രേണു വീക്ക്, എന്ത് വന്നാലും കൂടെ നിൽക്കും, ആ വ്യക്തി പറയുന്നത് കേട്ടപ്പോൾ വന്നത് ചിരി; സായ്ക്കെതിരെ ലക്ഷ്മി!

കഴിഞ്ഞ രണ്ട് വർഷമായി രേണു സുധിയുമായി അധികം അടുപ്പം ഇല്ലായിരുന്നു ലക്ഷ്മി നക്ഷത്രയ്ക്ക്. രേണു അഭിനയത്തിലേക്ക് ഇറങ്ങിയശേഷമാണ് ഇരുവരും തമ്മിൽ അകൽച്ചയുണ്ടായത്. ബി​ഗ് ബോസിൽ മത്സരിക്കാൻ അവസരം ലഭിച്ചപ്പോൾ ഒരു വാക്ക് തന്നോട് രേണു പറഞ്ഞില്ലെന്നും ലക്ഷ്മി തുറന്ന് പറഞ്ഞിരുന്നു. എന്നിരുന്നാലും രേണുവിന് അർബുദം സ്ഥിരീകരിച്ചുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ എല്ലാം മറന്ന് ലക്ഷ്മി രേണുവിനെ വിളിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

മുറിയിൽ തെന്നി വീണു, കോമയിലായ നാളുകൾ; ഡാൻസ് നമ്പറുകളിലൂടെ ഹരമായി മാറിയ മുമെെദ് ഖാന്റെ ജീവിതം
മുറിയിൽ തെന്നി വീണു, കോമയിലായ നാളുകൾ; ഡാൻസ് നമ്പറുകളിലൂടെ ഹരമായി മാറിയ മുമെെദ് ഖാന്റെ ജീവിതം

ഇപ്പോഴിതാ രേണുവിനെ കുറിച്ചും രേണുവിന് സാമ്പത്തിക സഹായം നൽകിയ മുൻ ബി​ഗ് ബോസ് താരം സായ് കൃഷ്ണയെ കുറിച്ചും ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

Lakshmi Nakshathra renu sudhi

രേണുവിന്റെ ആരോ​ഗ്യം വളരെ വീക്കാണെന്നാണ് താൻ അറിഞ്ഞതെന്നും എന്ത് വന്നാലും കൂടെ നിൽക്കുമെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. മാത്രമല്ല സായ് കൃഷ്ണയെ കുറിച്ചും ലക്ഷ്മി സംസാരിച്ചു. രേണുവിനെ വിളിച്ചിരുന്നു. ആ സമയത്ത് അവർ ആശുപത്രിയിൽ ചെക്കപ്പ് നടത്തുകയായിരുന്നു. രേണുവിന്റെ സഹോദരിയാണ് ഫോൺ എടുത്തത്. അതിനുശേഷം രേണു എന്നെ തിരിച്ച് വിളിച്ചു. ചെക്കപ്പിന്റെ കാര്യങ്ങളെല്ലാം സംസാരിച്ചു.

എല്ലാവർക്കും അറിയുന്നതുപോലെ രേണുവിന് രോ​ഗം സ്ഥിരീകരിച്ചു. ആർക്കും കാൻസർ രോ​ഗം വരാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. രേണുവിന്റെ കോൺഫിഡൻസ് വെച്ച് രേണു തിരിച്ച് വരും. രേണു എപ്പോഴും പറയുന്നതുപോലെ രേണു ഫയറാണ്. അതുകൊണ്ട് തീർച്ചയായും രോ​ഗത്തെ അതിജീവിക്കാൻ രേണുവിന് കഴിയും.

നുണകൾ മെനയാനുള്ള അസാമാന്യ കഴിവിനെ സമ്മതിക്കണം! ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ: മിഥിലാജ്
നുണകൾ മെനയാനുള്ള അസാമാന്യ കഴിവിനെ സമ്മതിക്കണം! ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ: മിഥിലാജ്

അത് രേണുവിന്റെ കോൺഫിഡൻസാണ്. രേണു പുലിക്കുട്ടിയായി തിരിച്ച് വരും എന്ന് മാത്രമെ പറയാനുള്ളു. എപ്പോഴും ഞങ്ങൾ ടച്ചിലുണ്ട്. കൂടെയുണ്ടായിരിക്കുമെന്ന് രേണുവിനോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ സംസാരിച്ചിരുന്നു. പക്ഷെ രേണു വളരെ വീക്കാണ്. എന്ത് വന്നാലും ഞാൻ കൂടെ നിൽക്കും. എല്ലാം പെട്ടന്ന് മാറട്ടെ ഉഷാറാവട്ടെ. അതുപോലെ രേണുവിനെ ഇഷ്ടമുള്ളവർ ചെയ്യേണ്ട ഒരു കാര്യം എന്റെ ഭാ​ഗത്ത് നിന്നുള്ള ഏറ്റവും വലിയ റിക്വസ്റ്റാണ്.

