'പാർട്ടിയും ആഘോഷവും, തൃഷയ്ക്ക് അന്നേ വിജയ്നോട് ഇഷ്ടം തോന്നി; പല നടിമാരെ കണ്ടിട്ടുണ്ട്, പക്ഷെ തൃഷ...'

കോളിവുഡിൽ സജീവ ചർച്ചയായി തുടരുകയാണ് തൃഷ-വിജയ് ​ഗോസിപ്പുകൾ. ഒരു കാലത്ത് ഹിറ്റ് ജോഡിയായിരുന്ന ഇരുവരും ഇന്ന് പ്രണയത്തിലാണെന്നാണ് സംസാരം. അതേസമയം തൃഷയ്ക്ക് വിജയ്നോട് വളരെക്കാലം മുമ്പേ അടുപ്പം തോന്നിയിരുന്നെന്ന് ആരാധകർ പറയുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് നടി കുട്ടി പത്മിനി തൃഷയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കഷ്ടപ്പാടിൽ നിന്ന് കേറി വന്നു... വീണ്ടും കഷ്ടപ്പാടിലോട്ടാണല്ലോ, ​എല്ലാം അറിഞ്ഞുകൊണ്ട് സമ്മതിച്ചതല്ലേ; ചർച്ച
കഷ്ടപ്പാടിൽ നിന്ന് കേറി വന്നു... വീണ്ടും കഷ്ടപ്പാടിലോട്ടാണല്ലോ, ​എല്ലാം അറിഞ്ഞുകൊണ്ട് സമ്മതിച്ചതല്ലേ; ചർച്ച

തൃഷയ്ക്ക് പാർട്ടികൾക്ക് പോകാനും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാനും വളരെ ഇഷ്ടമാണ്. എത്ര തിരക്കായാലും സുഹൃത്തുക്കൾക്കായി കുറച്ച് സമയം മാറ്റിവെക്കും. അതാണ് തൃഷയെ ചെറുപ്പമാക്കി നിലനിർത്തുന്നത്. എത്ര വലിയ നായികയാണെങ്കിലും ഈ​ഗോ തൃഷയ്ക്കില്ല. എവിടെ കണ്ടാലും ഓടി വന്ന് സ്നേ​ഹത്തോടെ സംസാരിക്കും. ജീവിതത്തിൽ ഞാൻ പല നടിമാരെ കണ്ടിട്ടുണ്ട്. അവരെല്ലാം ഒരു നിലയിലെത്തിയ ശേഷം പഴയ സ്നേഹം കാണിക്കില്ല. തൃഷ അങ്ങനെയല്ല.

Trisha  Vijay

എന്റെ മകളുടെ പിറന്നാളിന് അവളോടൊപ്പം അമേരിക്കയിൽ പോയി. മകൾ വിദേശത്ത് പഠിക്കാൻ പോയപ്പോൾ തൃഷ അവി‌ടെ പോയി സമയം ചെലവഴിച്ചു. എപ്പോൾ സമയം കിട്ടിയാലും പഴയ സുഹൃത്തുക്കളോടൊപ്പം കറങ്ങും. ഇതെല്ലാം കാണുമ്പോൾ തൃഷ ഇപ്പോഴും കുട്ടിയാണെന്ന് തോന്നും. തൃഷയുടെ ഏറ്റവും നല്ല ജോഡി വിജയ് ആണ്. ​എപ്പോഴോ ഒരിക്കൽ വിജയോട് തൃഷയ്ക്ക് സ്നേഹം തോന്നി. അതെനിക്ക് നന്നായി അറിയാം. എന്നാൽ അതവരുടെ വ്യക്തിപരമായ കാര്യമാണ്. അതിനാൽ പറയുന്നില്ല. കാരണം വിജയ് അന്ന് വിവാഹിതനായിരുന്നെന്നും കുട്ടി പത്മിനി പറഞ്ഞു.

<strong>ശ്രീകണ്ഠൻ നായരുടെ രണ്ട് നിർദ്ദേശങ്ങൾ, അതോടെ മാറ്റം, ഞാൻ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്ന ആൾ: രഞ്ജിനി ഹരിദാസ്</strong>
ശ്രീകണ്ഠൻ നായരുടെ രണ്ട് നിർദ്ദേശങ്ങൾ, അതോടെ മാറ്റം, ഞാൻ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്ന ആൾ: രഞ്ജിനി ഹരിദാസ്

തെലുങ്കിൽ തൃഷയും മഹേഷ് ബാബുവും വളരെ നല്ല ജോഡിയാണ്. അവർ ഒരുമിച്ച് അഭിനയിച്ച സിനിമകൾ മനോഹരമാണ്. മെയ്ഡ് ഫോർ ഈച്ച് അദർ പോലെ. ഈ കാലഘട്ടത്തിലാണ് തൃഷയുടെ വിവാഹ നിശ്ചയം നടക്കുന്നത്. എന്തോ ചില കാരണങ്ങളാൽ ആ വിവാഹം നടന്നില്ല. ബന്ധത്തിൽ നിന്ന് പുറത്ത് വന്നു. അതിൽ ഞാൻ തൃഷയെ അഭിനന്ദിക്കുന്നു. ഒരുപാട് പേർ സമൂഹത്തെ ഭയന്ന് സ്വന്തം ജീവിതം കളയും. അതിന്റെ ആവശ്യമില്ല. നമുക്കിഷ്ടപ്പെടാത്ത ബന്ധത്തിൽ തുടരേണ്ടതില്ല. തൃഷയുടെ തീരുമാനം നല്ലതാണെന്നും കുട്ടി പത്മിനി പറഞ്ഞു.

മഹേഷ് ബാബുവിന്റെ സ്വഭാവ രീതികളെക്കുറിച്ച് ഒരിക്കൽ കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. മറ്റ് സ്ത്രീകളോട് അടുത്തിടപഴകുന്ന ആളല്ല മഹേഷ് ബാബുവെന്ന് ഒരിക്കൽ കുട്ടി പത്മിനി പറഞ്ഞു. വീട്ടുകാരുടെ സമ്മതം ലഭിച്ച ശേഷമാണ് വിവാഹം ചെയ്തത്. മഹേഷ് ബാബു അമ്മയുമായി വളരെ ക്ലോസ് ആയിരുന്നു. അമ്മയുടെ സമ്മതം ലഭിച്ച ശേഷമായിരുന്നു വിവാഹം. മഹേഷ് ബാബു വേറൊരു സ്ത്രീയെ തിരിഞ്ഞ് പോലും നോക്കില്ല.

ഒപ്പം അഭിനയിക്കുന്ന നടിക്കൊപ്പം മഹേഷ് ബാബു വളരെ ഫ്രണ്ട്ലിയായിരുന്നെന്ന് ആർക്കും പറയാനാകില്ല. മഹേഷ് ബാബുവിന് ഏക പത്നി വ്രതമാണെന്ന് ഹൈദരാബാദിൽ പോയാൽ എല്ലാവരും പറയും. അങ്ങനെയാണദ്ദേഹം. ഷൂട്ടിം​​ഗിനിടെ സംസാരിക്കുന്നതിനപ്പുറം അധികം സൗഹൃദം വെക്കുകയേ ഇല്ലെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X