരു കാര്യം വരാനുണ്ട്, അതിന്റെ തിരക്കിലാണ് താനെന്ന് അഹാന മുന്‍പ് പറഞ്ഞിരുന്നു. വിവാഹത്തിനുള്ള തയ്യാറെടുപ്പാണോ എന്നായിരുന്നു ചോദ്യങ്ങള്‍.

കഴിഞ്ഞ ദിവസം അഹാന കല്യാണം കഴിക്കന്നതിനെക്കുറിച്ച് മെസേജ് ഇട്ടിരുന്നു. ചെലവുകളൊക്കെ സ്വന്തമായി തന്നെ നോക്കുമല്ലോ അല്ലേയെന്നായിരുന്നു ഞാന്‍ ചോദിച്ചത്. അഹാനയുടെയും ഇഷാനിയുടെയും പ്രണയം അങ്ങനെ അവതരിപ്പിക്കേണ്ടി വന്നിട്ടില്ല. അവരൊക്കെ വീട്ടില്‍ വരുന്നുണ്ട്. ഞാന്‍ ഇതുപോലെയായിരുന്നു. സിന്ധുവിനെ വീട്ടില്‍ വിളിച്ച് കൊണ്ടുപോവുമായിരുന്നു. ഓരോരുത്തരും കല്യാണം കഴിക്കാന്‍ പോവുന്നത് ആരെയാണെന്ന് അവര്‍ക്കും അറിയാം, എനിക്കും അറിയാം. ഈ ആളെയാണെന്ന് അറിയുമ്പോള്‍ കാര്യങ്ങള്‍ ഈസിയായില്ലേ. കല്യാണം കഴിക്കാന്‍ പോവുന്ന ആളെക്കുറിച്ച് അറിയാന്‍ രഹസ്യമായി ആളെ വിടേണ്ട ആവശ്യം എനിക്കില്ല. ഇവരെക്കാളൊക്കെ കുഴപ്പം കൊണ്ട് നടക്കുന്നവരാണ് ഞാന്‍. എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കില്‍ എല്ലാം കുഴഞ്ഞേനെ.
ഈ ആളെയാണ് കെട്ടുന്നതെന്നറിയുമ്പോള്‍ സന്തോഷവും സമാധാനവുമാണ് എനിക്ക്. എന്താവശ്യമുണ്ടെങ്കിലും ഇവരോടൊക്കെ പറയാം. അശ്വിനേ ചെയ്‌തേക്കണേ, അര്‍ജുനേ ചെയ്യണേ, നിമിഷ് ഇങ്ങനെയാണ് എന്നെല്ലാം പറയാം. നിമിഷിന്റെ അച്ഛന്‍ രവിയും ഞാനും 33 വര്‍ഷമായി പരിചയത്തിലാണ്. പുളളി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അപ്പോള്‍ എത്ര സൗകര്യമാണ്. ഷോര്‍ട്ട് ഫിലിം ചെയ്‌തോണ്ടിരിക്കുന്ന സമയത്താണ് നിമിഷിനെ ഞാന്‍ പരിചയപ്പെടുന്നത്. അങ്ങനെ അവരെ കണ്ട് വളര്‍ന്നതാണ്. അത് കഴിഞ്ഞപ്പോഴത്തേക്ക് എക്‌സ്ട്രാ ഓര്‍ഡിനറി ഗ്രോത്താണ്. നിമിഷിന്റെ അച്ഛന്റെ കുറേ മോഹങ്ങളുണ്ട്. പുള്ളി സിനിമയില്‍ ഇന്‍വെസ്റ്റ് ചെയ്ത മനുഷ്യനാണ്.
ആ മനുഷ്യന്‍ അന്നെടുത്ത എഫേര്‍ട്ടിന് ദൈവം സക്‌സസ് കൊടുക്കുന്നത് മക്കളിലൂടെയാണ്. എക്‌സലന്റ് സക്‌സസാണ് കൊടുത്തിരിക്കുന്നത്. ഞാന്‍ വളരെ കുറച്ചേ നിമിഷുമായി ഇടപെട്ടിട്ടുള്ളൂ. വെരി ഹംപിള്‍ ആന്‍ഡ് സിംപിള്‍. അതെനിക്ക് തോന്നുന്നത് അച്ഛനമ്മമാരുടെ ക്വാളിറ്റിയായിരിക്കും. വിജയവും മറ്റുമൊക്കെ വന്ന് കയറുന്നതാണ്. അതില്‍ നമ്മള്‍ വലിയ ബഹളം വെച്ചിട്ട് കാര്യമില്ല. ദു:ഖത്തിലായാലും സന്തോഷത്തിലായാലും എഴുപതില്‍ പിടിച്ച് പോവുക.
ഗോള്‍ഡിന് വില കൂടുമ്പോള്‍ സന്തോഷമാണ്. സിന്ധുവിന്റെ കുറച്ച് ഗോള്‍ഡുണ്ട്. അത് അവള്‍ എവിടെയോ കൊണ്ടുവെച്ചിരിക്കുകയാണ്. കുറഞ്ഞ പൈസയ്ക്ക് വാങ്ങിച്ചതല്ലേ. കിട്ടിയാല്‍ ഞാന്‍ വില്‍ക്കും എന്ന് അവള്‍ക്ക് അറിയാം. സ്വര്‍ണ്ണം വാങ്ങിക്കുന്നവര്‍ വാങ്ങിച്ചോട്ടെ. കല്യാണത്തിന് ഇത്ര ഇട്ടിട്ട് വരണം എന്നൊക്കെ പറയുന്നത് പ്രശ്‌നമാണ് എന്നുമായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.


Click it and Unblock the Notifications
















