ഒരുപക്ഷെ തൃഷ കണ്ടെത്തിയിട്ടുണ്ടാകില്ല, ശരിക്കും സന്തോഷത്തിലായിരിക്കുക എന്നതാണ് പ്രധാനം: കുട്ടി പത്മിനി
വിജയുമായി ചേർത്തുള്ള ഗോസിപ്പുകൾ കാരണം വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ് നടി തൃഷ കൃഷ്ണൻ. വിജയുടെ പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോ ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. വിജയുടെ വിവാഹമോചനക്കേസ് കോടതിയിലാണ്. വിവാഹമോചനത്തിന് ശേഷം തൃഷയെ വിജയ് വിവാഹം ചെയ്തേക്കുമെന്ന് വാദമുണ്ട്. അതേസമയം വിവാഹമെന്ന സങ്കൽപ്പത്തിൽ അടിയുറച്ച് വിശ്വസിക്കുന്നയാളല്ല തൃഷ. തൃഷ വിവാഹം ചെയ്യാത്തതെന്ത് കൊണ്ടെന്ന ചോദ്യത്തിന് നടി കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എല്ലാവർക്കും വിവാഹം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എല്ലാവർക്കും കൂടെ സോൾ മേറ്റ് വേണമെന്ന ആഗ്രഹമുണ്ട്. ജീവിതത്തിൽ കണ്ടുമുട്ടുന്ന ചിലരോട് പ്രണയം തോന്നാം. അത് പ്രണയമാണോ ആകർഷണമാണോ എന്ന് എനിക്ക് ശരിയായി പറയാനറിയില്ല. അവരവരുടെ ജീവിതത്തിലുണ്ടാകുന്നത് അവരവർക്കേ അറിയൂ. ഒരുപക്ഷെ തൃഷ ഇതുവരെയും തന്റെ സോൾമേറ്റിനെ കണ്ടിട്ടുണ്ടാവില്ല. ഒരുവേള കണ്ടുമുട്ടിയത് കൊണ്ടാകാം. എനിക്കിത് തന്നെ വലിയ സന്തോഷം തരുന്നു, കല്യാണം കഴിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നുണ്ടാകില്ല. നമ്മൾ ശരിക്കും സന്തോഷത്തിലാണോ എന്നതാണ് പ്രധാനം. വിവാഹ ബന്ധത്തിൽ ഇന്ന് എത്ര പേർ സന്തോഷത്തോടെയിരിക്കുന്നെന്നും കുട്ടി പത്മിനി ചോദിച്ചു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലും തൃഷയെക്കുറിച്ച് കുട്ടി പത്മിനി സംസാരിച്ചിരുന്നു.

തൃഷ ഇന്ന് വലിയ വിവാദങ്ങളിലാണ്. എന്നാൽ ആ പെൺകുട്ടി അങ്ങനെയാെന്നുമല്ല. അവൾ വളരെ നല്ലവളാണ്. ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചു. ഇന്ന് സംഭവിച്ചതല്ല. വർഷങ്ങൾക്ക് മുമ്പ് പ്രണയത്തിലായതാണ്. എന്ത് കൊണ്ട് പ്രണയം വരുന്നെന്ന് പറയാനാകില്ല. ആത്മാവിന്റെ കണക്ഷനാണ്. കുട്ടിക്കാലത്ത് ഒരുപാട് നാൾ എന്റെ വീട്ടിലായിരുന്നു തൃഷ. തൃഷയും എന്റെ മൂത്തമകളും വളരെ നല്ല സുഹൃത്തുക്കളാണ്. ജോളി ടെെപ്പാണ് അവർ. വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ എനിക്ക് അവകാശമില്ല.
പക്ഷെ വിവാഹിതനെ പ്രണയിക്കുന്നത് ആരായാലും തെറ്റാണെന്നേ ഞാൻ പറയൂ. പക്ഷെ ഒരാൾക്ക് മാത്രം ആ തെറ്റ് ചെയ്യാനാകില്ല. രണ്ട് പേരും ചേർന്നാണ് ചെയ്യുന്നത്. പക്ഷെ ആ വശത്ത് എന്താണ് പ്രശ്നമെന്ന് അറിയില്ല. ഒരുപക്ഷെ അവർ പിരിഞ്ഞ് താമസിക്കുന്നതിനാലാകും. പിന്നീടൊരു ജീവിതം ഉണ്ടാകാനേ പാടില്ലേയെന്നും കുട്ടി പത്മിനി പറയുന്നു. തൃഷയ്ക്ക് വിജയ്നോട് സിനിമാ രംഗത്തെ തന്റെ തുടക്ക കാലത്തേ സ്നേഹമുണ്ടായിരുന്നെന്ന് മുമ്പൊരിക്കലും കുട്ടി പത്മിനി പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications
