പ്രണയം തുടങ്ങിയത് ആ സിനിമയുടെ സെറ്റില്‍! 18 കഴിഞ്ഞു, ഇത് ലവ് ജിഹാദല്ല, മതം മാറില്ലെന്നും മൊണാലിസയും ഫര്‍ഹാനും

കുംഭമേളയിലെ വൈറല്‍ താരം മൊണാലിസയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. പ്രണയ സാഫല്യത്തിനായി കാമുകനൊപ്പം തിരുവനന്തപുരത്തേക്കായിരുന്നു മൊണാലിസ എത്തിയത്. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് ഇരുവരും ഒന്നിക്കുകയായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തകരും, മാധ്യമങ്ങളുമൊക്കെയായി നിരവധി പേരായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. 18 വയസ് തികയാതെയാണോ വിവാഹം എന്നായിരുന്നു പിന്നാലെ ഉയര്‍ന്ന ചോദ്യങ്ങള്‍.

വ്യത്യസ്ത മതവിഭാഗക്കാരല്ലേ, പിന്നെന്തിനാണ് ക്ഷേത്രത്തിലെ വിവാഹം എന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. ഫര്‍മാന്‍ ഖാനാണ് മൊണാലിസയെ വിവാഹം ചെയ്തത്. മൊണാലിസയും ഫര്‍മാനും വിവാഹ ശേഷമായും മാധ്യമങ്ങളെ കണ്ടിരുന്നു. 16 അല്ല 18 വയസ് കഴിഞ്ഞുവെന്ന് മൊണാലിസ വ്യക്തമാക്കിയിരുന്നു. ആധാര്‍ കാര്‍ഡ് തെളിവായും ഇരുവരും കാണിച്ചിരുന്നു. കുഭമേളയ്ക്ക് ശേഷമായിരുന്നു മൊണാലിസയുടെ ജീവിതം മാറിമറിഞ്ഞത്. ബോളിവുഡിലടക്കം സിനിമകളില്‍ നിന്നുള്ള അവസരങ്ങളായിരുന്നു ലഭിച്ചത്.

Monalisa Bhosle about her marriage
Photo Credit: Monalisa Bhosle / Instagram

ഇടയില്‍ പരസ്യങ്ങളില്‍ നിന്നുള്ള ചാന്‍സുകളും ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നുള്ള സംവിധായകരും മൊണാലിസയുടെ ഡേറ്റിനായി കാത്തുനിന്നിരുന്നു. നാഗമ്മയെന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യം അവസരം ലഭിച്ചത്. കൈലാഷായിരുന്നു ചിത്രത്തിലെ നായകന്‍. പ്രധാനപ്പെട്ട വേഷം തന്നെയായിരുന്നു മൊണാലിസയ്ക്കായി മാറ്റിവെച്ചത്. സിനിമയുടെ പൂജ ചടങ്ങുകളൊക്കെ കഴിഞ്ഞിരുന്നു. അന്നും താരം പങ്കെടുത്തിരുന്നു. അന്നത്തെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതേ ിനിമയില്‍ അഭിനയിക്കാനെത്തിയതായിരുന്നു ഫര്‍മാന്‍ ഖാന്‍. അന്നത്തെ ചിത്രങ്ങളില്‍ മൊണാലിസയുടെ പുറകിലായി ഫര്‍മാനെയും കാണാം.

ഞങ്ങളുടെ ബന്ധം തുടങ്ങിയിട്ട് ആറേഴ് വര്‍ഷമായി. എന്നാല്‍ അതിനും എത്രയോ മുന്നേ പരിചയത്തിലായവരാണ് ഞങ്ങള്‍ എന്നാണ് തോന്നുന്നത്. അത്രയും ദൃഢമാണ് ഞങ്ങളുടെ ബന്ധം എന്നാണ് ഇരുവരും പറഞ്ഞത്. പൂവ്വാറിലായിരുന്നു അന്ന് ഇരുവരും താമസിച്ചിരുന്നത്. ഈ ബന്ധം അറിഞ്ഞതോടെയായിരുന്നു മൊണാലിസയെ നാട്ടിലേക്ക് കൊണ്ടുപോവാനായി മാതാപിതാക്കള്‍ ശ്രമം നടത്തിയത്. ഇതോടെയായിരുന്നു ഇരുവരും നിയമസഹായം തേടുന്നത്. അതിന് ശേഷമാണ് വിവാഹം നടത്തുന്നത്. പിതാവ് മറ്റൊരു വിവാഹം നടത്താനായി ശ്രമിച്ചിരുന്നു എന്ന് മൊണാലിസ പറഞ്ഞിരുന്നു. ഇപ്പോള്‍ ഞങ്ങളുടെ വിവാഹം കഴിഞ്ഞത് അവര്‍ക്കറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇരുമതങ്ങളെയും ബഹുമാനിച്ച് ജീവിക്കാനാണ് ആഗ്രഹം എന്നും ഇരുവരും പറയുന്നു.

ഫര്‍മാന്‍ മുസ്ലീമാണ്, വിവാഹ ശേഷം മതം മാറുകയില്ല. മാറിയിട്ടില്ല. ഇനി മാറാനും തീരുമാനിച്ചിട്ടില്ല. ഇത് ലവ് ജിഹാദല്ലെന്നും മൊണാലിസ പ്രതികരിച്ചിരുന്നു. മൊണാലിസയുടെ ആഗ്രഹപ്രകാരമായാണ് ക്ഷേത്രത്തില്‍ വെച്ച് വിവാഹം നടത്തിയത്. ഹിന്ദു രീതിയിലായിരുന്നു ചടങ്ങുകള്‍. താലിയണിയാനും, കുങ്കുമം ഇടാനും ഇഷ്ടമാണ്. ഇനി മുന്നോട്ട് അങ്ങനെയാണ് ജീവിക്കാന്‍ പോവുന്നത്. കേരളം വിട്ടുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഇരുവരും പറയുന്നു. വലിയ പിന്തുണയാണ് കേരളം നല്‍കിയത്. അന്ന് മലയാള സിനിമയുടെ പൂജ ചടങ്ങില്‍ വെച്ചാണ് ആദ്യം കണ്ടത്. ഞാന്‍ വില്ലനും, മൊണാലിസ നായികയുമായിരുന്നു. അങ്ങനെ തുടങ്ങിയ ബന്ധമാണ് പ്രണയത്തിലായത്. ഇത് ലവ് ജിഹാദാണെന്നാണ് മാധ്യമങ്ങളിലെ തലക്കെട്ടുകള്‍. അത് തെറ്റാണ്, അങ്ങനെയൊരു കാര്യമല്ല ഞങ്ങളുടെ വിവാഹം. വിവാദങ്ങളൊക്കെ ഞങ്ങളും അറിഞ്ഞിരുന്നു. അതിനാലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വരുന്നത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X