ഇവരെന്റെ കുടുംബം! ആര്‍തിയേയും മക്കളേയും ചേര്‍ത്തുപിടിച്ച് ഖുശ്ബു! ഈ ചിത്രം രവി മോഹനുള്ള മറുപടിയോ?
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഖുശ്ബു. വൈവിധ്യമാര്‍ന്ന ഒട്ടനവധി കഥാപാത്രങ്ങളെ സ്‌ക്രീനില്‍ അവതരിപ്പിച്ചിട്ടുണ്ട് അവര്‍. തിരക്കുകളിലായിരുന്നപ്പോഴും കുടുംബത്തിലെ കാര്യങ്ങളും കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. സംവിധായകന്‍ ജീവിത പങ്കാളിയായി വന്നതിനാല്‍ ഭിനയത്തില്‍ സജീവമായിരുന്നു അവര്‍. സോഷ്യല്‍മീഡിയയിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധമാണ് അവര്‍ സൂക്ഷിക്കുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കാനും, ചേര്‍ത്തുപിടിക്കാനുമൊക്കെ മുന്നിലുണ്ടാവാറുമുണ്ട്. സാമൂഹ്യപ്രവര്‍ത്തന മേഖലയിലും ഖുശ്ബുവിന്റെ സാന്നിധ്യം ഉണ്ടാവാറുണ്ട്. രവി മോഹന്റെ ഭാര്യയും അഭിനേത്രിയുമായ ആര്‍തിക്കും കുടുംബത്തിനുമൊപ്പമുള്ള ഖുശ്ബുവിന്റെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
തന്റെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയ നടി എന്നായിരുന്നു നേരത്തെ രവി മോഹന്‍ ഖുശ്ബുവിനെക്കുറിച്ച് പറഞ്ഞത്. പേര് പറയാതെയായിരുന്നു പരാമര്‍ശം. പേര് പറഞ്ഞാല്‍ കേസ് വരും. ഇഡ്ഡലി നടിയെന്ന് പറഞ്ഞായിരുന്നു രവി മോഹന്‍ അവരുടെ ഇടപെലുകളെക്കുറിച്ച് തുറന്നടിച്ചത്. അവരെക്കുറിച്ച് ചില താരങ്ങള്‍ എന്നോട് നേരത്തെ പറഞ്ഞിരുന്നു. അവരുടെ കുടുംബം ഇല്ലാതാക്കാന്‍ ശ്രമിച്ചതാണ്. വളരെ മോശം ഭാഷയിലായിരുന്നു അവര്‍ ഇവരെക്കുറിച്ച് സംസാരിച്ചത്. അങ്ങനെയുള്ളൊരു സ്ത്രീയാണ് എന്റെ ജീവിത്തെക്കുറിച്ച് പറയുന്നത്. എന്നെക്കുറിച്ച് പറയാന്‍ അവര്‍ക്കൊരു യോഗ്യതയുമില്ല. എന്നേക്കാളും നന്നായി അഭിനയിക്കുന്നതാണെങ്കില്‍ അങ്ങനെ ചെയ്‌തോ, ഞാന്‍ തന്നെ നിങ്ങള്‍ക്ക് അവാര്‍ഡ് തരും എന്നായിരുന്നു രവി മോഹന്‍ പറഞ്ഞത്.

ആര്‍തി എല്ലാ കാര്യങ്ങളും പങ്കുവെക്കാറുണ്ട് ഖുശ്ബുവിനോട്. ആര്‍തിയുടെ പോസ്റ്റുകളുടെ താഴെയായി കമന്റുകളും പങ്കുവെക്കാറുണ്ട്. രവി മോഹനെതിരെയുള്ള പോസ്റ്റുകളിലും അവര്‍ അഭിപ്രായം പറയാറുണ്ട്. അവരുടെ ജീവിതത്തിലെ കാര്യങ്ങളില്‍ ഇവരെന്തിനാണ് അഭിപ്രായം പറയുന്നതെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. രവി മോഹന്റെ ആരാധകരും താരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രവി മോഹന്റെ പരാമര്‍ശവും, പിന്നീട് നടന്ന ചര്‍ച്ചകളുമെല്ലാം ഖുശ്ബുവും വീക്ഷിക്കുന്നുണ്ടായിരുന്നു. ബൈബിളിലെ വാചകം ക്വാട്ട് ചെയ്തായിരുന്നു അവര്‍ പ്രതികരിച്ചത്. നിങ്ങളുടേതല്ലാത്തത് സ്വന്തമാക്കാന്‍ നോക്കരുത്. നിങ്ങളുടെ പ്രവര്‍ത്തികളാണ് നിങ്ങള്‍ എങ്ങനെയുള്ളവരാണെന്ന് തെളിയിക്കുന്നത്. താന്‍ എങ്ങനെയുള്ളതാണെന്നും, യഥാര്‍ത്ഥ സ്വഭാവവും കാണിച്ചുതന്ന അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല എന്നായിരുന്നു ഖുശ്ബുവിന്റെ പ്രതികരണം.
രവി മോഹന്റെ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ആര്‍തിക്കും കുടുംബത്തിനുമൊപ്പമുള്ള ഫോട്ടോയുമായി ഖുശ്ബു എത്തിയത്. മൈ ഫാമിലി എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്ത ചിത്രം ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.


Click it and Unblock the Notifications