നമ്മുടെ പ്രസൻസ് രേണുവിന് സന്തോഷമുണ്ടാക്കുമായിരിക്കാം. പക്ഷെ നിങ്ങൾ രേണുവിനെ വീഡിയോ കോൾ ചെയ്ത് മാത്രം രേണുവിനെ പരമാവധി കാണാൻ ശ്രമിക്കൂ. ആ രോ​ഗത്തിന്റെ സീരിയസ്നെസ് മനസിലാക്കൂ. കാരണം നമ്മളിൽ കൂടി ചിലപ്പോൾ ഇൻഫക്ഷൻ രേണുവിന് വന്നേക്കും. വീട്ടിലുള്ളവർ രേണുവിനെ അത്രത്തോളം ഹൈജീനിക്കായിട്ടായിരിക്കും രേണുവിനെ ശുശ്രൂഷിക്കുന്നത്.

Lakshmi Nakshathra renu sudhi

മകൻ പോലും മാസ്ക്കിട്ടിട്ടാണ് രേണുവിന്റെ അടുത്ത് ചെല്ലുന്നത്. അതുകൊണ്ട് കഴിയുന്നതും രേണുവിനെ സ്നേഹിക്കുന്നവർ ഫോണിലൂടെ വിളിച്ച് മാത്രം ആശ്വസിപ്പിക്കൂ. നേരിട്ട് കാണാൻ ചെല്ലുന്നത് എത്രത്തോളം ഇൻഫക്ഷൻ ഉണ്ടാക്കും എന്നത് കൂടി നമ്മൾ ചിന്തിക്കണം. ഇത്തരം രോ​ഗികൾക്ക് പ്രതിരോധശേഷി കുറവായിരിക്കും ലക്ഷ്മി പറഞ്ഞു.

അതുപോലെ ചിലർ ഒരു വീഡിയോ ഇടുകയും രേണുവിനെ വെച്ച് ചെയ്ത വീഡിയോകളിൽ നിന്നും കിട്ടിയ തുകയിൽ നിന്നും ഒരു തുക രേണുവിന് കൊടുത്തു എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ചിരിയാണ് വന്നത്. ഇപ്പോൾ ഞാൻ ഇത് പറയാൻ പാടില്ല. ചോദിച്ചതുകൊണ്ട് മാത്രമാണ് പറയുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് രേണു പറഞ്ഞതുകൊണ്ടാണ് ഞാൻ ഒരു പെർഫ്യൂം കൊണ്ട് കൊടുത്തത്. കഴിഞ്ഞ ദിവസം രേണുവിനെ വീട്ടിൽ പോയി കണ്ട വ്യക്തി പറയുന്നുണ്ട്... ആ വ്യക്തിയുടെ പേര് ഒന്നും ഞാൻ പറയുന്നില്ല.

രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന
രേണുവിന് തീരെ വയ്യ! ഐസിയുവിലാണ്! പ്രാര്‍ത്ഥിക്കണം! അവസ്ഥ പറഞ്ഞ് സജീന

ആ വ്യക്തി പറഞ്ഞത് ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് അറിയിച്ച് തന്നെ ചെയ്യണം എന്നാണ്. ഇത് തന്നെയാണ് ഞാനും ചെയ്തിട്ടുള്ളു എന്നും ലക്ഷ്മി സായിയെ വിമർശിച്ച് പറഞ്ഞു. പെർഫ്യൂം രേണുവിന് കൊടുക്കുന്ന വീഡിയോ ലക്ഷ്മി ചെയ്തപ്പോൾ ഇമോഷൻ വിറ്റ് കാശാക്കി എന്ന തരത്തിൽ ലക്ഷ്മിയെ നിരവധിപ്പേർ വിമർശിച്ചപ്പോൾ സായ് കൃഷ്ണയും ലക്ഷ്മിക്ക് എതിരായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X