വീട് മണ്ണിനടിയിലേക്ക് താഴുന്നു, കനകയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അറിയാൻ ദിവസങ്ങളെടുക്കും! കുട്ടി പത്മിനി

പൊതുസമൂഹത്തിൽ നിന്നും വർഷങ്ങളായി മാറി നിൽക്കുകയാണ് നടി കനക. അമ്മ നടി ദേവികയുടെ മരണ ശേഷമാണ് കനക എല്ലാത്തിൽ നിന്നും അകന്നത്. ദേവികയെ അടുത്തറിയാവുന്ന ആളായിരുന്നു നടി കുട്ടി പത്മിനി. ഈ പരിചയം വെച്ച് ഈയടുത്ത് കനകയെ കുട്ടി പത്മിനി നേരിൽ കണ്ട് സംസാരിച്ചിരുന്നു. കനക തന്റെ വീട്ടിനുള്ളിലേക്ക് ഒതുങ്ങിയതിനെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രേണുവിന് മാത്രമെ കാൻസർ വന്നിട്ടുള്ളോ?; അവനവന് വരുമ്പോഴെ മനസിലാകൂ, പണമല്ലല്ലോ പ്രാർത്ഥനയല്ലേ ആവശ്യപ്പെട്ടത്!
രേണുവിന് മാത്രമെ കാൻസർ വന്നിട്ടുള്ളോ?; അവനവന് വരുമ്പോഴെ മനസിലാകൂ, പണമല്ലല്ലോ പ്രാർത്ഥനയല്ലേ ആവശ്യപ്പെട്ടത്!

എന്തിനാണ് നീ ഒറ്റയ്ക്ക് താമസിക്കുന്നത്, നിനക്കെന്തെങ്കിലും സഹായം വേണമെങ്കിൽ പറ, ഞാൻ തീർച്ചയായും സഹായിക്കാം, ഈ വീട് വിറ്റ് നല്ലൊരു പെന്റ്ഹൗസ് വാങ്ങിക്കൂടേ എന്ന് ഞാൻ ചോദിച്ചു. ഞങ്ങളൊക്കെ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പെട്ടെന്നാെരാൾക്ക് കയറി വരാൻ പറ്റില്ല. താഴ് വാച്ച്മാൻ ഉണ്ടാകും. ഇങ്ങനെയാെരാൾ വന്നിട്ടുണ്ട് ഉള്ളിലേക്ക് വിടണോ എന്ന് വാച്ച്മാൻ നമ്മളെ ഫോൺ ചെയ്ത് ചോദിക്കും. അങ്ങനെയൊരു നല്ലയിടം ഞാൻ നിനക്ക് വേണ്ടി ഏർപ്പാടാക്കിത്തരാം, പണം എന്റെ അക്കൗണ്ടിലേക്ക് ഇടേണ്ട, നീ തന്നെ ഡീൽ ചെയ്തോ എന്ന് ഞാൻ കനകയോട് പറഞ്ഞതാണ്. കനകയുടെ വീട് രണ്ടടി മണ്ണിലേക്ക് താഴ്ന്ന് പോയിട്ടുണ്ട്.

Kanaka

എന്തിന് ഇങ്ങനെയൊരിടത്ത് താമസിക്കണമെന്ന് ഞാൻ ചോദിച്ചു. ഇല്ല ആന്റീ, എന്നെ പലരും പറ്റിച്ചു, സർക്കാരിൽ നിന്ന് കുറച്ച് പണം ലഭിക്കാനുണ്ട്, എന്റെ സ്ഥലം ഏറ്റെടുത്തിട്ട് പണം ലഭിച്ചില്ലെന്ന് കനക പറഞ്ഞു. ഞാൻ നിന്നെയും കൊണ്ട് പോയി മുഖ്യമന്ത്രിയോട് പോയി സംസാരിക്കാം , അവരെല്ലാവർക്കും സഹായം ചെയ്യുന്ന ആളാണെന്ന് ഞാൻ. തീർച്ചയായും വരാം എന്ന് കനക പറഞ്ഞു. പിന്നീട് എനിക്കായി വാട്സാപ്പ് ഓൺ ചെയ്തു. രണ്ട് മൂന്ന് ദിവസം ഹായ് അക്ക എന്ന് പറഞ്ഞ് മെസേജ് അയക്കുമായിരുന്നു.

ഇല്ലാത്ത വെെറാലിറ്റി ഉണ്ടാക്കാൻ നോക്കുന്നു, നിർത്താതെ അഹാന കൃഷ്ണ; ഇതിനൊരു അവസാനമില്ലേയെന്ന് ചോദ്യം
ഇല്ലാത്ത വെെറാലിറ്റി ഉണ്ടാക്കാൻ നോക്കുന്നു, നിർത്താതെ അഹാന കൃഷ്ണ; ഇതിനൊരു അവസാനമില്ലേയെന്ന് ചോദ്യം

പിന്നീട് വീണ്ടും ഉൾവലിഞ്ഞു. കനകയെ കാണണമെങ്കിൽ വീടിന് മുന്നിൽ കാത്ത് നിൽക്കണം. ​ഗേറ്റിന് ഏഴെ‌ട്ട് പൂട്ടുണ്ട്. ​ഗേറ്റ് ചാടി കടന്നാൽ അത് കുറ്റമാണ്. ഉള്ളിൽ കടന്നാൽ കതക് തട്ടി ആരെ വിളിക്കും. ഫോൺ സ്വിച്ച് ഓഫ് ആയിരിക്കും. ആവശ്യമെങ്കിൽ ഫോൺ ഓൺ ചെയ്ത് സ്വി​ഗിയിൽ ഓർഡർ ചെയ്യും. എവിടെക്കെങ്കിലും പോകാനുണ്ടെങ്കിൽ ഓട്ടോയിലോ ഊബറിലോ പോകും. അല്ലാതെ അവൾ പുറത്ത് വരാറേ ഇല്ല. എന്തോ കാരണത്താൽ അവൾ ഡിപ്രഷനിലേക്ക് പോയി. അതിൽ നിന്ന് പുറത്ത് വന്ന് ആരെയും വിശ്വസിക്കാൻ കനക തയ്യാറല്ല. കാരണം അത്രയും ജീവിതത്തിൽ അനുഭവിച്ചു. എന്റെ വിഷമം ഒരുവേള എന്തെങ്കിലും കനകയ്ക്ക് സംഭവിച്ചാൽ പുറത്തറിയാൻ മൂന്ന് നാല് ദിവസങ്ങളാകും. ഒന്നും സംഭവിക്കാതിരിക്കട്ടെ. സ്വത്തുക്കൾ ഒരുപാടുണ്ട്. എത്രയാണെന്ന് പറയുന്നില്ല. വീടിന്റെ ജനൽ പോലും തുറക്കാതെ അടച്ച് മൂടിയിരിക്കുന്നു. കനക സാധാരണ ജീവിതത്തിലേക്ക് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും കുട്ടി പത്മിനി പറയുന്നു.

Read more about: kanaka
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X