രേണു എത്രയായി ചെയ്യുന്നു! അവനും കയറി വരട്ടെ! കിച്ചുവിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര! നല്ലവാക്കിന് കൈയ്യടി

കൊല്ലം സുധിയുടെ മകനായ കിച്ചുവിനും ആരാധകരേറെയുണ്ട്. അച്ഛന്‍ പോയതോടെ ആകെ തളര്‍ന്നുപോയ കിച്ചുവിനെ ചേര്‍ത്തുപിടിച്ചത് അച്ഛമ്മയും, അച്ഛന്റെ കുടുംബവുമായിരുന്നു. രേണുവിന്റെയും കുടുംബത്തിന്റെയുമൊപ്പമായിരുന്നു സുധിയും കിച്ചുവും കഴിഞ്ഞിരുന്നത്. വിവാഹം കഴിഞ്ഞ് കൊല്ലത്തേക്കായിരുന്നു പോയത്. അവിടെ താമസിക്കുന്നതിനിടയില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടായി. അങ്ങനെയാണ് അച്ഛനും ഞാനും കോട്ടയത്തേക്ക് പോവുന്നത്. ആ വീട്ടില്‍ ആരും എന്നോട് സംസാരിക്കാറില്ലായിരുന്നു. അടച്ചിട്ട മുറിയില്‍ കംപ്യൂട്ടര്‍ ഗെയിമും കളിച്ചായിരുന്നു സമയം ചെലവഴിച്ചിരുന്നത്. ഒറ്റപ്പെടലിനിടയില്‍ ലഹരിയെ കൂട്ടുപിടിച്ചിരുന്നു. അച്ഛന്‍ വരുമ്പോള്‍ സംസാരിക്കുകയും, വിശേഷങ്ങളെല്ലാം പറയുകയും ചെയ്യുമായിരുന്നു. കൂട്ടുകാരെപ്പോലെയായിരുന്നു ഞങ്ങള്‍. വഴക്കിടാറൊക്കെയുണ്ട്. അതൊക്കെ പെട്ടെന്ന് തന്നെ തീര്‍ക്കും.

അച്ഛന്‍ മരിച്ചു എന്നറിഞ്ഞ ദിവസം ആകെ തകര്‍ന്നുപോയതാണ്. രാവിലെ വിളിക്കാന്‍ ചെല്ലാന്‍ പറഞ്ഞിരുന്നു. ബൈക്കില്‍ പോവാനിറങ്ങുന്നതിനിടെ വിളിച്ച് നോക്കിയിരുന്നു. ഫോണെടുത്തില്ല. പിന്നെയാണ് അപകടത്തെക്കുറിച്ച് അറിയുന്നത്. ആശുപത്രിയിലേക്ക് പോവുന്നതിനായി തനിക്കൊപ്പം വന്നവര്‍ ഫുഡ് കഴിക്കുകയും, മദ്യപിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. അതിനിടയില്‍ അവര്‍ വാര്‍ത്തയും കാണുന്നുണ്ടായിരുന്നു. അച്ഛന്‍ പോയി എന്നറിഞ്ഞപ്പോള്‍ ഉമിനീര് പോലും ഇറക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മരിച്ച ആളിന്റെ മകനാണ് കൂടെയുള്ളത് എന്നുപോലും ചിന്തിക്കാതെയായിരുന്നു അവരുടെ പെരുമാറ്റം. വ്‌ളോഗിലൂടെയായി തന്റെ ജീവിതത്തെക്കുറിച്ച് വാചാലനായിരുന്നു കിച്ചു. ചെറുപ്രായത്തില്‍ തന്നെ ഇത്രയധികം ട്രോമ അനുഭവിച്ചു എന്നുള്ള തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു.

