അമ്മയാവുക എന്ന ആഗ്രഹമേയില്ല! 52ലും അവിവാഹിത! വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ലക്ഷ്മി ഗോപാലസ്വാമി
മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനുമൊപ്പം അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട നായികമാരിലൊരാളാണ് ലക്ഷ്മി ഗോപാലസ്വാമി. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി ഇതിനകം തന്നെ അവര്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 52 ലേക്ക് കടന്നിരിക്കുകയാണ് താന്‍ എന്ന് ലക്ഷ്മി പറയുന്നു. കുട്ടിക്കാലം മുതലേ നൃത്തലോകത്ത് സജീവമാണ്. സത്യം പറഞ്ഞാല്‍ ഞാനങ്ങനെ ബ്യൂട്ടി ട്രീറ്റ്‌മെന്റൊന്നും ചെയ്തിട്ടില്ല. ഓരോ മാറ്റം വരുമ്പോഴും ഞാന്‍ സെലിബ്രേറ്റ് ചെയ്യാറുണ്ട്. മുടിയുടെ കളര്‍ മാറുമ്പോഴും, ചുളിവ് വരുമ്പോഴുമെല്ലാം ഞാന്‍ ആഘോഷിക്കാറുണ്ട്. എന്റെ മുത്തശ്ശി നല്ല സുന്ദരിയായിരുന്നു. 85 ലും നല്ല ഐശ്വര്യമായിരുന്നു.
അതായിരിക്കാം എനിക്കും കിട്ടിയത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മി ഗോപാലസ്വാമി മനസുതുറന്നത്. ഡാന്‍സിനൊപ്പമായി മോഡലിംഗും ചെയ്യുന്നുണ്ടായിരുന്നു. പിജി കഴിഞ്ഞ് രണ്ട് വര്‍ഷം പിന്നിട്ടപ്പോഴാണ് 'അരയന്നങ്ങളുടെ വീട്' ചെയ്യുന്നത്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ പ്രമുഖ സംവിധായകര്‍ വരെ എന്നെ തേടി വന്നിരുന്നു. അന്‍പതോളം ചിത്രങ്ങളോട് ഞാന്‍ നോ പറഞ്ഞിരുന്നു. മലയാള സിനിമയെക്കുറിച്ച് എനിക്ക് കാര്യമായൊന്നും അറിയില്ലായിരുന്നു. മമ്മൂട്ടി സാര്‍ ഫെയ്മസായതിനാല്‍ എനിക്ക് അറിയാമായിരുന്നു.

മമ്മൂക്കയോടൊപ്പമായിരുന്നു ആദ്യമായി ഓണസദ്യയൊക്കെ കഴിച്ചത്. അതൊക്കെ ഇപ്പോഴും മനസിലുണ്ട്. കേരളത്തില്‍ വന്നാല്‍ അവിയല്‍ കഴിക്കാനിഷ്ടമാണ്. തോരനും പായസങ്ങളുമൊക്കെ ഞാന്‍ കഴിക്കാറുണ്ട്. ബാംഗ്ലൂരില്‍ ചെന്നാല്‍ ഞാന്‍ ഇതൊക്കെ ഓര്‍ഡര്‍ ചെയ്ത് കഴിക്കാറുണ്ട്. കുക്കിംഗിന് കുറച്ച് ക്ഷമ വേണം. എനിക്ക് അതില്ല. ജീവിതത്തില്‍ ആദ്യമായി എനിക്ക് വിഷുക്കൈനീട്ടം തന്നത് ജയറാമേട്ടനും പാര്‍വതി ചേച്ചിയുമായിരുന്നു. അന്ന് ഞങ്ങളെല്ലാം ഒന്നിച്ചൊരു ഷോ ചെയ്തിരുന്നു. കാവ്യയും, കലാഭവന്‍ മണിയുമടക്കം ഒത്തിരി പേരുണ്ടായിരുന്നു. അന്നാണ് ആദ്യമായി വിഷുക്കണി കാണുന്നത്. കൈനീട്ടം കിട്ടിയതും അന്നായിരുന്നു.
അമ്മയാവുന്നതും, കുട്ടികളെ വളര്‍ത്തുന്നതുമല്ല എന്റെ ജീവിതലക്ഷ്യം. കല്യാണം കഴിക്കുന്നില്ലേ, എന്തുകൊണ്ട് സിംഗിള്‍ ലൈഫ് എന്ന ചോദ്യം എപ്പോഴും വരാറുണ്ട്. അമ്മയാവുക എന്നൊക്കെ പറഞ്ഞാല്‍ വലിയ കാര്യമാണ്. അമ്മമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ചും, സ്ട്രസിനെക്കുറിച്ചുമെല്ലാം ഞാന്‍ ഓര്‍ക്കാറുണ്ട്. എന്റെ കൂടെ എല്ലായിടത്തും വന്നിരുന്നത് അമ്മയായിരുന്നു. സ്വന്തമായൊരു കുഞ്ഞ്, കുടുംബം എന്നൊരു ആഗ്രഹം എനിക്ക് തോന്നിയിട്ടേയില്ല. കുട്ടികളെയൊക്കെ എനിക്കിഷ്ടമാണ്. ജീവിതത്തില്‍ ഒറ്റയ്ക്കാണ് എന്ന തോന്നലൊക്കെ വന്നിട്ടുണ്ട്. ഒരു കംപാനിയന്‍ ഉണ്ടായിരുന്നെങ്കില്‍ നന്നായേനേ എന്നൊക്കെ തോന്നിയ നിമിഷങ്ങളുണ്ട്. പക്ഷേ, അതിന് പറ്റിയ ആളായിരിക്കണം.
മുകേഷിനെ വിവാഹം ചെയ്തുവെന്നും, പിന്നീട് വേര്‍പിരിഞ്ഞു എന്നുമുള്ള വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. അത് ശരിയായ കാര്യമല്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. മറ്റുള്ളവരോടുള്ള അതേ സൗഹൃദമാണ് മുകേഷുമായുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി ഇനി സമയം കളയല്ലേ, ഇതൊന്നും ശരിയല്ല. വിവാഹേതര ബന്ധത്തെക്കുറിച്ചൊന്നും ഞാന്‍ കമന്റ് ചെയ്തിട്ടില്ല. അദ്ദേഹത്തെ ഇഷ്ടമായിരുന്നു, താമസിച്ചുപോയി എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. മലയാളം പറയാന്‍ എനിക്കിഷ്ടമാണ്. തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളെക്കുറിച്ചും അവര്‍ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications