ഏഴര വർഷം നീണ്ട ചികിത്സ, ഹൻസിക നേരിട്ട ആരോഗ്യ പ്രശ്നം, അഹാന കരച്ചിലായിരുന്നു; വെളിപ്പെടുത്തി കൃഷ്ണകുമാർ
കൃഷ്ണകുമാറിന്റെ നാല് മക്കളും സോഷ്യൽ മീഡിയ താരങ്ങളാണ്. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാല് മക്കൾക്കും തങ്ങളുടേതായ ആരാധക വൃന്ദമുണ്ട്. സിനിമാ രംഗത്തേക്കും ഇവർ കടന്ന് വരുന്നു. ഇഷാനി നായികയായ ആശകൾ ആയിരം എന്ന സിനിമ ഈയടുത്താണ് റിലീസ് ചെയ്തത്. ഹൻസികയും വെെകാതെ സിനിമാ രംഗത്തേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൃഷ്ണകുമാറിന്റെ ഇളയ മകളാണ് ഹൻസിക. വീട്ടിലെ എല്ലാവരുടെയും വാത്സല്യം ലഭിച്ച് വളർന്നവൾ.
ഹൻസികയുടെ ഡാൻസ് റീലുകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. ഹൻസികയെക്കുറിച്ചുള്ള ഒരു വിവരം ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് കൃഷ്ണകുമാർ. വെറെെറ്റി മീഡിയയുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറച്ചിൽ. ഇമോഷണലായ മകൾ ഹൻസികയാണ്. അവസാനത്തെ മകളാണെങ്കിലും വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും അവൾ പറഞ്ഞാൽ എല്ലാവരും കേൾക്കും. ഹൻസികയ്ക്ക് ഒരു ഹെൽത്ത് ഇഷ്യൂ ഉണ്ടായിരുന്നു. ഏഴരക്കൊല്ലം അവൾ ചികിത്സയിലായിരുന്നു. ഒന്ന് രണ്ട് കൊല്ലം ആശുപത്രിക്കകത്തായിരുന്നു. അന്നൊക്കെ എല്ലാവരും അവളുമായി വളരെ അറ്റാച്ച്ഡായിരുന്നു. അവൾക്കെന്തെങ്കിലും പ്രശ്നം വരുമ്പോഴേക്കും അമ്മു (അഹാന) കരയും. അവരാണ് കൊണ്ട് നടക്കുന്നത്. ഹൻസികയെ ചുറ്റിപ്പറ്റിയായിരുന്നു വീട് പോയ്ക്കൊണ്ടിരുന്നത്.

വീട്ടിൽ അശാന്തിയുണ്ടെങ്കിൽ സമാധാനം ഉണ്ടാക്കാൻ ഹൻസിക വിചാരിച്ചാൽ പത്ത് മിനുട്ട് കൊണ്ട് പറ്റും. ഉത്തരവാദിത്വം ഏറ്റെടുക്കുന്ന മക്കൾ അഹാനയും ഇഷാനിയും. വീടിന്റെ സന്തോഷമെന്നത് ദിയയാണെന്നും കൃഷ്ണകുമാർ പറഞ്ഞു. ദീർഘവീക്ഷണം കൂടുതൽ അഹാനയ്ക്കാണെന്ന് കൃഷ്ണകുമാർ പറയുന്നു. വാശിക്കാരി ഇഷാനിയാണ്. പലപ്പോഴും വാശി നല്ലതാണെന്നും കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ ദിവസം സിന്ധു കൃഷ്ണയും ഹൻസികയെക്കുറിച്ച് സംസാരിച്ചിരുന്നു. പുറമേക്ക് കൊറിയൻ സ്റ്റെെൽ ആണെങ്കിലും ഹൻസിക വളരെ പക്വതയുള്ള ആളാണെന്നാണ് സിന്ധു കൃഷ്ണ പറഞ്ഞത്. വളരെ അറിവുള്ള ഒരാളുടെ സോൾ ആണ് ഹൻസികയ്ക്ക്. എത്ര പ്രായമുള്ള ആളുടെ കൂടെ ഇരുന്നും സംസാരിക്കാനും വെെബ് ചെയ്യാനും പറ്റുന്ന ആളാണ് ഹൻസിക. അത് കൃഷ്ണകുമാർ എപ്പോഴും പറയാറുണ്ടെന്നും സിന്ധു കൃഷ്ണ പറഞ്ഞു.
ഇന്ന് യുവതലമുറയിലെ നിരവധി കുട്ടികളുടെ ഫാഷൻ ഐക്കണാണ് ഹൻസിക കൃഷ്ണ. കോളേജ് പഠനം പൂർത്തിയാക്കി ഹൻസിക സിനിമയിലേക്ക് വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കോളേജിലെ വിശേഷങ്ങൾ തന്റെ പുതിയ വ്ലോഗിൽ ഹൻസിക കൃഷ്ണ പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ആരാധകർക്കൊപ്പം ഹേറ്റേഴ്സും കൃഷ്ണകുമാറുടെ കുടുംബത്തിനുണ്ടായിരുന്നു. എന്നാൽ ഈയടുത്ത് ഇവരുടെ ജനപ്രീതി കൂടി. ദിയയുടെ ബിസിനസുമായി ബന്ധപ്പെട്ട പ്രശ്നം കുടുംബം കെെകാര്യം ചെയ്ത രീതി ഏവർക്കും ഇഷ്ടമായി. ദിയയുടെ ഡെലിവറി വ്ലോഗ് കൂടി കണ്ടതോടെ ജനപ്രീതി പിന്നെയും കൂടി. എന്നാൽ പിന്നെയും ഇവർക്ക് നേരെ ഹേറ്റ് കമന്റുകൾ വന്നിട്ടുണ്ട്.


Click it and Unblock the Notifications