Lakshmi Nakshthra about Kichu
Photo Credit: Lakshmi Nakshthra/ Kichu Sudhi / Instagram

ലഹരി ഉപയോഗം തെറ്റാണെന്ന് തിരിച്ചറിഞ്ഞ് സ്വയം തിരുത്തിയതാണ്. പക്ഷേ, ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് എന്ന തരത്തിലാണ് പലരും പറയുന്നത്. കൂട്ടുകാരാണ് എല്ലാം മനസിലാക്കി ജീവിതത്തിലേക്ക് തിരിച്ചുപിടിച്ചത്. ഇപ്പോഴും എല്ലാത്തിനും അവരുണ്ട്. കോട്ടയത്തെ വീട്ടില്‍ പഠനവും, വ്‌ളോഗും, ബിസിനസുമൊക്കെയായി ആക്ടീവാണ് കിച്ചു. ഇടയ്ക്ക് കൊല്ലത്തേക്ക് പോവാറുണ്ട്. റിതപ്പനെ കാണാന്‍ പോയപ്പോള്‍ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ചേട്ടനെ കണ്ടതും, അത്രയും സന്തോഷത്തോടെയായിരുന്നു റിതപ്പന്‍ വന്നത്. അവനെ പുറത്തുകൊണ്ടുപോയി, വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു കിച്ചു. അന്നാണ് ഒടുവിലായി കൊല്ലത്തെ വീട്ടിലേക്ക് പോയത്. സ്വന്തമായൊരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് കുറച്ചുകാലമായി ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ടീഷര്‍ട്ട് ബ്രാന്‍ഡ് തുടങ്ങുന്നത്.

പ്രിയപ്പെട്ടവരെല്ലാം കിച്ചുവിന്റെ പുത്തന്‍ തുടക്കത്തിന് ആശംസ അറിയിച്ചിരുന്നു. അടുത്തിടെ ഒരു ഷോപ്പ് ഉദ്ഘാടനത്തിനും കിച്ചു പോയിരുന്നു. ആദ്യത്തേതാണ്, ഇതാദ്യമായാണ് ഞാനൊരു ഉദ്ഘാടകനാവുന്നതെന്ന് കിച്ചു പറഞ്ഞപ്പോള്‍, ഇതൊരു തുടക്കം മാത്രം. ഇനിയങ്ങോട്ട് ഒത്തിരി പരിപാടികള്‍ തേടി വരട്ടെ എന്നായിരുന്നു കമന്റുകള്‍. ഇപ്പോഴിതാ ലക്ഷ്മി നക്ഷത്ര പറഞ്ഞ വാക്കുകളാണ് കൈയ്യടി നേടുന്നത്. അവനും കേറി വരട്ടെ. റാപ്പ് സോംഗ്‌സ് പാടുന്നു, വൈറലാവുന്നു. മോഡലിംഗ് ഷൂട്ടുകള്‍ ചെയ്യുന്നു. അവന്റെ വീഡിയോകള്‍ കണ്ടിരുന്നു. ഇപ്പോഴിതാ ഉദ്ഘാടനം ചെയ്യുന്നു. അതൊരു തുടക്കം മാത്രമാവട്ടെ.

ഒരുപാട് ഇനാഗുറേഷന്‍സ് അവന്റെ അമ്മ ചെയ്യുന്നില്ലേ. അവനും ചെയ്യട്ടെ. അടിപൊളിയാവട്ടെ. അച്ഛന്റെ അനുഗ്രഹം നല്ല രീതിയിലുണ്ടാവട്ടെ. അവനും ഇന്‍ഡിപ്പെന്‍ഡന്റാവട്ടെ. കയറി വരട്ടെ എന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്. രേണു ഇത് കേട്ട് പഠിക്കണം. രേണുവിനോട് ചോദിച്ചപ്പോള്‍ എന്തായിരുന്നു പറഞ്ഞത്. ഇങ്ങനെയുണ്ടോ അസൂയയും, കുശുമ്പും എന്നായിരുന്നു വിമര്‍ശനങ്ങള്‍. സന്തോഷം മാത്രം, അവന്റെ കാര്യം എന്നോട് ചോദിക്കരുത്. കൊല്ലം സുധിയുടെ മൂത്ത മകന്‍ എന്റെ മോന് ഇതുവരെ ഒന്നും വാങ്ങിക്കൊടുത്തില്ലെന്നും രേണു പറഞ്ഞത് വിവാദമായിരുന്നു.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X