ഭാര്യക്കൊപ്പമുള്ള പഴയ ഫോട്ടോയുമായി കൃഷ്ണകുമാർ; വിഷയം മാറ്റല്ലേയെന്ന് കമന്റ്; സീറ്റില്ലാത്തത് ചർച്ചയിൽ

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ പോസ്റ്റ്. ഭാര്യ സിന്ധു കൃഷ്ണയ്ക്കൊപ്പമുള്ള ഫോട്ടോയാണ് കൃഷ്ണകുമാർ പങ്കുവെച്ചത്. '1994 ലിൽ കല്യാണം കഴിഞ്ഞ വർഷം, SBT യിൽ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങാൻ വേണ്ടി എടുത്ത ഒരു ഫോട്ടോ ആണിത്. ഇടയ്ക്കിടെ ചില സുഹൃത്തുക്കൾ ഈ ഫോട്ടോ അയച്ചിട്ട് പറയും ഈ ഫോട്ടോ ഞങ്ങൾക്കിഷ്ടമാണ് എന്നു..ഈ ഫോട്ടോ എടുത്തപ്പോൾ നടന്ന ഒരു ചെറിയ വിഷയം ഞാനും സിന്ധുവും ഓർക്കും ചിരിക്കും...പട്ടം പ്ലാമൂട് ഉള്ള ഒരു സ്റ്റുഡിയോയിൽ ആണ് എടുത്തത്. അവിടെ ഉണ്ടായിരുന്ന ഒരു കുഷൻ ഉള്ള ഒരു ബെഞ്ച്'

ധുരന്ധർ 2 ചരിത്രം തിരുത്തി കുറിക്കുമോ?; അഡ്വാൻസ് ബുക്കിങിലൂടെ ഇതുവരെ 200 കോടി വാരി, ആദ്യ ദിനം 100 കോടി നേടും?
ധുരന്ധർ 2 ചരിത്രം തിരുത്തി കുറിക്കുമോ?; അഡ്വാൻസ് ബുക്കിങിലൂടെ ഇതുവരെ 200 കോടി വാരി, ആദ്യ ദിനം 100 കോടി നേടും?

'അതിൽ ഞങ്ങൾ രണ്ടുപേരും ഇരുന്നു. ഫോട്ടോ എടുക്കുന്നതിനു മുൻപ് ഫോട്ടോഗ്രാഫർ എങ്ങോട്ടോ പോയി ഒരു വലിയ ലെഡ്ജർ പോലത്തെ ഒരു ബുക്ക്‌ കൊണ്ടുവന്നിട്ടു പറഞ്ഞു സിന്ധു ഒന്നു എണീറ്റെ.. എണീറ്റപ്പോൾ ബെഞ്ചിൽ അത് വെച്ചു, എന്നിട്ട് അതിനു മുകളിൽ ഇരിക്കാൻ പറഞ്ഞു. സിന്ധു ചോദിച്ചു അതെന്തിനാ..? അയാൾ പറഞ്ഞു ഹെെറ്റ് ഒന്നു അഡ്ജസ്റ്റ് ചെയ്യാനാ.. എന്നാലേ മാച്ച് ആകൂ..ഞങ്ങൾ അന്യോന്യം നോക്കി ചിരിച്ചു. ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു'

Krishnakumar

'കുറച്ചു ദിവസങ്ങൾക്കു ശേഷം ഫോട്ടോ വാങ്ങാൻ പോയി. നോക്കിയപ്പോൾ സിന്ധുവിന് എന്നെക്കാൾ ഉയരം..അപ്പോഴും ഞങ്ങൾ അന്യോന്യം നോക്കി.. ചിരിച്ചു. ഉയരം കൂടിയതിനാൽ സിന്ധു വളരെ ഹാപ്പി. ഞാനും ഫോട്ടോഗ്രഫറും ഹാപ്പി.. ഇന്നും വാട്സാപ്പിൽ ഒരു സുഹൃത്ത്‌ ഈ ഫോട്ടോ ഷെയർ ചെയ്തു. കണ്ടപ്പോൾ ഒരു സുഖം തോന്നി.. പഴയതാണ്. കളർ അല്ല.. പക്ഷെ എന്തോ ഒരിഷ്ടം.. ആ സുഖവും സന്തോഷവും നിങ്ങളുമായി ഷെയർ ചെയ്യുന്നു' എന്നായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്'

അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും
അമ്മയ്ക്ക് പിന്നാലെ മകളും അടിമുടി മാറി; ഇത് വിശ്വസിക്കാനാകുന്നില്ല...; ചർച്ചയായി ഖുശ്ബുവും മകളും

പലരും രസകരമായ കമന്റുകൾ പങ്കുവെച്ചു. ഇതിനിടെ ചിലർ നിയമസഭ തെരഞ്ഞെ‌ടുപ്പിൽ കൃഷ്ണകുമാറിന് സീറ്റ് ലഭിക്കാതെ പോയതിനെക്കുറിച്ചും പരാമർശിച്ചു. നിങ്ങള്ക്ക് സീറ്റ് ഇല്ലേ ചേട്ടാ ഇത്തവണ എന്നായിരുന്നു ഒരു സ്ത്രീയുടെ കമന്റ്. ഇതിന് കൃഷ്ണകുമാർ മറുപടി നൽകി. കുഞ്ഞിനെന്തു പ്രായമായി..? സുഖമെന്ന് വിശ്വസിക്കുന്നു എന്നാണ് കമന്റിട്ടയാളുടെ പ്രൊഫെെൽ പിക്ചറിലെ ഫോട്ടോ സൂചിപ്പിച്ച് കൃഷണകുമാർ കമന്റ് ചെയ്തത്. പോസിറ്റീവായി വിഷയം മാറ്റാനാണ് കൃഷ്ണകുമാർ ശ്രമിച്ചതെങ്കിലും നടന്നില്ല. അരിയെത്ര പയറഞ്ഞാഴി എന്നാണല്ലോ പറയുന്നതെന്നായിരുന്നു ഇതിന് വന്ന മറുപടി കമന്റ്.

More from Filmibeat

Read more about: krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X